കൊച്ചി : മൊബൈല്‍ പേമെന്റ് ആപ്ലിക്കേഷന്‍ സ്റ്റാര്‍ട്ടപ്പ്
കമ്പനിയായ റെമിറ്റാപ് ഫിന്‍ടെക് സൊല്യൂഷന്‍സ് ബിസിനസ് രംഗത്ത് കേരളത്തിലെ
ചെറുകിട ഇടത്തരം വ്യാപാരികള്‍ക്ക് കൂടുതല്‍ അവസരം സാധ്യമാക്കുന്നതിനും
ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചിലവിലും സുരക്ഷിതമായും പണം അയക്കുവാനും സ്വീകരിക്കാനും
സാധിക്കുന്ന വിധത്തില്‍ ഡൊമസ്റ്റിക് മണി ട്രാന്‍സ്‌ഫര്‍ ആപ്പ് 'റെമിറ്റാപ്പ്
ഡിഎം.ടി' കേരളത്തില്‍ അവതരിപ്പിച്ചു. റെമിറ്റാപ് ഫിന്‍ടെക് സൊല്യൂഷന്‍സ്
സ്ഥാപകന്‍ അനില്‍ ശര്‍മ്മ 'റെമിറ്റാപ്പ് ഡി.എം.ടി' യുടെ ലോഞ്ചിംഗ്
നിര്‍വ്വഹിച്ചു.
അന്യസംസ്ഥാന തൊഴിലാളി കള്‍ക്ക് കൂടുതല്‍ സുഗമവും
സുരക്ഷിതവുമായി അവരുടെ ഉറ്റവര്‍ക്ക് പണം അയക്കുന്നതിന് റെമിറ്റ് ആപ്പ്
സഹായകമാകും.സാധാരണ ഞായറാഴ്‌കളിലാണ് ഇവര്‍ക്ക് നാട്ടിലേക്ക് അയക്കാന്‍ സാധിക്കുക.എന്നാല്‍ അന്ന് ബാങ്കുകള്‍ അവധിയായതിനാല്‍ മറ്റൊരു ദിവസത്തെ ജോലിയും ആ ദിവസത്തെ കൂലിയും നഷ്ടപ്പെടുത്തി വേണം ബാങ്കില്‍ പോയി പണം അയക്കാന്‍. ഇതിനൊരു ശാശ്വത പരിഹാരമായിട്ടാണ് റെമിറ്റാപ്പ് ഡി.എം.ടി. അവതരിപ്പിക്കുന്നതെന്നും അനില്‍ ശര്‍മ്മ പറഞ്ഞു.റെമിറ്റാപ്പ് കേരളത്തില്‍ എല്ലായിടത്തും ഏജന്‍സികളെയും സൂപ്പര്‍ ഏജന്‍സികളെയും നിയമിച്ചിട്ടുണ്ട്. പണം നാട്ടിലേയ്‌ക്ക് അയക്കേണ്ടവര്‍ അവരുടെ ഏറ്റവും അടുത്തുള്ള റെമിറ്റാപ്പ് ഏജന്‍സിയെ സമീപിച്ച് അവര്‍ അയക്കാന്‍ ഉദ്ദേശിക്കുന്ന പണം ഏജന്‍സിക്ക് കൈമാറുക. ഏജന്‍സി ചെറിയ ഒരു തുക സര്‍വ്വീസ് ചാര്‍ജ്ജ് ഈടാക്കി അപ്പോള്‍ തന്നെ ഉപഭോക്താവ് ആവശ്യപ്പെടുന്ന ആള്‍ക്ക് പണം അയക്കും.
കേരളത്തിലെ ചെറുകിട ഇടത്തരം വ്യാപാരികള്‍ക്ക് സേവനത്തോടൊപ്പം വരുമാന വര്‍ദ്ധനവിനുള്ള വലിയ സാധ്യത കൂടിയാണ് 'റെമിറ്റാപ്പ് ഡി.എം.ടി'യിലൂടെ തുറക്കുന്നതെന്ന് അഭിഷേക് ശര്‍മ്മ പറഞ്ഞു
ഏജന്‍സിയായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും റെമിറ്റാപ്പ് ഡി.എം.ടി'ആപ്പ് ഡൗണ്‍ലോഡ് ചെയ്‌ത ശേഷം നിര്‍ദ്ദേശിച്ചിട്ടുള്ള നടപടിക്രമങ്ങളിലൂടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച് ഇ-വാലറ്റിന് രൂപം നല്‍കാം. തുടര്‍ന്ന് തങ്ങള്‍ ഉദ്ദേശിക്കുന്ന തുക റെമിറ്റാപ്പ് ഡി.എം.ടി'യുടെ ബാങ്കില്‍ നിക്ഷേപിക്കണം. തുടര്‍ന്ന് ഉപഭോക്താക്കള്‍ക്കായി ചെറിയ തുക സര്‍വ്വീസ് ചാര്‍ജ്ജായി ഈടാക്കി ബാങ്കിംഗ് സേവനം ആരംഭിക്കാവുന്നതാണ്. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഭാഷ തിരഞ്ഞെടുത്ത് ഇടപാടുകള്‍ നടത്താം. സുരക്ഷയുടെ ഭാഗമായി ഓരോ ഇടപാടിനും ആറ് അക്ക ഒ.ടി.പി.യും ഉണ്ടായിരിക്കും. ഏജന്റ് മുഖേന അയക്കുന്ന പണം അപ്പോള്‍ തന്നെ ഉപഭോക്താവിന്റെ ബാങ്കില്‍ നിക്ഷേപിക്കപ്പെടും. ഇത് അപ്പോള്‍തന്നെ പരിശോധിച്ച് ഉറപ്പാക്കനും സാധിക്കും.സമീപ ഭാവിയില്‍ വൈദ്യുതി ബില്‍, ഫോണ്‍ ബില്‍, ഇന്‍ഷുറന്‍സ് പ്രീമിയം, ഫ്‌ളൈറ്റ് ടിക്കറ്റ്, ഇന്റര്‍നെറ്റ് ബില്‍ അടക്കമുള്ളവ റെമിറ്റാപ്പിലൂടെ വേഗത്തിലും എളുപ്പത്തിലും അടയ്‌ക്കുന്നതിനും ഇന്ത്യന്‍ രൂപയ്‌ക്ക് പുറമെ മറ്റ് രാജ്യങ്ങളുടെ കറന്‍സികളില്‍ ഇടപാട് നടത്തുന്നതിനും സാധിക്കുന്ന വിധം പുതിയ ഫീച്ചര്‍ അവതരിപ്പിക്കും , ഇന്ത്യയ്‌ക്ക് പുറമെ നേപ്പാളിലും റെമിറ്റാപ്പ് പ്രവര്‍ത്തിച്ചുവരുന്നു. യു.എസ്, ബോട്‌സ്വാന, കാനഡ, യുകെ എന്നീ രാജ്യങ്ങളിലും ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.
No comments:
Post a Comment