Tuesday, April 11, 2023

കാലിഫോര്‍ണിയ ആല്‍മണ്ടിനൊപ്പം


ലോക ആരോഗ്യദിനം ആഘോഷമാക്കാം

കൊച്ചി: എല്ലാ വര്‍ഷവും ആഘോഷിച്ചു വരുന്ന ലോക ആരോഗ്യ ദിനം, ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനും ലോകത്തുടനീളം
ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച്‌ ബോധവല്‍ക്കരണം വര്‍ദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടുള്ള ഒരു ആഗോള ബോധവല്‍ക്കരണ ദിനത്തില്‍ കാലിഫോര്‍ണിയ ആല്‍മണ്ട,്‌ ബദാമിന്റെ പ്രാ

ധാന്യത്തെക്കുറിച്ച്‌ വ്യക്തമാക്കി.
ആരോഗ്യകരമായ ഭക്ഷണക്രമത്തിനുള്ള പങ്കിനെ തിരിച്ചറിയുക എന്നത്‌ അനിവാര്യമാണ്‌. ഒരുആരോഗ്യകരമായ ഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങളില്‍ ഒന്നാണ്‌ ബദാമുകള്‍ എന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.
നാരുകള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, വൈറ്റമിന്‍ ഇ, മഗ്‌നീഷ്യം, പൊട്ടാസ്യം എന്നിങ്ങനെ പൊതുവായുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും അനിവാര്യമായിട്ടുള്ള പോഷകഘടകങ്ങളുടെ ഒരുലവറയാണ്‌ ബദാമുകള്‍.
ഇതിനു പുറമെ ബദാമുകള്‍ സിങ്ക്‌, ചെമ്പ്‌, ഫോളേറ്റ്‌, ഇരുമ്പ്‌തുടങ്ങിയ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ധാതുക്കളുടേയും ഒരു വലിയ സ്രോതസ്സാണ്‌. ഒരു സമീകൃത ആഹാരത്തില്‍ ബദാമുകള്‍ ഉള്‍പ്പെടുത്തുന്നത്‌ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും കൊളസ്‌ട്രോളിന്റെ തോതുകള്‍ കുറയ്‌ക്കുമെന്നും രക്തത്തിലെപഞ്ചസാരയുടെ തോതുകള്‍ നിയന്ത്രിക്കുമെന്നും ശരീരഭാരം നിയന്ത്രിച്ച്‌ മുന്നോട്ട്‌ കൊണ്ടുപാകുവാന്‍ സഹായിക്കുമെന്നും നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.
ലോകാരോഗ്യ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസാരിക്കവെ ഡല്‍ഹിയിലെമാക്‌സ്‌ ഹെല്‍ത്ത്‌ കെയറിലെ ഡയബറ്റിക്‌സ്‌ റീജിയണല്‍ ഹെഡ്ഡായ റിതികസമദ്ദാര്‍ പറഞ്ഞു.
വറുത്ത അല്‍പ്പം ഉപ്പ്‌ ചേര്‍ത്ത 43 ഗ്രാം ബദാമുകള്‍ ദിവസേന ഭക്ഷിക്കുന്നതിലൂടെ വിശപ്പ്‌കുറയ്‌ക്കുവാനും ശരീരഭാരം വര്‍ദ്ധിപ്പിക്കാതെ തന്നെ ഡയട്രി വൈറ്റമിന്‍ ഇ,മോണോസാച്ചുറേറ്റഡ്‌ കൊഴുപ്പ്‌ എന്നിവ ഭക്ഷിച്ചു മുന്നോട്ട്‌ പോകാനും കഴിയും.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...