Tuesday, April 11, 2023

മികച്ച മാതാപിതാക്കളാകാന്‍ പിന്തുണയുമായി ടോട്ടോ



കൊച്ചി: മാതാപിതാക്കളാകാന്‍ തയ്യാറെടുക്കുന്നവരുടെ ഗര്‍ഭകാലത്തും അച്ഛനമ്മമാരുടെ രക്ഷകര്‍തൃ യാത്രയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ശക്തിയും മനുഷ്യ വൈദഗ്‌ധ്യവും സംയോജിപ്പിച്ച്‌ ശിശു പരിപാലനത്തിനുള്ള പ്രായോഗികവും ശാസ്‌ത്രീയവുമായ മാര്‍ഗങ്ങള്‍ ഇനി `കുഡില്‍'' എന്ന വാട്‌സാപ്പിലൂടെ ലഭ്യമാകും. മുന്‍നിര ടെക്‌നോളജി സ്റ്റാ?ട്ടപ്‌ കമ്പനിയായ ടോട്ടോയാണ്‌ രക്ഷാകര്‍തൃത്വത്തിലെ ഈ വിജ്ഞാന വിപ്ലവം ലോകത്തിനു മുന്നില്‍ തുറക്കുന്നത്‌..


ഓരോ മേഖലയിലെയും പ്രഗത്ഭരടങ്ങിയ ടീമില്‍ നിന്നും മാതാപിതാക്കള്‍ക്ക്‌ കുട്ടികളെ കുറ്റമറ്റ രീതിയില്‍ പരിപാലിച്ച്‌ വളര്‍ത്തുന്നതിന്‌ സൗകര്യപ്രദവും വിശ്വസനീയവുമായ വ്യക്തിഗത മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സഹായവുമാണ്‌ വാട്‌സാപ്പിലൂടെ വാഗ്‌ദാനം ചെയ്യുന്നത്‌. പ്രസവത്തിന്‌ മുമ്പും ശേഷവും മാതാപിതാക്കളും ഗര്‍ഭസ്ഥ ശിശുക്കളും നേരിടുന്ന നിരവധി പ്രതിസന്ധിക?ക്കുള്ള ശരിയായ ഉത്തരമാണ്‌ കുഡില്‍. ''ജനനി`യെന്ന്‌ വിളിക്കുന്ന ഈ സംവിധാനത്തോട്‌ മാതാപിതാക്കള്‍ക്ക്‌ ചോദ്യങ്ങള്‍ ചോദിക്കാനും അവരുടെ ആശങ്കകള്‍ പങ്കുവയ്‌ക്കുവാനും സൗകര്യമുണ്ട്‌

No comments:

Post a Comment

23 JUN 2025 TVM