Tuesday, May 2, 2023

ബിഗ്‌ സ്‌ക്രീന്‍ ടെലിവിഷന്‍ വിപണിയില്‍


പോരാട്ടത്തിന്‌ ടാറ്റയുടെ ക്രോമ ക്യൂ എല്‍ ഇഡി




കൊച്ചി:   : 20 ഇഞ്ച്‌ കളര്‍ ടെലിവിഷനുകളുടെ കാലം കഴിഞ്ഞു. 65 ഇഞ്ച്‌ സ്‌ക്രീന്‍ സ്‌മാര്‍ട്ട്‌ ടെലിവിഷന്‍ രംഗത്ത്‌ വിപണി പിടിച്ചെടുക്കാന്‍ ടാറ്റയും .

ടാറ്റ തങ്ങളുടെ ബ്രാന്‍ഡായ ക്രോമയുടെ 65 ഇഞ്ച്‌ ക്യൂ എല്‍ ഇഡി ടെലിവിഷന്‍ വിപണിയില്‍ എത്തിച്ചു.
മികച്ച ചിത്ര നിലവാരം, മികച്ച നിറങ്ങളും ശബ്ദവും, 3 എച്ച്‌ഡിഎംഐ പോര്‍ട്ടുകളും 2 യുഎസ്‌ബി പോര്‍ട്ടുകളും ഉള്‍പ്പെടെയുള്ള കണക്ടിവിറ്റി സൗകര്യം തുടങ്ങിയവ ആഗ്രഹിക്കുന്ന ഏവര്‍ക്കും ഏറ്റവും മികച്ച തെരഞ്ഞെടുപ്പായിരിക്കും ക്രോമ ക്യൂലെഡ്‌ ടെലിവിഷനുകള്‍. ബ്ലൂടൂത്ത്‌ 5.0, ഡ്യൂവല്‍ ബാന്‍ഡ്‌ വൈഫൈ, ഒപ്‌റ്റിക്കല്‍ ഓഡിയോ ഔട്ട്‌പുട്ട്‌, 2 ജിബി റാം, 16 ജിബി റോം, 1.9 ഗിഗാഹെര്‍ട്ട്‌സ്‌ ക്വാഡ്‌ കോര്‍ പ്രോസസ്സര്‍, ഗൂഗിള്‍ ഓപറേറ്റിങ്‌ സിസ്റ്റം, ഒരു വര്‍ഷ വാറണ്ടി എന്നിവയെല്ലാം ഇതിലുണ്ട്‌. ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ വഴി ആപ്പുകള്‍ക്കുള്ള പിന്തുണയും ലഭ്യമാണ്‌. ക്രോമ ക്യൂലെഡ്‌ ടിവി 55 ഇഞ്ച്‌, 65 ഇഞ്ച്‌ എന്നിങ്ങനെ ലഭ്യമാണ്‌. 59,990 രൂപയിലാണ്‌ വില തുടങ്ങുന്നത്‌.
ഇതേസമയം തന്നെ തുടര്‍ച്ചയായി വെള്ളം നല്‍കുന്ന വാട്ടര്‍ പ്യൂരിഫയറും അവതരിപ്പിച്ചു. കൂടുതല്‍ ശേഖരണ, ഫില്‍ട്രേഷന്‍ ശേഷിയാണ്‌ ക്രോമ വാട്ടര്‍ പ്യൂരിഫയറിനു നല്‍കിയിരിക്കുന്നത്‌. ആധുനീക കോപ്പര്‍ പ്ലസ്‌ പോസ്റ്റ്‌ കാര്‍ബണ്‍ ഫില്‍റ്റര്‍, മാനുവല്‍ ടിഡിഎസ്‌ കണ്‍ട്രോളര്‍ എന്നിവ ഇതിലുള്ളതിനാല്‍ വെള്ളത്തില്‍ കോപ്പറിന്റെ നേട്ടവും ലഭിക്കുന്നു. ഇതു വെള്ളത്തെ കൂടുതല്‍ രുചികരമാക്കുന്നു. ഇതിന്‌ 9 ലിറ്റര്‍ വെള്ള ശേഖരണ സൗകര്യവും സ്‌മാര്‍ട്ട്‌ എല്‍ഇഡി ഇന്‍ഡിക്കേറ്ററുകളുമാണുള്ളത്‌. അള്‍ട്രാഫൈന്‍ സെഡിമെന്‍റ്‌ ഫില്‍റ്റര്‍, അണുക്കളെ ഒഴിവാക്കുന്ന യുവി സാങ്കേതികവിദ്യ എന്നിവ പോലുള്ള സൗകര്യങ്ങള്‍ക്കു പുറമേയാണിത്‌. വാട്ടര്‍ പ്യൂരിഫയര്‍ വില 11,990 രൂപ മുതല്‍.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...