: ഈ വര്‍ഷത്തെ ഇന്‍സൈഡ് ബിയാസെ ഇന്ത്യ ഇവന്റിന് ജൂലൈ
27ന് ബെംഗളൂരുവില്‍ തുടക്കമായി. ബെംഗളൂരു ബിയാസെ ഷോറൂമില്‍ നടക്കുന്ന ഇവന്റില്‍
മരം, ഗ്ലാസ്, അസംസ്‌കൃത വസ്‌തുക്കള്‍ തുടങ്ങിയവയുടെ വ്യവസായങ്ങള്‍ക്ക്
ഉപയോഗിക്കുന്ന വിവിധ യന്ത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നു. മൂന്ന്
ദിവസങ്ങളിലായി നടക്കുന്ന പരിപാടി ജൂലൈ 29ന് സമാപിക്കും.
സി. എ്‌്‌്‌ന്‍. സി
യന്ത്രങ്ങളുടെയും സോഫ്‌റ്റ് വെയറുകളുടെയും ലോക പ്രശസ്‌ത നിര്‍മാതാക്കളായ
ബിയാസെയുടെ 13 അത്യാധുനിക കട്ടിംഗ് യന്ത്രങ്ങളുടെ പ്രദര്‍ശനമാണ് ഇവന്റിലെ പ്രധാന
ആകര്‍ഷണം. പ്രമുഖ ബ്രാന്റുകളായ ബിയാസെ വുഡ്, ബിയാസെ ഗ്ലാസ്, ബിയാസെ മെറ്റീരിയ
എന്നിവക്കായി തയ്യാറാക്കിയ സോഫ്‌റ്റ്‌വെയറുകളും പ്രദര്‍ശനത്തിനുണ്ട്.
അത്യാധുനികമായ ത്രീ ആക്‌സിസ് കട്ടിംഗ് മെഷീനായ ജീനിയസ് സി.ടി നെക്‌സ്റ്റ്
ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്നതും ഇന്‍സൈഡ് ബിയാസെയിലായിരിക്കുമെന്ന്
അധികൃത? വ്യക്തമാക്കി.
മരം, ഗ്ലാസ്, അസംസ്‌കൃത വസ്‌തുക്കളുടെ നിര്‍മ്മാണം
തുടങ്ങിയ വ്യവസായങ്ങളുമായി ബന്ധപ്പെട്ട ബിസിനസുകാരെ ലക്ഷ്യമിട്ടാണ് ഇവന്റ്
സംഘടിപ്പിക്കുന്നത്. ബിയാസെയുടെ അത്യാധുനിക യന്ത്രങ്ങളുടെ പ്രവര്‍ത്തനം നേരിട്ട്
കാണാനുള്ള അവസരം ഒരുക്കും. ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന
തരത്തിലുള്ളവയാണ് ഇവ നിര്‍മിച്ചിട്ടുളളത്.
മേഖലയിലെ നൂതന സാങ്കേതിക വിദ്യകളെ
കുറിച്ച് വിദഗ്‌ധരായ ആര്‍ക്കിടെക്ടുകളുടെയും ഡിസൈനര്‍മാരുടെയും ക്ലാസുകള്‍
സംഘടിപ്പിക്കുന്നുണ്ട്.
No comments:
Post a Comment