Thursday, July 27, 2023

ഗുഡ്‌ ലൈഫ്‌ ഫെസ്റ്റുമായി ക്രോമ

 

   ക്രോമ തങ്ങളുടെ മണ്‍സൂണ്‍ കാല കാമ്പെയിനായ ഗുഡ്‌ ലൈഫ്‌ ഫെസ്റ്റിനു തുടക്കം കുറിച്ചു. വീട്ടുപകരണങ്ങളുടെ ശ്രേണിയില്‍ നിരവധി ഇളവുകളും ആനുകൂല്യങ്ങളുമാണ്‌ ഗുഡ്‌ ലൈഫ്‌ ഫെസ്റ്റിന്‍റെ ഭാഗമായി ക്രോമ നല്‍കുന്നത്‌. വാഷിങ്‌ മിഷ്യനുകള്‍, വാട്ടര്‍ പ്യൂരിഫയറുകള്‍, എയര്‍ ഫ്രയറുകള്‍, ഒടിജികള്‍, മൈക്രോവേവുകള്‍, കെറ്റിലുകള്‍ തുടങ്ങിയവ അടക്കമുള്ള വിഭാഗങ്ങളില്‍ 50 ശതമാനം വരെ ഇളവാണ്‌ ഉപഭോക്താക്കള്‍ക്കു നല്‍കുന്നത്‌.

ഗുഡ്‌ ലൈഫ്‌ ഫെസ്റ്റിന്‍റെ ഭാഗമായി ബേകിങ്‌, റോസ്റ്റിങ്‌ വിഭാഗത്തില്‍ മര്‍ഫി ഒടിജിക്ക്‌ 50 ശതമാനം വരെ ഇളവാണ്‌ ക്രോമ നല്‍കുന്നത്‌. 48 ശതമാനം ഇളവോടെ ഹാവെല്‍സ്‌ കെറ്റിലും ലഭിക്കും. സവിശേഷമായ ഈ ഇളവുകള്‍ക്ക്‌ പുറമെ കണ്‍വെക്ഷന്‍ മൈക്രോവേവുകള്‍, ഒടിജി തുടങ്ങിയവ ഉള്‍പ്പെടെയുള്ള ക്രോമയുടെ സ്വന്തം ഉത്‌പന്ന നിരയില്‍ 30 ശതമാനം വരെയുള്ള ഡീലുകളും ഉപഭോക്താക്കള്‍ക്കു കരസ്ഥമാക്കാം.
ക്രോമയുടെ ഗുഡ്‌ ലൈഫ്‌ ഫെസ്റ്റില്‍ വാഷര്‍ ഡ്രയറുകള്‍ പ്രതിമാസം 2071 രൂപ മുതല്‍ 12 മാസത്തേക്ക്‌ എന്ന രീതിയില്‍ ലഭ്യമാക്കിയിട്ടുണ്ട്‌. ആധുനിക കോപ്പര്‍ ടെക്‌നോളജി ആര്‍ഒകള്‍ 16,990 രൂപ മുതല്‍ ലഭ്യമാക്കിയിട്ടുണ്ട്‌. 1210 രൂപ മുതല്‍ 12 മാസത്തേക്ക്‌ എന്ന നിലയില്‍ ഇതിന്‍റെ വിപുലമായ നിര ക്രോമ സ്‌റ്റോറുകളിലും ക്രോമ ഡോട്ട്‌ കോമിലും ടാറ്റാ ന്യൂ ആപ്പിലും ലഭ്യമാക്കിയിണ്ട്‌. അത്യൂധുനിക ഫില്‍ട്രേഷന്‍ സാങ്കേതികവിദ്യകള്‍ വഴി ശുദ്ധീകരണം നടത്തുന്ന ഇവ ബാക്ടീരിയകള്‍, വൈറസുകള്‍, മറ്റു മാലിന്യങ്ങള്‍, അപകടകരമായ രാസവസ്‌തുക്കള്‍ തുടങ്ങിയവ കുടിവെള്ളത്തില്‍ നിന്ന്‌ നീക്കം ചെയ്യം.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...