കൊച്ചി: നഗരത്തിലെ ശ്രദ്ധേയമായ വസ്‌ത്രവ്യാപാര സ്ഥാപനമായ നുനു ടെക്‌സ്റ്റൈല്‍ മാര്‍ക്കറ്റ് റംസാന്‍- ഓണം ഉത്സവങ്ങളോടനുബന്ധിച്ചു സവിശേഷമായ മോഡലുകള്‍ അവതരിപ്പിക്കുന്നു. സൗത്ത് ജോസ് ബ്രദേഴ്‌സ് ബില്‍ഡിങ്‌സിലെ നുനു ടെക്‌സ്റ്റൈലില്‍ ഉത്സവ സീസണ്‍ അവസാനിക്കും വരെ 10 ശതമാനം വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്‌ട്.
മലബാര്‍ കളക്‌ഷന്‍സ് ആണ് റംസാന്‍ ആഘോഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അപൂര്‍വമായി മാത്രം കാണാവുന്ന കറാച്ചി ചുരിദാര്‍ മെറ്റീരിയലുകള്‍, പാക്കിസ്ഥാനി മോഡല്‍ ടോപ്പുകള്‍ എന്നിവ ഏറെ ശ്രദ്ധേയം. ഫ്‌ളോര്‍ ലങ്‌ത് റെഡിമെയ്‌ഡ് ചുരിദാറുകളുടെയും വിവിധ കോട്ടണ്‍ ഫാഷന്‍ ചുരിദാറുകളുടെയും വിപുലമായ ശ്രേണിയും ഇവിടെ കാണാം.
ജന്റ്‌സ്, ലേഡീസ്, കിഡ്‌സ് വെയറുകളുടെ ഏറ്റവും നൂതനമായ ഫാഷനുകള്‍, ഫാന്‍സി കിഡ്‌സ് ഫ്രോക്കുകള്‍, ഫാന്‍സി ടോപ്പുകള്‍, ലെഗ്ഗിന്‍സ്, ഇന്നര്‍ വെയറുകള്‍, രാജസ്ഥാന്‍ ബെഡ് ഷീറ്റുകള്‍, സോഫാ ബായ്‌ക്കുകള്‍, റെഡിമെയ്‌ഡ് കര്‍ട്ടനുകള്‍, ടവലുകള്‍, റെയ്‌ന്‍ കോട്ടുകള്‍, പെര്‍ഫ്യൂമുകള്‍, ബെല്‍റ്റുകള്‍, കണ്ണടകള്‍ എന്നിവയാണു മറ്റു വിഭാഗങ്ങള്‍.
സാരികളാണ് ഈ ഉത്സവകാലത്തെ മറ്റൊരു ആകര്‍ഷണം. ഫാന്‍സി സാരികള്‍, കോട്ടണ്‍ സാരികള്‍, കേരള സാരികള്‍, സെറ്റ് മുണ്‌ടുകള്‍, ലുങ്കികള്‍, പുരുഷന്മാര്‍ക്കായി ഫോര്‍മല്‍- കാഷ്വല്‍ ഷര്‍ട്ടുകള്‍, ജീന്‍സുകള്‍ തുടങ്ങി എല്ലാ വിഭാഗത്തിലും മികവുറ്റ സെലക്‌ഷനുകള്‍ ഇവിടെ ലഭ്യം. എല്ലാ പ്രമുഖ ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകളും സ്വീകരിക്കുമെന്നു നുനു ടെക്‌സ്റ്റൈല്‍ മാര്‍ക്കറ്റ് പ്രൊപ്രൈറ്റര്‍ സണ്ണി ചെറിയാന്‍ അറിയിച്ചു.
No comments:
Post a Comment