Sunday, July 20, 2014

ടെന്റുകളും പന്തലുകളും ചാമ്പലാകുന്നതു തടയാന്‍ ഗാര്‍വാറെയുടെ ഗുരു മാക്‌സ്‌



കൊച്ചി: ടെന്റുകളും പന്തലുകളും അഗ്നിബാധക്കിരയാകുന്നതു ഫലപ്രദമായി തടയുന്ന നിര്‍മ്മാണ വസ്‌തുക്കള്‍ ഗാര്‍വാറെ വാള്‍ റോപ്പ്‌സ്‌ ലിമിറ്റഡ്‌ വിപണിയിലിറക്കി. തീ പടരുന്നതു പ്രതിരോധിക്കുന്നതിനു പുറമേ യു വി രശ്‌മികള്‍, പൊടി, കാറ്റ്‌, വെള്ളം എന്നിവയില്‍നിന്നുമുള്ള സുരക്ഷ ഉറപ്പാക്കുന്നതാണ്‌ കമ്പനിയുടെ ഗുരു മാക്‌സ്‌ എന്ന ഉല്‍പന്നമെന്ന്‌ ഗാര്‍വാറെ അറിയിച്ചു.
സാങ്കേതികാവശ്യങ്ങള്‍ക്കായുള്ള തുണിത്തരങ്ങളുടെയും അനുബന്ധ സാമഗ്രികളുടെയും ഉത്‌പാദകരായ ഗാര്‍വാറെ വാള്‍ റോപ്പ്‌സ്‌ ലിമിറ്റഡ്‌ ടെന്റുകളുടെയും പന്തലുകളുടെയും നിര്‍മ്മാണവസ്‌തുക്കളുടെ രംഗത്ത്‌ ഏറെക്കാലമായി രാജ്യത്ത്‌ ഒന്നാം സ്ഥാനക്കാരാണ്‌. തീപ്പൊരിയെ വന്‍ജ്വാലയായി ആളിപ്പടരാന്‍ സഹായിക്കുന്ന സാധാരണ തുണിത്തരങ്ങള്‍ ടെന്റുകളും പന്തലുകളും നിര്‍മ്മിക്കാനുപയോഗിക്കുന്നതിന്റെ ആപത്‌സാധ്യത വളരെ ഗൗരവതരമാണെന്ന്‌ നിരവധി ദുരന്തങ്ങളിലൂടെ തെളിഞ്ഞതിനെത്തുടര്‍ന്നാണു കമ്പനി അഗ്നി പ്രതിരോധത്തിനു മുന്‍തൂക്കം നല്‍കിയുള്ള വസ്‌തുക്കളുടെ നിര്‍മ്മാണത്തിനു പ്രാധാന്യം നല്‍കിയത്‌. 

താല്‍ക്കാലികാവശ്യത്തിനാകയാല്‍ സുരക്ഷയ്‌ക്കു പരിഗണന നല്‍കാതെ നിര്‍മ്മിക്കുന്ന ടെന്റുകള്‍ക്കും പന്തലുകള്‍ക്കും അപകട സാധ്യത ഏറുന്നതു സ്വാഭാവികം. വലിയ മുതല്‍മുടക്കൊഴിവാക്കാന്‍ നിര്‍മ്മാതാക്കള്‍ ശ്രദ്ധിക്കുന്നു. പക്ഷേ വിപുലമായ ഗവേഷണ, നിരീക്ഷണ ഫലമായി വികസിപ്പിച്ചെടുത്ത കുറഞ്ഞ ചെലവില്‍ത്തന്നെ സുരക്ഷ സാധ്യമാക്കുന്ന വസ്‌തുക്കള്‍ വിപണിയിലെത്തിയ വിവരം ഇവര്‍ അറിയുന്നുമില്ല. ഈ നിരയില്‍ അതുല്യമാണ്‌ ഗൂരു മാക്‌സ്‌ എന്ന്‌ ഗാര്‍വാറെ വാള്‍ റോപ്പ്‌സ്‌ ലിമിറ്റഡിന്റെ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ ഷുജാവുള്‍ റഹ്‌മാന്‍ ചൂണ്ടിക്കാട്ടി.
സുരക്ഷാ മാനദണ്‌ഡങ്ങളിലെ മികവിനു പുറമേ മനോഹാരമാണെന്നതും സാമ്പത്തിക ലാഭമുണ്ടാക്കുന്നുവെന്നതും ദീര്‍ഘകാലം ഈടുനില്‍ക്കുന്നുവെന്നതും ഗൂരു മാക്‌സിന്റെ സവിശേഷതകളാണെന്ന്‌ ഷുജാവുള്‍ റഹ്‌മാന്‍ പറഞ്ഞു. 2013 ലെ മഹാ കുംഭമേള അഗ്നിബാധ സുരക്ഷാ പാളിച്ചമൂലമാണു സംഭവിച്ചത്‌. ജനസാന്ദ്രമായ നമ്മുടെ നഗരങ്ങള്‍ ഇത്തരം ദുരന്തങ്ങളില്‍നിന്നു പാഠമുള്‍ക്കൊള്ളണം. ഗൂരു മാക്‌സ്‌ ഈ രംഗത്തു മികച്ച പ്രശ്‌ന പരിഹാര മാര്‍ഗ്ഗമാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...