Sunday, July 20, 2014

ജല ശുചീകരണം : സീറോ ബി യുവി ഗ്രാന്‍ഡെ വിപണിയില്‍



കൊച്ചി : ജലശുചീകരണ സാങ്കേതിക വിദ്യാരംഗത്തെ മുന്‍നിരക്കാരായ, ഇയോണ്‍ എക്‌സ്‌ചേഞ്ച്‌, അതിനൂതന അള്‍ട്രാവയലറ്റ്‌ വാട്ടര്‍പ്യൂരിഫയര്‍, സീറോ ബി യുവി ഗ്രാന്‍ഡെ വിപണിയില്‍ അവതരിപ്പിച്ചു. ടാങ്കിലെ വെള്ളത്തെ 
സംരക്ഷിക്കുകയും അണുക്കളെ 24 മണിക്കൂറും പ്രതിരോധിക്കുകയും ചെയ്യുന്ന 
ഇലക്‌ട്രോലിറ്റിക്‌ സിസ്റ്റം സാനിറ്റൈസര്‍ (ഇഎസ്‌എസ്‌) ഉപയോഗിച്ചു നിര്‍മിച്ച 
ഏക വാട്ടര്‍ പ്യൂരിഫയര്‍ ആണ്‌ സീറോബി യുവി ഗ്രാന്‍ഡെ.
കുടിക്കാനും പാചകത്തിനും ഉള്‍പ്പെടെ എല്ലാ ആവശ്യത്തിനും ഉള്ള 
ജലത്തിന്റെ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി സൗഹൃദ ജല 
ശുചീകരണ സാങ്കേതികവിദ്യയാണ്‌ അള്‍ട്രാവയലറ്റ്‌ സാങ്കേതികവിദ്യ.
സീറോ ബി യുവി ഗ്രാന്‍ഡെ മൈക്രോബുകളുടെ ഫോട്ടോ റി-ആക്‌ടിവേഷനുള്ള പ്രതിവിധിയാണ്‌. ആറുഘട്ട യുവി ജലശുചീകരണം ബാക്‌ടീരിയയെയും വൈറസുകളെയും ഉ?ൂലനം ചെയ്യുന്നു.
കാല്‍സിയം, മഗ്നീഷ്യം, സോഡിയം, ബൈ കാര്‍ബണേറ്റ്‌സ്‌, ക്ലോറൈഡ്‌സ്‌, സള്‍ഫേറ്റ്‌സ്‌ തുടങ്ങി ജലത്തിലുള്ള എല്ലാ ഖരമാലിന്യങ്ങളില്‍ 90 ശതമാനവും സീറോ ബി യുവി ഗ്രാന്‍ഡെ നീക്കം ചെയ്യുന്നു. ശുദ്ധ ജലത്തിന്റെ പ്രകൃതിദത്ത രുചി നിലനിര്‍ത്തുന്ന സീറോ ബി യുവി ഗ്രാന്‍ഡെ, വെള്ളത്തിലെ ആര്‍സെനിക്‌, ഫ്‌ളൂറൈഡ്‌, ലെഡ്‌ തുടങ്ങി ഹാനികരമായ മിനറലുകളെ നശിപ്പിക്കുകയും ചെയ്യും. 

No comments:

Post a Comment

23 JUN 2025 TVM