Sunday, July 20, 2014

ക്ലെയിംസ്‌ റേഷ്യോ : മാക്‌സ്‌ ലൈഫിന്‌ റെക്കോഡ്‌


കൊച്ചി : കുടിശ്ശിക അവകാശ വിതരണ റോഷ്യോയില്‍ മാക്‌സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സിന്‌ റെക്കോഡ്‌. 2013 - 2014 സാമ്പത്തിക വര്‍ഷം ഔട്ട്‌സ്റ്റാന്‍ഡിങ്ങ്‌ ക്ലെയിംസ്‌ റേഷ്യോയില്‍ 0.04 ശതമാനം എന്ന നാഴിക കല്ലാണ്‌ മാക്‌സ്‌ ലൈഫ്‌ പിന്നിട്ടത്‌. 2014 മാര്‍ച്ച്‌ 31 ന്‌, മാക്‌സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സിന്‌ കൊടുത്തു തീര്‍ക്കാനുണ്ടായിരുന്ന കുടിശിക ക്ലെയിംസ്‌ കേവലം നാലെണ്ണം മാത്രമായിരുന്നു.
ക്ലെയിംസ്‌ ഒത്തു തീര്‍പ്പാക്കാന്‍ നിയമാനുസൃതം 30 ദിവസം അനുവദനീയമാണെങ്കിലും കേവലം ആറുദിവസം കൊണ്ട്‌ തീര്‍പ്പാക്കാന്‍ കഴിഞ്ഞത്‌ മറ്റൊരു റെക്കോര്‍ഡാണ്‌.
2014 സാമ്പത്തിക വര്‍ഷം മരണം സംബന്ധിച്ച അവകാശങ്ങളില്‍ 99.95 ശതമാനവും കേവലം 10 ദിവസം കൊണ്ടു തീര്‍പ്പാക്കാന്‍ കഴിഞ്ഞു. യൂണിറ്റ്‌ ലിങ്ക്‌ഡ്‌ പോളിസികളില്‍ ഫണ്ട്‌ വാല്യു അവകാശങ്ങളില്‍ 99.83 ശതമാനം തീര്‍പ്പാക്കാന്‍ 48 മണിക്കൂര്‍ മാത്രമാണെടുത്തത്‌. 3 വര്‍ഷത്തിലേറെ പഴക്കമുള്ള പോളിസികളുടെ മരണാവകാശങ്ങളില്‍ 100 ശതമാനവും കൊടുത്തു തീര്‍ക്കുകയും ചെയ്‌തു.
ക്ലെയിംസിന്റെ നടപടി ക്രമങ്ങള്‍ ലളിതമാക്കാന്‍ രണ്ടുകൊല്ലം മുമ്പ്‌ സ്വീകരിച്ച നടപടികളുടെ ഗുണഫലമാണ്‌ ഇപ്പോള്‍ പ്രകടമാകുന്നതെന്ന്‌ മാക്‌സ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ സീനിയര്‍ ഡയറക്‌ടറും ചീഫ്‌ ഓപ്പറേഷന്‍സ്‌ ഓഫീസറുമായ വി. വിശ്വാനന്ദ്‌ പറഞ്ഞു. ഗൃഹനാഥന്റെ ആകസ്‌മിക വേര്‍പാടില്‍, ഉപഭോക്താവിന്റെ ആവശ്യം അറിഞ്ഞ്‌ പ്രവര്‍ത്തിക്കാന്‍ മാക്‌സ്‌ ലൈഫ്‌ പരിപാടികള്‍ക്ക്‌ രൂപം നല്‍കിയിട്ടുണ്ട്‌. ഓരോ മരണാവകാശ ക്ലെയിമിനും ഉടന്‍ പരിഹാരം കാണാന്‍ ക്ലെയിംസ്‌ റിലേഷന്‍ഷിപ്പ്‌ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...