Monday, September 15, 2014

യൂറോപ്യന്‍ സാങ്കേതിക വിദ്യയിലെ ബ്രൂവറി ഉപകരണങ്ങളുമായി പ്രോദെബ്‌



കൊച്ചി: കാനഡയിലെ ശിവ്‌സു ക്ലിയര്‍ ഇന്റര്‍നാഷണലിന്റെ യൂണിറ്റായ ചെന്നൈയിലെ പ്രോദെബ്‌ ബ്രൂവറി ഇന്ത്യ, ബല്‍ജിയം കമ്പനിയുമായി ചേര്‍ന്ന്‌ കൊച്ചിയിലെ സര്‍വീസ്‌ നെറ്റ്‌വര്‍ക്കിന്റെ പൂര്‍ണ പിന്തുണയോടെ പുതിയ തലമുറയിലെ മൈക്ക്രോ ബ്രൂവറി സംവിധാനം അവതരിപ്പിച്ചു. ചെറുകിട അല്ലെങ്കില്‍ വന്‍കിട ബ്രൂവറികള്‍ക്ക്‌ വേണ്ട റേഞ്ചുകളെല്ലാം പ്രോദെബ്‌ അവതരിപ്പിച്ചിട്ടുണ്ട്‌. ബോട്ടില്‍ വൃത്തിയാക്കുന്ന യന്ത്രം, ഫില്ലര്‍ കാപ്പര്‍, ശുദ്ധീകരണം, റോബോട്ടിക്‌ പാക്കേജിങ്‌, ലേബല്‍ പതിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളെല്ലാം ബ്രൂവറി സംവിധാനത്തില്‍ ഉള്‍പ്പെടുന്നു.
പ്രാദേശിക പെര്‍മിറ്റ്‌ അനുവദിച്ചിട്ടുള്ളതനുസരിച്ച്‌ പരമ്പരാഗത രീതിയിലെ ബീയര്‍ ഉല്‍പ്പാദനത്തിന്‌ അനുയോജ്യമാണ്‌ ഈ മൈക്ക്രോബ്രൂവറീസ്‌. കാനേഡിയന്‍ ക്ലിയറിന്റെ കുടിവെള്ള സാങ്കേതിക സംവിധാനവും ബല്‍ജിയത്തിന്റെ ബ്രൂവിങ്‌ സാങ്കേതിക വിദ്യ, ശിവ്‌സു ജലശൂദ്ധീകരണ സാങ്കേതിക വിദ്യ എന്നിവയും ചേര്‍ന്ന്‌ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക്‌ വലിയ തോതിലുള്ള ബ്രൂവറി പദ്ധതികള്‍ക്കായി യൂണിറ്റുകള്‍ ഒരുക്കുന്നു. ജല ശുദ്ധീകരണി, മാള്‍ട്ട്‌ മില്‍, ബ്രൂഹൗസ്‌ സംവിധാനം, ഫെര്‍മന്റേഷന്‍ വെസലുകള്‍, ഫില്‍ട്രേഷന്‍ സംവിധാനം, ബീര്‍ ഒഴിക്കുന്ന സംവിധാനം , ബ്രൂവറി വേസ്റ്റ്‌ വാട്ടര്‍ ട്രീറ്റ്‌മെന്റ്‌ തുടങ്ങിയവയെല്ലാം ഉള്‍പ്പെട്ടതാണ്‌ മൈക്ക്രോബ്രൂവറി സംവിധാനം. 60 ലക്ഷം രൂപ മുതല്‍ ഒരു കോടി രൂപവരെ വരുന്നതാണ്‌ ഉപകരണങ്ങള്‍.
ക്രാഫ്‌റ്റ്‌ ബീയര്‍ വിപണി ഇന്ത്യയില്‍ ശൈശവ ഘട്ടത്തിലാണെന്ന്‌ പ്രോദെബ്‌ ബ്രൂവറി ഇന്ത്യയുടെ പ്രസിഡന്റ്‌ സതീശ്‌ കുമാര്‍ പറഞ്ഞു. നൂതന സംവിധാനങ്ങളാണ്‌ ഞങ്ങള്‍ ഒരുക്കുന്നത്‌. ബല്‍ജിയം ബീര്‍ റെസിപ്പികളിലൂടെ ബീര്‍ ഉല്‍പ്പാദനത്തില്‍ പരീശീലനവും കമ്പനി നല്‍കുന്നു. ഇന്ത്യയില്‍ പുതിയ ബ്രൂ പബുകളും മൈക്രോ-ബ്രൂവറികളും തുടങ്ങുന്നതിനുള്ള പിന്തുണയും വാഗ്‌ദാനം ചെയ്യുന്നുവെന്നും അദേഹം പറഞ്ഞു. യൂറോപ്യന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ബ്രൂവറി ഉപകരണം ഇറക്കുന്ന ഇന്ത്യയിലെ ഏക കമ്പനിയാണ്‌ പ്രോദെബ്‌ ബ്രൂവറി. അലെസ്‌, സ്റ്റൗട്‌സ്‌, ലാഗേഴ്‌സ്‌, വീറ്റ്‌, പഴങ്ങള്‍ തുടങ്ങിയവയുടെ ക്രാഫ്‌റ്റ്‌ ബീയര്‍ റെസിപ്പികള്‍ ഉപയോഗിക്കുന്നു. പ്രോദെബ്‌ ബ്രൂവറി ഉപകരണങ്ങള്‍ കയറ്റി അയക്കുന്നുമുണ്ട്‌.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.prodebbrewery.con സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 1-800-425-20000/044 2836 2461/ 98410 02334 ല്‍ വിളിക്കുക.

No comments:

Post a Comment

23 JUN 2025 TVM