Monday, September 15, 2014

നിറ്റ്‌കോയുടെ റോയല്‍ ട്രഷര്‍ വിപണിയില്‍





കൊച്ചി : ചുമര്‍ടൈലുകളുടെ മനോഹരമായ ശേഖരം, പ്രമുഖ ടൈല്‍ നിര്‍മാണ കമ്പനിയായ നിറ്റ്‌കോ വിപണിയിലെത്തിച്ചു. പ്രകൃതിയുടെ സ്വാഭാവിക സൗന്ദര്യം പ്രസരിപ്പിക്കുന്നവയാണ്‌ പുതിയ ടൈലുകള്‍.
ജീവിതം തുടിക്കുന്ന പ്രതലങ്ങള്‍ സൃഷ്‌ടിക്കാന്‍ പുതിയ ടൈലുകളില്‍ നിറ്റ്‌കോ ഉപയോഗിച്ചിരിക്കുന്നത്‌ മോഡേണ്‍ ഏജ്‌ 6 കളര്‍ പ്രിസം പ്രിന്റിങ്ങ്‌ എച്ച്‌ഡി ഡിജിറ്റല്‍ സാങ്കേതികവിദ്യയാണ്‌. ശിലകളുടേയും മരങ്ങളുടേയും ഏറ്റവും സൂക്ഷ്‌മമായ ഘടനയും നിറവും അതേപടി പകര്‍ത്തുന്നതാണ്‌ പ്രസ്‌തുത സാങ്കേതികവിദ്യ.
അഞ്ച്‌ വേരിയന്റുകളില്‍ റോയല്‍ ട്രഷര്‍ ശേഖരം ലഭ്യമാണ്‌. പ്രകൃതിദത്ത മാര്‍ബിളിന്റെ പ്രതീതി ലഭ്യമാക്കുന്ന മാര്‍വലസ്‌ മാര്‍ബിള്‍, പൈതൃക ശിലകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട സ്റ്റണ്ണിങ്ങ്‌ സ്റ്റോണ്‍, തുണിത്തരങ്ങളുടെ അനന്തഭാവങ്ങള്‍ അടങ്ങുന്ന ടെംപ്‌റ്റിങ്ങ്‌ ടെക്‌സ്റ്റൈല്‍, തുകലിന്റെ മാസ്‌മരികത പകരുന്ന ലാവിഷ്‌ ലെതര്‍, സൗന്ദര്യവും യുക്തിയും ഇഴചേരുന്ന ഗോര്‍ജ്യസ്‌ ജ്യോമട്രി എന്നിവ പുതിയ ശ്രേണിയില്‍ ഉള്‍പ്പെടുന്നു.
ആധുനിക ഉള്‍ത്തളങ്ങള്‍ക്കായി ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി രൂപകല്‍പന ചെയ്‌തവയാണ്‌ റോയല്‍ ട്രഷര്‍ ശ്രേണിയെന്ന്‌ നിറ്റകോ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ അശോക്‌ ഗോയല്‍ പറഞ്ഞു.
നിറ്റ്‌കോ എഡ്‌ജ്‌, ജോയിന്റ്‌ ഫ്രീ, സ്റ്റെയിന്‍ റെസിസ്റ്റന്റ്‌ എന്നീ പ്രത്യേകതകളാണ്‌ റോയര്‍ ട്രഷര്‍ ശേഖരത്തെ വ്യത്യസ്‌തമാക്കുന്നത്‌. 300 ഃ 600 എംഎം, 300 ഃ 900 എംഎം, 300 ഃ 450 എംഎം എന്നീ വലിപ്പങ്ങളില്‍ ലഭ്യം. ഒരു ചതുരശ്ര അടിക്ക്‌ 65 രൂപ മുതല്‍. കൂടുതല്‍ വിവരങ്ങള്‍ ംംം.ിശരേീ.ശി വെബ്‌സൈറ്റില്‍ ലഭ്യമാണ്‌

No comments:

Post a Comment

10 APR 2025