കൊച്ചി : ആധുനിക ഇന്ത്യന്‍ നവവധുക്കള്‍ക്കായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍, അസ്‌വയുടെ പുതിയ ആഭരണശേഖരം കേരള വിപണിയില്‍ എത്തിച്ചു.
മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്, എച്ച് വെങ്കിടേശ നായിക് ജുവല്ലറി ലുലുമാള്‍, കല്യാണ്‍ ജുവല്ലറി, മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് എം.ജി.റോഡ് എന്നിവിടങ്ങളില്‍ അസ്‌വയുടെ പുതിയ ശ്രേണി ലഭ്യമാണ്.
ചുവപ്പ് പരവതാനി ശൈലിയിലുള്ള ഏഴുനിരകളോടുകൂടിയ നെക്‌ലേയ്‌സ്, മെഡലിയണ്‍, പെന്‍ഡന്റ്, ബ്രേയ്‌സ്‌ലെറ്റ്, റിങ്ങുകള്‍, എന്നിവയുടെ വിപുലമായ ശേഖരമാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ കേരള വിപണിയില്‍ എത്തിച്ചിട്ടുള്ളത്.
അമേരിക്കന്‍ മോഡലും ബോളിവുഡ് താരവുമായ നര്‍ഗീസ് ഫക്രിയാണ് പുതിയ ആഭരണങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ചത്. വിവാഹത്തിന് ശേഷവും പതിവായി ധരിക്കാന്‍ വധുക്കള്‍ ഇഷ്‌ടപ്പെടുന്ന അസ്‌വ നെക്‌ലേയ്‌സുകള്‍ ജുനഗഡിലെ കരകൗശല വിദഗ്‌ധര്‍ സ്വര്‍ണത്തില്‍ കൈകൊണ്ട് മെനഞ്ഞെടുത്തവയാണ്.
വിവിധ രൂപത്തിലും ഭാവത്തിലും വര്‍ണത്തിലും ലഭിക്കുന്ന അസ്‌വ സ്വര്‍ണാഭരണങ്ങള്‍ ഏത് ഇന്ത്യന്‍ അവസരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും അനുയോജ്യമാണെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ ഡയറക്‌ടര്‍ വിപിന്‍ ശര്‍മ പറഞ്ഞു.
ഒരു നവവധുവിന് പൂര്‍ണതയും വ്യക്തിത്വവും ലഭിക്കുന്നത് അനുരൂപമായ ആഭരണങ്ങളിലൂടെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു
No comments:
Post a Comment