Friday, July 31, 2015

ജെറ്റ്‌ എയര്‍വേസിന്‌ ഹ്യുമേന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ അവാര്‍ഡ്‌


സ്രാവിന്‍ ചിറകുകള്‍ കയറ്റി അയക്കുന്നത്‌ നിരോധിച്ചതിന്‌
ജെറ്റ്‌ എയര്‍വേസിന്‌ ഹ്യുമേന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ അവാര്‍ഡ്‌


കൊച്ചി: ഇന്ത്യയില്‍നിന്നുളള രാജ്യാന്തര വിമാനസര്‍വീസ്‌ കമ്പനിയായ്‌ ജെറ്റ്‌ എയര്‍വേസിന്‌ 2014-ലെ `ഹെന്‍ട്രി സ്‌പൈറ ഹ്യുമേന്‍ കോര്‍പറേറ്റ്‌ പ്രോഗ്രസ്‌ അവാര്‍ഡ്‌' സമ്മാനിച്ചു. പതിനൊന്നു ദശലക്ഷം പേരുടെ പിന്തുണയുള്ള ലോകത്തിലെ ഏറ്റവും വലിയ മൃഗസംരക്ഷണ സംഘടനയായ ഹ്യുമേന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ആണ്‌ അവാര്‍ഡ്‌ ഏപ്പെടുത്തിയിട്ടുളളത്‌. 
കമ്പനിയുടെ വിമാനം വഴി ഷാര്‍ക്ക്‌ ഫിന്‍ കയറ്റി അയയ്‌ക്കുന്നതു നിരോധിച്ചതിനുളള അംഗീകാരമായാണ്‌ ജെറ്റിന്‌ ഈ അവാര്‍ഡു നല്‌കിയിട്ടുള്ളത്‌. 2014-ല്‍ ഈ അവാര്‍ഡു ലഭിക്കുന്ന ഏക ഇന്ത്യന്‍ കമ്പനിയാണ്‌ ജെറ്റ്‌ എയര്‍വേസ്‌.
``വ്യോമയാന വ്യവസായത്തില്‍ ഏറ്റവും മാതൃകാപരമായ ശീലങ്ങള്‍ നടപ്പാക്കുന്നതില്‍ ജെറ്റ്‌ എയര്‍വേസ്‌ എപ്പോഴും മുന്‍പന്തിയിലാണ്‌. ഉത്തരവാദത്വമുളള കമ്പനിയെന്ന നിലയില്‍ സ്രാവുകളുടെ സംരക്ഷണത്തിന്‌ എല്ലാ പിന്തുണയും കമ്പനി നല്‌കുന്നു. ഷാര്‍ക്ക്‌ ഫിന്‍ വ്യാപാരത്തിനെതിരേയുളള കൂട്ടായ ശ്രമം ദുര്‍ബലമായ നമ്മുടെ സമുദ്ര പരിസ്ഥിതിയെ സംരക്ഷിക്കാന്‍ സഹായിക്കും'' ജെറ്റ്‌ എയര്‍വേസ്‌ ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ക്രാമര്‍ ബാള്‍ പറഞ്ഞു.
സമുദ്ര ആവാസവ്യവസ്ഥയിലെ ഉന്നത കണ്ണിയില്‍പ്പെടുന്ന സ്രാവ്‌ പോലുള്ള ജീവികളെ സംരക്ഷിക്കുന്നതില്‍ ജെറ്റ്‌ എയര്‍വേസ്‌ നല്‍കിയ സംഭാവനയെ ഈ അവാര്‍ഡ്‌ വഴി ഞങ്ങള്‍ ആദരിക്കുന്നു. ഹ്യുമേന്‍ സൊസൈറ്റി ഇന്റര്‍ നാഷണല്‍ ഇന്ത്യാ മാനേജിംഗ്‌ ഡയറക്‌ടര്‍ എന്‍.ജി. ജയസിംഹ പറഞ്ഞു.

No comments:

Post a Comment

സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റർമാരെ പ്രഖ്യാപിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി: വളർന്നു വരുന്ന യുവ കലാകാരന്മാർക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്...