Friday, July 31, 2015

മഹീന്ദ്രയുടെ ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷന്‍ വേരിയന്റ്‌ അവതരിപ്പിച്ചു







കൊച്ചി: രാജ്യത്തെ മുന്‍നിര എസ്‌.യു.വി. നിര്‍മാതാക്കളായ മഹീന്ദ്ര ആന്റ്‌ മഹീന്ദ്ര അതിന്റെ പുതു തലമുറ സ്‌ക്കോര്‍പ്പിയോയുടെ ഓട്ടോമാറ്റിക്‌ വേരിയന്റ്‌ അവതരിപ്പിച്ചു. ടോപ്പ്‌ എന്റ്‌ എസ്‌ 10 വേരിയന്റിലാണ്‌ 13.13 ലക്ഷം രൂപയെന്ന ആകര്‍ഷകമായ വിലയില്‍ (ഡെല്‍ഹിയിലെ എക്‌സ്‌ ഷോറൂം വില) ഈ ഓട്ടോമാറ്റിക്‌ വേരിയന്റ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. 4 ഡബ്ലിയു.ഡി. ഓപ്‌ഷനോടു കൂടി 6 സ്‌പീഡ്‌ ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷന്‍ അവതരിപ്പിക്കുന്ന ഏക എസ്‌.യു.വി. ആണ്‌ ഇത്‌. സ്ഥല സൗകര്യവും പ്രകടനവും ഒത്തിണങ്ങിയ ഈ യഥാര്‍ത്ഥ എസ്‌.യു.വി.യ്‌ക്ക്‌ കൂടുതല്‍ സുരക്ഷയും സൗകര്യവും ഏര്‍പ്പെടുത്തിക്കൊണ്ടാണ്‌ പുതിയ വേരിയന്റ്‌ അതുല്യമായ ഡ്രൈവിങ്‌ അനുഭവം നല്‍കാനെത്തുന്നത്‌. 
ഒരു ദശാബ്‌ദം മുന്‍പ്‌ സ്‌ക്കോര്‍പ്പിയോ അവതരിപ്പിച്ചപ്പോള്‍ പുതിയൊരു മേഖലയാണ്‌ തുറക്കപ്പെട്ടതെന്നും അതിനു ശേഷം തുടര്‍ച്ചയായ മെച്ചപ്പെടുത്തലുകളിലൂടെ സ്‌ക്കോര്‍പ്പിയോയെ ഇന്നും ഏറ്റവും പ്രസക്തമാക്കി തുടരുകയാണെന്നും മഹീന്ദ്ര ആന്റ്‌ മഹീന്ദ്ര പ്രസിഡന്റും ചീഫ്‌ എക്‌സിക്യൂട്ടീവുമായ പ്രവീണ്‍ ഷാ ചൂണ്ടിക്കാട്ടി. ആധുനിക സാങ്കേതിക വിദ്യയുടെ ഉപഭോക്താക്കള്‍ക്കുള്ള സൗകര്യവും ഒരുമിച്ചു കൊണ്ടു പോകുന്ന തങ്ങള്‍ 2008 ല്‍ സ്‌ക്കോര്‍പ്പിയോയിലൂടെ ആദ്യ ഇന്ത്യന്‍ ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷന്‍ എസ്‌.യു.വി. പുറത്തിറക്കുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോള്‍ സ്‌ക്കോര്‍പ്പിയോയുടെ പുതു തലമുറ പ്ലാറ്റ്‌ഫോമില്‍ തങ്ങള്‍ ഓട്ടോമാറ്റിക്‌ ഓപ്‌ഷന്‍ അവതരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 
2014 സെപ്‌റ്റംബറിലാണ്‌ പുതു തലമുറ സ്‌ക്കോര്‍പ്പിയോ എല്ലാ രീതിയിലും പുതുതായ പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിച്ചത്‌. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...