കൊച്ചി: ഡ്യൂട്ടി ഫ്രീ ഷോപ്പിങ് കൂടുതല്‍ ആകര്‍ഷകമാക്കുന്ന
പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ മുംബൈ ആസ്ഥാനമായുള്ള ഡിസൈന്‍ ആന്റ് അഡ്വെര്‍ടൈസിങ്
ഏജന്‍സിയായ തോട്ട് ബ്ലര്‍ബ്‌് തയ്യാറെടുക്കുന്നു. ഫ്‌ളെമിങോ ഇന്റര്‍നാഷണലിനു
വേണ്ടി ഈ രംഗത്ത് പൂര്‍ണ തോതിലുള്ള ബ്രാന്‍ഡിങ് രൂപകല്‍പ്പന നടത്തുന്നതിനുള്ള
അവസരമാണ് തോട്ട് ബ്ലര്‍ബിനു ലഭിച്ചിരിക്കുന്നത്. ഡ്യൂട്ടി ഫ്രീ വിഭാഗത്തില്‍
ഉടന്‍ തന്നെ അവതരിപ്പിക്കപ്പെടുന്ന പുതിയ ഡിജിറ്റല്‍ ഓഫറുകള്‍ക്കായുള്ള
കാമ്പെയിനുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനുളള ഉത്തരവാദിത്വം കൂടിയാണ് ഇതിലൂടെ
ലഭിച്ചിരിക്കുന്നത്. 34 രാജ്യങ്ങളിലായി 200 ല്‍ ഏറെ കേന്ദ്രങ്ങളില്‍
പ്രവര്‍ത്തിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പിങ് രംഗത്തെ ആഗോള മുന്‍നിരക്കാരാണ്
ഫ്‌ളെമിങോ ഇന്റര്‍നാഷണല്‍. ഡിജിറ്റല്‍ ഇന്ത്യാ തരംഗത്തിന്റെ പശ്ചാത്തലത്തില്‍
നേട്ടങ്ങളുണ്ടാക്കാനായി ഒരു ഇന്ത്യന്‍ പങ്കാളിയെ തേടുകയായിരുന്നു കമ്പനി. ഈ
സാഹചര്യത്തിലാണ് തോട്ട് ബ്ലര്‍ബ് ഇതിനനുകൂലമാണെന്നു കണ്ടെത്തിയത്.
തങ്ങള്‍
പല ഏജന്‍സികളുമായും ആശയ വിനിമയം നടത്തിയെന്നും തോട്ട് ബ്ലര്‍ബ് കൂട്ടത്തില്‍
നിന്നു വ്യത്യസ്ഥമായി മുന്നിട്ടു നിന്നുവെന്നും ഫ്‌ളെമിങോ ഇന്റര്‍നാഷണലിന്റെ
പ്രമോട്ടര്‍മാരായ അഹൂജാ കുടുംബാംഗം കരണ്‍ അഹൂജ ചൂണ്ടിക്കാട്ടി. തന്ത്രപരമായ
ഉപദേശങ്ങള്‍ മുതല്‍ വിപുലമായ ആശയ വിനിമയ പരിഹാരങ്ങള്‍ വരെയുള്ള കൃത്യമായി
രൂപകല്‍പ്പന ചെയ്യപ്പെട്ട ശ്രേണിയാണ് അവര്‍ക്കുള്ളതെന്നും അദ്ദേഹം
ചൂണ്ടിക്കാട്ടി.
ഉപഭോക്താക്കള്‍ ഡ്യൂട്ടി ഫ്രീ ഷോപ്പിങിനെ സമീപിക്കുന്ന
രീതിയില്‍ തന്നെ മാറ്റം വരുത്തുന്നതായിരിക്കും പുതിയ ഓഫറുകള്‍ എന്നും കരണ്‍ അഹൂജ
പറഞ്ഞു. ഡ്യൂട്ടി ഫ്രീ ഷോപ്പിങിനെത്തുന്നവരുടെ കാഴ്‌ചപ്പാട് പൂര്‍ണമായി മാറ്റുക
എന്ന വെല്ലുവിളിയാണ് തങ്ങള്‍ക്കു മുന്നില്‍ ഉണ്ടായിരുന്നതെന്ന് പുതിയ
സഹകരണത്തെക്കുറിച്ചു പ്രതികരിച്ച തോട്ട് ബ്ലര്‍ബ് മാനേജിങ് പാര്‍ട്ടണര്‍ വിനോദ്
കുഞ്ച് പറഞ്ഞു.
No comments:
Post a Comment