കൊച്ചി : മോട്ടോറോളയുടെ മോട്ടോ ജി തേഡ് ജനറേഷന്‍ ഫോണ്‍ വിപണിയിലെത്തി. മോട്ടോ ജിയുടെ ഏറ്റവും പുതിയ പതിപ്പ് ഫ്‌ളിപ് കാര്‍ട്ടില്‍ ലഭിക്കും.
1 ജിബി റാമോടുകൂടിയ 8 ജിബി സ്റ്റോറേജ് 11,999 രൂപ, 2 ജിബി റാം, 16 ജിബി സ്റ്റോറേജ് 12,999 രൂപ എന്നിങ്ങനെയാണ് വില. അര്‍ത്ഥവത്തായ ഒട്ടേറെ ഗുണഫലങ്ങള്‍ വിളക്കിച്ചേര്‍ത്ത പുതുതലമുറ ഫോണായ മോട്ടോ ജി, ഒട്ടേറെ ഉപഭോക്തൃ ഓപ്‌ഷനോടുകൂടിയവയാണ്. ഏതുകാലാവസ്ഥയേയും നേരിടാനുള്ള കരുത്ത് പുതിയ ഫോണിനുണ്ട്. ജലപ്രതിരോധ സാങ്കേതികവിദ്യ ഉള്ളതിനാല്‍, വെള്ളത്തിലോ ചെളിയിലോ വീണാല്‍ കേട് സംഭവിക്കില്ല.
13 മെഗാ പിക്‌സല്‍ കാമറ വസ്‌തുക്കളെ യഥാര്‍ത്ഥമായി ഒപ്പിയെടുക്കും. 4 ജി എല്‍ടിഇ സ്‌പീഡ്, 5 ഇഞ്ച് എച്ച്‌ഡി ഡിസ്‌പ്ലേ, ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജം പകരുന്ന ബാറ്ററി, ആന്‍ഡ്രോയ്‌ഡ് ലോലിപോപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് മോട്ടോ അസിസ്റ്റ്, മോട്ടോ ആക്ഷന്‍സ്, മോട്ടോ ഡിസ്‌പ്ലേ എന്നീ സോഫ്‌റ്റ്‌വെയറുകള്‍, ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍ 410 പ്രോസസര്‍, ക്വാഡ്‌കോര്‍ സിപിയു, 5എംപി ഫ്രണ്ട് കാമറ എന്നിവയെല്ലാം സവിശേഷതകള്‍ ആണ്.
പുതിയ മോട്ടോ ജിയുടെ മറ്റൊരു പ്രത്യേകത 10 വ്യത്യസ്‌ത മോട്ടോറോള ഷെല്ലുകളും 5 ഫ്‌ളിപ് ഷെല്ലുകളും ആണ്.
മോട്ടോ ജി 3 ജെന്‍ ഒട്ടേറെ ഓഫറോടുകൂടിയാണ് പുറത്തിറങ്ങുന്നത്. മിന്ത്ര വഴിയുള്ള മൊത്തം ബില്‍ തുകയുടെ 33 ശതമാനം ഇളവാണ് അതിലൊന്ന് ഫ്‌ളിപ്‌കാര്‍ട്ട് വഴി 1000 രൂപയുടെ സാധനം വാങ്ങുമ്പോള്‍ 500 രൂപയുടെ ഫ്‌ളിപ്‌കാര്‍ട് ഫാഷന്‍ ഇ-ഗിഫ്‌റ്റ് വൗച്ചര്‍ ലഭിക്കും. 100 ഭാഗ്യവാ�ാര്‍ക്ക് 100 ശതമാനം കാഷ് ബാക്, 100 ഭാഗ്യവാ�ാര്‍ക്ക് മോട്ടോ 360 വാച്ച് ഒരു രൂപയ്‌ക്ക് നല്‍കും.
No comments:
Post a Comment