:
ആദ്യ 30 ദിനങ്ങളിലെ വിജയിയെ
പ്രഖ്യാപിച്ചുനറുക്കെടുപ്പില്‍ ഒരു ലക്ഷം രൂപ വരെ വിലയുള്ള
ആദ്യ 30 ദിനങ്ങളിലെ വിജയിയെ
പ്രഖ്യാപിച്ചുനറുക്കെടുപ്പില്‍ ഒരു ലക്ഷം രൂപ വരെ വിലയുള്ള
ഡയമണ്ട്
ആഭരണങ്ങള്‍ നേടിയവരെ പ്രമുഖ നടി ഭാമ ആദരിച്ചുആഗസ്റ്റ് 31 വരെ ദിവസവും ഒരു
ലക്ഷം രൂപ വരെ വിലയുള്ള
ഡയമണ്ട് ആഭരണങ്ങള്‍ സമ്മാനമായി നേടാന്‍
അവസരം
കൊച്ചി: ഗൃഹോപകരണ വിപണിയിലെ രാജ്യത്തെ മുന്‍നിരക്കാരായ ഗോദ്‌റേജ്
അപ്ലയന്‍സസ് ഓണത്തോടനുബന്ധിച്ച് അവതരിപ്പിച്ച ഡയമണ്ട് സ്റ്റഡഡ് ഓണം ഓഫറിന്റെ
ആദ്യ 30 ദിവസങ്ങളിലെ വിജയികളെ കൊച്ചിയില്‍ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങില്‍ വെച്ചു
പ്രഖ്യാപിച്ചു. പ്രമുഖ നടി ഭാമ ആദ്യ ഘട്ട വിജയികളെ അഭിനന്ദിക്കുകയും ഒരു ലക്ഷം രൂപ
വരെ വിലയുള്ള ഡയമണ്ട് ആഭരണങ്ങള്‍ സമ്മാനിക്കുകയും ചെയ്‌തു. ഇതു വരെ 50 പേരാണ്
വിജയികളായിട്ടുള്ളത്.
ജൂലൈയിലാണ് ഗോദ്‌റേജ് ഡയമണ്ട് സ്റ്റഡഡ് ഓണം ഓഫര്‍
ആരംഭിച്ചത്. ആഗസ്റ്റ് 31 വരെ ഇതു തുടരുകയും ചെയ്യും. ഒരു ലക്ഷം രൂപ വരെയുള്ള
ഡയമണ്ട് ആഭരണങ്ങള്‍ നറുക്കെടുപ്പിലൂടെ ലഭിക്കാനുള്ള അവസരമാണ് ഇതിലൂടെ
ഉപഭോക്താക്കള്‍ക്കു പ്രതിദിനം ലഭിക്കുന്നത്. ഇതിനു പുറമെ, ഈ ഓഫര്‍ കാലയളവില്‍ ഓരോ
വാങ്ങലിനുമൊപ്പം ഉറപ്പായ ഓരോ സമ്മാനങ്ങളും ലഭിക്കും. ഈ ഉറപ്പായ സമ്മാനങ്ങളില്‍
അഡിദാസ് ബാക്ക് പാക്കുകള്‍, ലാ ഓപാല ഡിന്നര്‍ സെറ്റുകള്‍, 4242 രൂപ വില വരുന്ന
പോര്‍ട്ടിക്കോ ബെഡ് ഷീറ്റുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.
തങ്ങളുടെ പ്രീമിയം
ശ്രേണിയിലുള്ള ഫ്രോസ്റ്റ് ഫ്രീ റഫ്രിജറേറ്ററുകള്‍ കഴിഞ്ഞ മാസമാണ് കേരളത്തില്‍
അവതരിപ്പിച്ചതെന്ന് ഈ അവസരത്തില്‍ സംസാരിക്കവെ ഗോദ്‌റേജ് അപ്ലയന്‍സസ് ബിസിനസ്
മേധാവിയും ഇ.വി.പി.യുമായ കമല്‍ നന്ദി ചൂണ്ടിക്കാട്ടി. എക്കാലത്തേയും പോലെ ഉല്‍സവകാല
ഷോപ്പിങ് നടത്തുന്ന തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പരമാവധി മൂല്യം ലഭിക്കണമെന്നു
തങ്ങള്‍ക്കാഗ്രഹമുണ്ടെന്നും അതിന്റെ ഭാഗമായാണ് ഇതോടൊപ്പം ഒരു ലക്ഷം രൂപ വരെ
വിലയുള്ള ഡയമണ്ട് ആഭരണങ്ങള്‍ ഓരോ ദിവസവും സമ്മാനമായി ലഭിക്കുന്ന ഡയമണ്ട്
സ്റ്റഡഡ് ഓണം ഓഫര്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ പുതിയ
ഉല്‍പ്പന്നങ്ങളും ഉപഭോക്തൃ സമ്മാന പദ്ധതിയും കേരളത്തിലെ വിപണി വളരെ മികച്ച
രീതിയില്‍ സ്വീകരിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ ബ്രാന്‍ഡില്‍
വിശ്വാസ്യത അര്‍പ്പിച്ച എല്ലാ ഉപഭോക്താക്കളേയും അഭിനന്ദിക്കുന്നതായും അദ്ദേഹം
പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ കൂടുതല്‍ നേട്ടങ്ങള്‍ നല്‍കാനാണ് തങ്ങള്‍
ആഗ്രഹിക്കുന്നത്. നടി ഭാമ സമ്മാനങ്ങള്‍ നല്‍കാനെത്തിയത് ഓണത്തെ കൂടുതല്‍
ആഹ്ലാദകരമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ശരത്ത് വി, ഐഷ എന്നിവര്‍ ഒരു ലക്ഷം
രൂപയുടെ സമ്മാനങ്ങള്‍ നേടിയപ്പോള്‍ വിജേഷ്, റിതേശ്, നിഥിന്‍, മുഹമ്മദ്,
രവീന്ദ്രന്‍ എന്നിവര്‍ 50,000 രൂപയുടെ സമ്മാനങ്ങള്‍ സ്വന്തമാക്കി.
No comments:
Post a Comment