കൊച്ചി : പ്രീമിയം ഇറ്റാലിയന്‍ ലൈഫ്‌സ്റ്റൈല്‍ ടൂവീലര്‍
ബ്രാന്‍ഡ് ആയ വെസ്‌പയുടെ ആഗോള ബ്രാന്‍ഡ് അംബാസ്സഡര്‍ ആയി ഇറ്റാലിയന്‍ ഫുട്‌ബോള്‍
ഇതിഹാസം അലെസാന്‍ഡ്രോ ഡെല്‍പിയറോ നിയമിതനായി. 2006 ഫിഫ ലോകകപ്പ് ഇറ്റലിക്ക്
നേടിക്കൊടുത്ത ടീമിലെ അംഗമായിരുന്നു ഡെല്‍പിയറോ.
സെപ്‌തംബര്‍ ഒന്നിന് അദ്ദേഹം
ഇന്ത്യയിലെത്തും. വെസ്‌പ പ്രേമികള്‍ക്കും ഫുട്‌ബോള്‍ പ്രേമികള്‍ക്കും ഒപ്പം
ഒരുദിവസം ചെലവഴിക്കുകയാണ് അദ്ദേഹത്തിന്റെ പരിപാടി.
രണ്ട് ഇറ്റാലിയന്‍
പ്രതിഭാസങ്ങള്‍, വെസ്‌പയും ഡെല്‍പിയറോയും ഒത്തുചേരുമ്പോള്‍ അത് ഇന്ത്യന്‍
ഉപഭോക്താക്കള്‍ക്കുള്ള ഒരു ഉപഹാരമായി മാറുകയാണെന്ന് പിയാജിയോ ഇന്ത്യ മാനേജിംഗ്
ഡയറക്‌ടര്‍ സ്റ്റെഫാനോ പെല്ലേ പറഞ്ഞു.
ഇറ്റലിയുടെ തനത് സംസ്‌കാരത്തിന്റേയും
രൂപ കല്‍പനയുടേയും പ്രതീകമായി വെസ്‌പ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം
കൂട്ടിച്ചേര്‍ത്തു. 1999 ല്‍ ആപേ വിപണിയിലിറക്കികൊണ്ടാണ് പിയാജിയോ ഇന്ത്യയില്‍
പ്രവര്‍ത്തനം ആരംഭിച്ചത്.
കുറഞ്ഞ കാലംകൊണ്ട് ഏറ്റവും ജനപ്രിയമായ ത്രീവീലര്‍
ബ്രാന്‍ഡായി ആപേ മാറി. 1946 ലാണ് വെസ്‌പ കണ്ടുപിടിച്ചത്. 2012 ല്‍ വെസ്‌പ
ബാരാമതിയിലെ പ്ലാന്റില്‍ നിര്‍മാണം ആരംഭിച്ചു
No comments:
Post a Comment