കൊച്ചി: മോട്ടോര്‍സൈക്കിള്‍ രംഗത്തെ പ്രമുഖരായ ഹോണ്ട `ഡ്രീം യുഗ' മോട്ടോര്‍സൈക്കിളിന്റെ പുതുക്കിയ മോഡല്‍ അവതരിപ്പിച്ചു. നിറ വ്യത്യാസങ്ങളിലൂടെ ഡ്രീം യുഗ കൂടുതല്‍ സ്റ്റൈലുമായി. ഡ്രീം യുഗ 2016 പതിപ്പിന് അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്കോടു കൂടിയ കറുപ്പ് നിറമാണ് നല്‍കിയിരിക്കുന്നത്. നിലവിലെ കളര്‍ ശ്രേണിക്കു പുറമേയാണിത്. ഈ അധിക മൂല്യം കൂടുതല്‍ ചെലവൊന്നുമില്ലാതെ ലഭ്യമാണ്.
എയര്‍ കൂള്‍ഡ് നാലു സ്‌ട്രോക്, 110 സിസി, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഡ്രീം യുഗയ്‌ക്കു ശക്തി പകരുന്നത്. 8.25 ബിഎച്‌പി ശക്തിയും 8.63 എന്‍എം ടോര്‍ക്കും ഫോര്‍ സ്‌പീഡ് ട്രാന്‍സ്‌മിഷന്‍ വീലിനോട് ചേര്‍ത്തിരിക്കുന്നു. ഹോണ്ട ഇക്കോ സാങ്കേതിക വിദ്യയാണ് എഞ്ചിന് നല്‍കിയിരിക്കുന്നത്. ഇത് മികച്ച മൈലേജ് നല്‍കുന്നു.
ട്യൂബ്‌ലെസ് ടയറുകള്‍, സാന്ദ്രതയുള്ള എയര്‍ഫില്‍റ്ററുകള്‍, അറ്റകുറ്റപ്പണിയില്ലാത്ത ബാറ്ററി എന്നിവ ഡ്രീം യുഗയുടെ ഈട് വര്‍ധിപ്പിക്കുന്നു. മിനുസമായ റോഡിലും പരുക്കന്‍ പാതയിലും സുഖകരമായി മോട്ടോര്‍സൈക്കിള്‍ ഓടിക്കാം. ഭാരം കുറഞ്ഞതെങ്കിലും ഉറപ്പുള്ള ഫ്രെയിമും നീണ്ട സസ്‌പെന്‍ഷന്‍ സ്‌ട്രോക്കും റൈഡ് സുഖമമാക്കുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ സെയില്‍സ്-മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.
ഡ്രീം യുഗയുടെ അവതരണത്തോടെയാണ് 100-110 സിസി മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ വന്‍ കുതിപ്പുണ്ടായത്. അത്‌ലറ്റിക് ബ്ലൂ മെറ്റാലിക്കോടു കൂടിയ ബ്ലാക്, പേള്‍ വൈറ്റ്, ബ്ലാക്ക്, റേഡിയന്റ് റെഡ് മെറ്റാലിക്കോടു കൂടിയ ബ്ലാക്ക്, കടുത്ത ഗ്രേ മെറ്റാലിക്കോടു കൂടിയ ബ്ലാക്ക്, സ്‌പോര്‍ട്‌സ് റെഡ് എന്നിങ്ങനെ ആറു നിറങ്ങളില്‍ ഹോണ്ട ഡ്രീം യുഗ ലഭ്യമാണ്.
No comments:
Post a Comment