കൊച്ചി : തനത് നാടന്‍ വിഭവങ്ങളുടെ രുചി വൈവിധ്യമൊരുക്കി ഹോട്ടല്‍ റിനൈ കൊച്ചിയില്‍ കുട്ടനാട് ഫുഡ് ഫെസ്റ്റിന് തുടക്കമായി. പ്രമുഖ സാഹിത്യകാരന്‍ കെ എല്‍ മോഹനവര്‍മ ഉദ്‌ഘാടനം ചെയ്‌തു. റെനൈ കൊച്ചി കോര്‍പറേറ്റ് ജനറല്‍ മാനേജര്‍ അച്യുതമേനോന്‍ അധ്യക്ഷത വഹിച്ചു.
ആഗസ്റ്റ് 28 വരെ നീളുന്ന ഫുഡ് ഫെസ്റ്റില്‍ കുട്ടനാടന്‍ വിഭവങ്ങളുടെ രുചിക്കൂട്ടൊരുക്കുന്നത് കുട്ടനാട്ടില്‍ നിന്നുള്ള റിനൈയിലെ എക്‌സിക്യൂട്ടീവ് ഷെഫ് ബിജു മോനിയാന്‍ ആണ്. കുട്ടനാടന്‍ മട്ടന്‍ കൂട്ടാന്‍, ബീഫ് കൊണ്ടാട്ടം, ഇടിച്ച ബീഫ്, പൊരിച്ച കോഴി, താറാവ് പപ്പാസ്, കോഴി കുരുമുളകിട്ടത്, കാന്താരി അരച്ചുകൂട്ടിയ കപ്പയും ബീഫ് കറിയും, മീന്‍ കാന്താരിമുളകിട്ട് പൊള്ളിച്ചത്, കപ്പയും തലക്കറിയും തുടങ്ങി 24 തരം നോണ്‍വെജ് - വെജ് വിഭവങ്ങളും മറ്റ് നിരവധി നാടന്‍ പലഹാരങ്ങളും ഫുഡ് ഫെസ്‌റ്റില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ വിഭവങ്ങള്‍ക്കും 15 ശതമാനം ഡിസ്‌കൗണ്ട് ലഭ്യമാണെന്ന് അച്യുതമേനോന്‍ പറഞ്ഞു. രാസലീല സീഫുഡ് റെസ്റ്റോറന്റില്‍ കുട്ടനാട് ഫുഡ് ഫെസ്റ്റിനായി പ്രീമിയം നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
അടുത്ത മാസം 27 മുതല്‍ കൊച്ചിയില്‍ നടക്കുന്ന കേരള ട്രാവല്‍മാര്‍ട്ടിലും 23 മുതല്‍ നടക്കുന്ന സ്‌പൈസ് റൂട്ട് ഫെസ്‌റ്റിവലിലും റിനൈ കൊച്ചിയുടെ സജീവ പങ്കാളിത്തമുണ്ട്. ഇതിന് പുറമേ ഓണക്കാലം കൂടി എത്തുന്നതിന് മുന്നോടിയായി ടൂറിസം മേഖലയില്‍ ഉണര്‍വുണ്ടാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കുട്ടനാട് ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് അച്യുതമേനോന്‍ പറഞ്ഞു.
ഹോട്ടല്‍ റിനൈയില്‍ ആരംഭിച്ച കുട്ടനാടന്‍ ഫുഡ് ഫെസ്റ്റ് കെ എല്‍ മോഹനവര്‍മ ഉദ്‌ഘാടനം ചെയ്യുന്നു. റെനൈ കൊച്ചി കോര്‍പറേറ്റ് ജനറല്‍ മാനേജര്‍ അച്യുതമേനോന്‍ സമീപം.
No comments:
Post a Comment