Saturday, August 13, 2016

ബിഗ്‌ ബസാറില്‍ `5 ഡെയ്‌സ്‌ മഹാ സേവിങ്‌ ` ഓഫര്‍




കൊച്ചി: ബിഗ്‌ ബസാറിന്റെ ഏറ്റവും വലിയ ഷോപ്പിംഗ്‌ ഉത്സവമായ `5 ഡെയ്‌സ്‌ മഹാ സേവിങ്‌ വീണ്ടും എത്തി. ആഗസ്റ്റ്‌ 13 മുതല്‍ 17 വരെ വന്‍ ഓഫറുകളും വിലക്കിഴിവുമാണ്‌ ബിഗ്‌ ബസാര്‍ പ്രഖ്യാപിച്ചത്‌. നൂറ്‌ നഗരങ്ങളിലായുള്ള ബിഗ്‌ബസാറിന്റെ 200 സ്റ്റോറുകളില്‍ ഈ ഓഫര്‍ ലഭ്യമാണ്‌.
വീടുകളിലേക്കാവശ്യമുള്ള ദൈനംദിന വസ്‌തുക്കള്‍, ഭക്ഷണം, പലചരക്ക്‌, ചെരുപ്പുകള്‍, ലഗ്ഗേജ്‌, ബെഡ്‌റൂം, കിച്ചന്‍ സാധനങ്ങള്‍, ഫര്‍ണിച്ചര്‍, ഇലക്ട്രോണിക്‌സ്‌ തുടങ്ങി എല്ലാ സാധനങ്ങളും അവിശ്വസനീയമായ വിലക്കുറവില്‍ അഞ്ചു ദിവസവും ലഭിക്കുമെന്ന്‌ ബിഗ്‌ ബസാര്‍ മഹാ സേവിങ്‌ സി.ഇ.ഒ സദാശിവ്‌ നായക്‌ പറഞ്ഞു. 2500 രൂപയോ അതിനു മുകളിലോ ഉള്ള പര്‍ച്ചേസിന്‌ ആക്‌സിസ്‌ ബാങ്ക്‌ ഉപഭോക്താക്കള്‍ക്ക്‌ 10 ശതമാനം ക്യാഷ്‌ ബാക്കും പേ ടിഎം ഉപയോഗിച്ച്‌ പര്‍ച്ചേസ്‌ ചെയ്യുന്നവര്‍ക്ക്‌ 15 ശതമാനം ക്യാഷ്‌ ബാക്കും ലഭിക്കും. 3000 രൂപയ്‌ക്കോ അതിന്‌ മുകളിലേക്കോ ഉള്ള പര്‍ച്ചേസിന്‌ 200 രൂപയും ക്യാഷ്‌ ബാക്‌ ലഭിക്കും. 1345 രൂപ വില വരുന്ന 5 ലി. ഫോര്‍ച്യൂണ്‍ സോയാബീന്‍ ഓയില്‍ 5 കിലോ ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ്‌ ഷര്‍ബാതി ആട്ട, 5 കിലോ ഗോള്‍ഡന്‍ ഹാര്‍വെസ്റ്റ്‌ ദില്‍ഖുഷ്‌ ബസ്‌മതി അരി എന്നിവ വെറും 835 രൂപയ്‌ക്ക്‌ ലഭിക്കുന്നതാണ്‌. മൂന്ന്‌ ബിസ്‌ക്കറ്റിന്‌ ഒന്ന്‌ ഫ്രീ. ബെഡ്‌ ഷീറ്റുകളുടെ വൈവിധ്യ ശേഖരം 499 രൂപ മുതല്‍ ലഭിക്കും. കൂടാതെ ഒന്നെടുത്താല്‍ മറ്റൊന്ന്‌ സൗജന്യം. മെന്‍സ്‌, ലേഡീസ്‌, കിഡ്‌സ്‌ വസ്‌ത്രങ്ങള്‍ക്ക്‌ ഫ്‌ളാറ്റ്‌ 50 മുതല്‍ 60 ശതമാനം വരെ വിലക്കുറവ്‌ ഉണ്ടാകും. 17990 രൂപ വിലയുള്ള സ്ലിം എല്‍ ഇ ഡി ടി.വി. 9999 രൂപയ്‌ക്ക്‌ എക്‌സ്‌ചേഞ്ച്‌ ഓഫറിലൂടെയും, 4990 രൂപയുടെ മൈക്രോവേവ്‌ ഓവന്‍ 3990 രൂപയ്‌ക്കും ലഭിക്കും. ഡിന്നര്‍ സെറ്റ്‌, മാജിക്‌ മോപ്‌ ബക്കറ്റ്‌ എന്നിവയ്‌ക്ക്‌ വന്‍ വിലക്കുറവ്‌ കമ്പനി വാഗ്‌ദാനം ചെയ്യുന്നു. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...