Monday, August 8, 2016

ആന്ധ്രാബാങ്ക്‌ പ്രവര്‍ത്തന ലാഭം 1000കോടിരൂപ







കൊച്ചി: 2016 ജൂണില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ പൊതുമേഖല ബാങ്കായ ആന്ധ്രാ ബാങ്ക്‌ 1000 കോടി രൂപ മൊത്തലാഭം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 826 കോടി രൂപയേക്കാള്‍ 21.1 ശതമാനം വര്‍ധനയാണിത്‌. 
എന്നാല്‍ വകയിരുത്തലിലുണ്ടായ വര്‍ധനയെത്തുടര്‍ന്ന്‌ അറ്റാദായം മുന്‍വര്‍ഷം ആദ്യക്വാര്‍ട്ടറിലെ 203 കോടി രൂപയില്‍നന്നു 31 കോടി രൂപയിലേക്ക്‌ താഴ്‌ന്നു. ഇടിവ്‌ 84.7 ശതമാനം. വകയിരുത്തല്‍ മുന്‍വര്‍ഷമിതേ കാലയളവിലെ 623 കോടി രൂപയില്‍നിന്നു 55.5 ശതമാനം വര്‍ധനയോടെ 969 കോടി രൂപയിലേക്ക്‌ ഉയര്‍ന്നതാണ്‌ അറ്റാദയത്തില്‍ ഇടിവുണ്ടാക്കിയത്‌. നെറ്റ്‌ എന്‍പിഎ കഴിഞ്ഞ വര്‍ഷം ജൂണ്‍ ക്വാര്‍ട്ടറിലെ 2.99 ശതമാനത്തില്‍നിന്നു 6.21 ശതമാനമായി ഉയര്‍ന്നു.
ബാങ്കിന്റെ മൊത്തം ബിസിനസ്‌ ഈ ക്വാര്‍ട്ടറില്‍ 3,15,496 കോടി രൂപയിലെത്തി. മുന്‍വര്‍ഷമിതേ കാലയളവിലെ 2,79,226 കോടി രൂപയേക്കാള്‍ 13 ശതമാനം വളര്‍ച്ചയാണ്‌ ബിസിനസിലുണ്ടായത്‌. ഡിപ്പോസിറ്റ്‌ 16.2 ശതമാനം വര്‍ധനയോടെ 153380 കോടി രൂപയില്‍നിന്നു 178268 കോടി രൂപയിലെത്തിയപ്പോള്‍ വായ്‌പ 9 ശതമാനം വര്‍ധനയോടെ 137228 കോടി രൂപയായി ഉയര്‍ന്നു.
ബാങ്കിന്റെ വരുമാനം ഈ ക്വാര്‍ട്ടറില്‍ 7.2 ശതമാനം വര്‍ധനയോടെ 4855 കോടി രൂപയിലെത്തിയിട്ടുണ്ട്‌. മുന്‍വര്‍ഷമിത്‌ 4529 കോടി രൂപയായിരുന്നു. പലിശയിതര വരുമാനം 54.1 ശതമാനം വര്‍ധനയോടെ 314 കോടി രൂപയില്‍നിന്നു 484 കോടി രൂപയിലേക്ക്‌ ഉയര്‍ന്നു.
നെറ്റ്‌ ഇന്ററസ്റ്റ്‌ മാര്‍ജിന്‍ നേരിയ തോതിലുയര്‍ന്ന്‌ 2.9 ശതമാനമായി. ഫണ്ട്‌ കോസ്‌റ്റ്‌ 6.72 ശതമാനത്തില്‍നിന്നു 6.02 ശതമാനത്തിലേക്കു താഴ്‌ന്നപ്പോള്‍ ഡിപ്പോസിറ്റ്‌ കോസ്‌റ്റ്‌ 7.46 ശതമാനത്തില്‍നിന്നു 6.75 ശതമാനമായി കുറഞ്ഞു. കാസാ ഡിപ്പോസിറ്റ്‌ 14.3 ശതമാനം വര്‍ധനയോടെ 47089 കോടി രൂപയായിട്ടുണ്ട്‌. കാര്‍ഷിക വായ്‌പ (25 ശതമാനം), റീട്ടെയില്‍ വായ്‌പ ( 26.5 ശതമാനം) എംഎസ്‌എംഇ വായ്‌പ (3.1 ശതമാനം), മുന്‍ഗണനാവായ്‌പ (12.3 ശതമാനം) തുടങ്ങിയവയെല്ലാം വളര്‍ച്ച നേടി.
ജൂണ്‍ ക്വാര്‍ട്ടറില്‍ ബാങ്കിന്റെ ശാഖകളുടെ എണ്ണം 2821 ആയി. എടിഎം 3711-ഉം. ബാങ്കിന്റെ മൊത്തം ഡെലിവറി പോയിന്റുകളുടെ എണ്ണം 6570 ആയിട്ടുണ്ട്‌. ശാഖകളില്‍ 832 എണ്ണം ഗ്രാമീണ മേഖലയിലും 759 എണ്ണം അര്‍ധ ഗ്രാമീണ മേഖലകളിലും 763 എണ്ണ നഗരങ്ങളിലും 467 എണ്ണം മെട്രോയിലുമാണ്‌. ടയര്‍ ടു മൂലധനമായി 1000 കോടി രൂപയും ടയര്‍ വണ്‍ മൂലധനമായി ബോണ്ട്‌ വഴി 900 കോടി രൂപയും ബാങ്ക്‌ സമാഹരിച്ചിരുന്നു

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...