Monday, August 8, 2016

ടാറ്റ സ്‌കൈയുടെ പത്താം വാര്‍ഷികം എല്ലാ വരിക്കാര്‍ക്കും എല്ലാ ചാനലുകളും




കൊച്ചി: ഇന്ത്യയില്‍പത്തുവര്‍ഷം പൂര്‍ത്തിയാക്കുന്ന ടാറ്റ സ്‌കൈ ജന്മദിനാഘോഷത്തോടനുബന്ധിച്ച്‌ ഓഗസ്റ്റ്‌ എട്ടു മുതല്‍ 21 വരെ എല്ലാ വരിക്കാര്‍ക്കും എല്ലാ ചാനലുകളും കാണുവാന്‍ അവസരമൊരുക്കി. 
വരിക്കാരോടുള്ള നന്ദി അറിയിക്കുന്നതിന്റെ ഭാഗമായാണ്‌ അധിക ചാര്‍ജ്‌ ഇല്ലാതെ അഞ്ഞൂറിലധികം ചാനലുകളും കാണുവാന്‍ അവസരമൊരുക്കുന്നതെന്ന്‌ ടാറ്റാ സ്‌കൈ മാനേജിംഗ്‌ ഡയറക്‌ടറും സിഇഒയുമായ ഹരിത്‌ നാഗ്‌പാല്‍ പറഞ്ഞു. വരിക്കാരെ കൂടാതെ തങ്ങള്‍ക്ക്‌ ഈ നാഴികക്കല്ല്‌ ആഘോഷിക്കുവാന്‍ കഴിയുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. റിയോ ഒളിമ്പിക്‌സ്‌ പൂര്‍ണമായും സൗജന്യമായി വരിക്കാര്‍ക്ക്‌ കാണുവാന്‍ ഇതു വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമേ 2016-ലെ ബ്ലോക്ക്‌ബസ്റ്റര്‍ സിനിമകള്‍ സൗജന്യമായി വരിക്കാര്‍ക്ക്‌ ലഭ്യമാക്കും. കപൂര്‍ ആന്‍ഡ്‌ സണ്‍സ്‌, എയര്‍ലിഫ്‌റ്റ്‌, മഞ്‌ജി ദ്‌ മൗണ്ടന്‍ മാന്‍, ബാജിറാവു മസ്‌താനി, ഷാന്താര്‍, തമാശ, തനു വെഡ്‌സ്‌ മനു റിട്ടേണ്‍സ്‌, ദില്‍ ദേക്‌നെ ദോ, ജസാബ, ബദലാപൂര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇതിലുള്‍പ്പെടുന്നു. 
ആഘോഷങ്ങളുടെ ഭാഗമായി ഡിടിഎച്ച്‌ പ്ലാറ്റ്‌ഫോമില്‍ `ആഘോഷത്തിന്റെ 10 വര്‍ഷം' എന്ന പ്രത്യേക ലോഗോയും ലഭ്യമാക്കും.  

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...