Monday, August 8, 2016

റോള്‍സ്‌-റോയ്‌സിന്റെ ഡോണ്‍ ദക്ഷിണേന്ത്യന്‍ വിപണിയില്‍


കൊച്ചി : 6.25 കോടി രൂപ വിലയുള്ള റോള്‍സ്‌-റോയ്‌സിന്റെ ഡോണ്‍ ദക്ഷിണേന്ത്യന്‍ നഗരങ്ങളായ കൊച്ചി, കോയമ്പത്തൂര്‍, ഹൈദരാബാദ്‌, ചെന്നൈ എന്നിവിടങ്ങളില്‍ ലഭ്യമായിത്തുടങ്ങി.

4 സീറ്റുകളും മേല്‍ഭാഗം ആവശ്യമുള്ളപ്പോള്‍ മാറ്റാവുന്നതുമായ ഡോണ്‍ ആഢംബരത്തിന്റെ അവസാന വാക്കാണ്‌. ദക്ഷിണേന്ത്യയില്‍ ആഢംബരക്കാറുകള്‍ക്ക്‌ ഡിമന്റ്‌ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഈ മേഖലയിലാണ്‌ ഇനി റോള്‍സ്‌-റോയ്‌സ്‌ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്‌.

കഴിഞ്ഞ വര്‍ഷം ലോകത്തെമ്പാടും 3785 റോള്‍സ്‌-റോയ്‌സ്‌ കാറുകളാണ്‌ വിറ്റത്‌. കമ്പനിയുടെ 112 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമായിരുന്നു ഇത്‌. നടപ്പ്‌ വര്‍ഷം രണ്ടാം പാദത്തില്‍ 1133 യൂണിറ്റുകള്‍ വില്‍പനയായി. ഈ വില്‍പന വളര്‍ച്ചയില്‍ മുഖ്യ പങ്ക്‌ വഹിച്ചത്‌ ഡോണായിരുന്നു

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...