Tuesday, August 9, 2016

ലെനോവ പുതിയ രണ്ട്‌ സ്‌മാര്‍ട്ട്‌ ഫോണുകള്‍ പുറത്തിറക്കി




കൊച്ചി: കൂടുതല്‍ പുതുമയോടെയുള്ള ഫുള്‍ എച്ച്‌.ഡി. ഡിസ്‌പ്ലേയും ഡോള്‍ബി അറ്റ്‌മോസ്‌ സ്‌പീക്കറുകളും ഉള്‍പ്പെടുത്തിയിട്ടുള്ള മികച്ച സ്‌മാര്‍ട്ട്‌ ഫോണായ വൈബ്‌ കെ-5 പ്ലസും അത്യുജ്വല നോട്ട്‌ കുടുംബത്തിലെ പുതിയ വൈബ്‌ കെ 5 നോട്ടും പുറത്തിറക്കി. ലെനോവയില്‍ നി്‌ന്നു പുറത്തിറക്കുന്ന ഓരോ മോഡലുകളിലും കൂടുതല്‍ മികച്ച സാങ്കേതികവിദ്യ ഉള്‍പ്പെടുത്താനാണു തങ്ങള്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും കെ സീരീസ്‌ കഴിഞ്ഞ വര്‍ഷം ഉപഭോക്താക്കള്‍ക്കിടയില്‍ വന്‍ വിജയമായിരുന്നു എന്നും മൂന്നു ദശലക്ഷം ഉപഭോക്താക്കളാണുണ്ടായതെന്നും ലെനോവയുടെ മൊബൈല്‍ ബിസിനസ്‌ ഗ്രൂപ്പ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ സുധിന്‍ മാഥൂര്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ പുതിയ വൈബ്‌ കെ 5 നോട്ട്‌ കൂടുതല്‍ മെച്ചപ്പെട്ട വിനോദാനുഭവങ്ങളാവും പകര്‍ന്നു നല്‍കുക. മികച്ച പ്രകടനം, മിഴിയേകും മികവ്‌, തീയ്യറ്റര്‍മാക്‌സുമായി അത്യുഗ്രന്‍ മള്‍ട്ടി മീഡിയ അനുഭവം എന്നിവയെല്ലാം ഇതിന്റെ സവിശേഷതകളാണ്‌. 
സ്‌മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനില്‍ മീഡിയ ദര്‍ശിക്കുന്നതിലേറെയുള്ള അനുഭവങ്ങളാണ്‌ തീയ്യറ്റര്‍മാക്‌സ്‌ ലഭ്യമാക്കുന്നത്‌. ആവേശകരമായ മീഡിയയും ഗെയിമുകളും വിശാലമായ സ്‌ക്രീനില്‍ മികച്ച ഗ്രാഫിക്കുകളോടെയും മികച്ച സറൗണ്ടിങോടെയും റെസ്‌പോണ്‍സീവ്‌ 3 ഡി ഗെയിംപ്ലേയോടും കൂടെ അനുഭവിക്കാനും തീയ്യറ്റര്‍മാക്‌സ്‌ സഹായിക്കും. 11,999 രൂപ മുതലാണ്‌ ലെനോവ കെ 5 നോട്ടിന്റെ വില ആരംഭിക്കുന്നത്‌. 
ഏറ്റവും മികച്ച സാങ്കേതികവിദ്യ താങ്ങാനാവുന്ന വിലയ്‌ക്കു ലഭ്യമാക്കുകയാണ്‌ വൈബ്‌ കെ 5 പ്ലസ്സില്‍ ചെയ്‌തിരിക്കുന്നത്‌. 12.7 സെന്റീ മീറ്റര്‍ (5) ഡിസ്‌പ്ല, ടാപ്പേര്‍ഡ്‌ മെറ്റല്‍ ബോഡി, ഹെഡ്‌ഫോണുകളിലൂടെ ഉജ്ജ്വലമായ ഡോള്‍ബി അറ്റ്‌മോസ്‌ അനുഭൂതി, ചലച്ചിത്രങ്ങളുടെ ലോകത്ത്‌ നിറങ്ങളും ശബ്ദങ്ങളും യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ അനുഭവിക്കല്‍, മ്യൂസിക്‌ തുടങ്ങി ഒട്ടനവധി നേട്ടങ്ങളാണ്‌ ഇതിലൂടെ എത്തിച്ചേരുന്നത്‌. സമ്പൂര്‍ണമായ മൂവി പാക്കേജ്‌ നല്‍കുന്നതാണ്‌ ഇതിന്റെ തീയ്യറ്റര്‍മാക്‌സ്‌ കോംപാറ്റബിള്‍ ഹെഡ്‌സെറ്റ്‌. ഇതിന്റെ 5 പീസ്‌ 13 എം.പി. റിയര്‍ ക്യാമറ ഷൂട്ടിങിനെ വേറിട്ടൊരു അനുഭവമാക്കും. 3 ജി.ബി. റാം, ക്യൂവല്‍ കോം 64 ബിറ്റ്‌ സ്‌നാപ്‌ഡ്രാഗന്‍ 616 ഒക്ടോകോര്‍ ചിപ്‌സെറ്റ്‌ എന്നിവ ലെനോവ വൈബ്‌ കെ 5 നെ നിങ്ങള്‍ക്കാവശ്യമാായ വിവിധങ്ങളായ ആപ്ലിക്കേഷനുകള്‍ ഒരേ സമയം ഉപയോഗിക്കാനുള്ള അവസരം സൃഷ്ടിക്കുന്നു.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...