Thursday, August 11, 2016

സ്‌ക്ലീറോെഡര്‍മ എന്ന വാതരോഗത്തിന്‌ പുതിയ ചികിത്സാരീതി


 : 


കൊച്ചി : സ്‌ക്ലീറോഡെര്‍മ എന്ന വാതരോഗത്തെ ചികിത്സയിലൂടെ വരുതിയിലാക്കാം എന്ന കണ്ടുപിടുത്തത്തിന്‌ എറണാകുളം നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ ഷേണായിസ്‌ കെയര്‍ (സെന്റര്‍ ഫോര്‍ റൂമറ്റിസം എക്‌സലന്‍സ്‌) സ്ഥാപകനും അറിയപ്പെടുന്ന റൂമറ്റോളജിസ്‌റ്റുമായ ഡോ.പദ്‌മനാഭ ഷേണായിക്ക്‌ അന്താരാഷ്ട്ര അംഗീകാരം. 

നമ്മുടെ പ്രതിരോധ ശക്തിയിലെ വ്യതിയാനം മൂലം ഉണ്ടാകുന്ന ഒരു വാതരോഗമാണ്‌ സ്‌ക്ലീറോഡെര്‍മ. തുടക്കത്തില്‍ ചര്‍മ്മം കട്ടികൂടി വലിഞ്ഞുമുറുകും. തുടര്‍ന്ന്‌ ഹ്യദയം, ശ്വാസകോശം, രക്തക്കുഴലുകള്‍ തുടങ്ങിയ ആന്തരികാവയവങ്ങളെ ബാധിക്കും. ഇത്‌ കൂടുതലും സ്‌ത്രീകളെയാണ്‌ ബാധിക്കാറ്‌. 35% മുതല്‍ 40% വരെ സ്‌ക്ലീറോഡെര്‍മ രോഗം ബാധിച്ചവര്‍ അഞ്ചുവര്‍ഷത്തിനകം മരണത്തിന്‌ കീഴടങ്ങുന്നു. ഇത്‌ സ്‌തനാര്‍ബുദം മൂലം സംഭവിക്കുന്ന മരണ നിരക്കിനെക്കാള്‍ അഞ്ചുമടങ്ങ്‌ കൂടുതലാണ്‌. ഇന്ത്യയില്‍ മാത്രം 4 ലക്ഷത്തില്‍ പരം ആളുകള്‍ക്ക്‌ ഈ രോഗം ഉണ്ടെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

അടുത്ത കാലം വരെ സ്‌ക്ലീറോഡെര്‍മ ബാധിച്ച്‌ ശ്വാസകോശം ചുരുങ്ങുന്ന അവസ്ഥയ്‌ക്ക്‌ ഫലപ്രദമായ ചികിത്സ ലഭ്യമായിരുന്നില്ല. ലോകത്തിന്റെ പലഭാഗത്തും രോഗികള്‍ക്ക്‌ ാ്യരീുവലിീഹമലേ ാീളലശേഹ എന്ന ഗുളികയോ, ര്യരഹീുവീുെവമശറല എന്ന ഇന്‍ജക്ഷനോ ആണ്‌ ഉപയോഗിച്ചിരുന്നതെങ്കിലും ഇവ രണ്ടും എത്രത്തോളം ഫലപ്രദമാണെന്ന്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ്‌ ഡോ.പദ്‌മാനാഭ ഷേണായിയുടെ നേത്യത്വത്തില്‍ അറുപതോളം രോഗികളില്‍ കഴിഞ്ഞ നാലു വര്‍ഷമായി നടത്തിയ പഠനങ്ങളില്‍ രണ്ടു മരുന്നുകളും ഒരു പോലെ ഫലപ്രദമാണെന്ന്‌ തെളിയിക്കപ്പെട്ടത്‌. ഈ കണ്ടെത്തലുകളാണ്‌ ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ത്രൈറ്റിസ്‌ റിസേര്‍ച്ച്‌ ആന്റ്‌ തെറാപ്പി ജേണലില്‍ പ്രസിദ്ധീകരിച്ചിരിക്കുത്‌. ആദ്യമായാണ്‌ ശ്വാസകോശം ചുരുങ്ങുന്ന ഈ അസുഖം ചികിത്സയിലൂടെ വരുതിയിലാക്കാമെന്ന്‌ ശാസ്‌ത്രീയമായി തെളിയിക്കപ്പെടുന്നത്‌. ഒരു മലയാളി ഡോക്ടറിന്റെ കണ്ടെത്തലുകള്‍ക്ക്‌ ഈ അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നതും ആദ്യമാണ്‌. 

ഡോ.പദ്‌മനാഭ ഷേണായിയുടെ കണ്ടെത്തലുകള്‍ ലോകമെമ്പടുമുള്ള സ്‌ക്ലീറോഡെര്‍മ എന്ന വാതരോഗത്താല്‍ ക്ലേശമനുഭവിക്കുന്ന ലക്ഷോപലക്ഷം രോഗികള്‍ക്ക്‌ ആശ്വാസവും പ്രത്യാശയുമാണ്‌ പകര്‍ന്നു നല്‍കിയിരിക്കുന്നത്‌.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...