Wednesday, August 10, 2016

സി പി ഫുഡ്‌സ്‌ പാക്കേജ്‌ഡ്‌ ഫുഡ്‌ മേഖലയിലേക്ക്‌





കൊച്ചി: നാല്‍പ്പതോളം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ഷെറോണ്‍ പൊഫണ്ട്‌ ഫുഡ്‌സ്‌ (സി.പി.ഫുഡ്‌സ്‌) ഇന്ത്യയില്‍ 
പാക്കേജ്‌ഡ്‌ ഫുഡ്‌സ്‌ വിപണിയിലേക്ക്‌ പ്രവേശിച്ചു. 
സി പി ഫ്രോസണ്‍ ചിക്കന്‍, സി പി ചില്‍ഡ്‌ ചിക്കന്‍, വെജ്‌, നോണ്‍ വെജ്‌ സി പി സ്‌നാക്‌സ്‌, സി പി എഗ്‌സ്‌ തുടങ്ങി രുചിയേറിയ ബ്രാന്‍ഡഡ്‌ ഉത്‌പ്പന്നങ്ങള്‍ കമ്പനി വിപണിയിലിറക്കി. മികച്ച രുചിയും ഗുണമേന്മയും പോഷകഗുണമുള്ളതുമാണ്‌ പുതിയ ഉത്‌പ്പന്നങ്ങള്‍. ഫാം റ്റു ഫോര്‍ക്‌ എന്ന സങ്കല്‍പ്പത്തില്‍ ഉത്‌പാദനം, 
സംസ്‌കരണം, വിതരണം തുടങ്ങി എല്ലാ ഘട്ടങ്ങളും കമ്പനി നേരിട്ട്‌ നടത്തുന്ന 
രീതിയാണ്‌ ഇന്ത്യയില്‍ സി പി ഫുഡ്‌സ്‌ സ്വീകരിക്കുന്നത്‌.
ആഗോളതലത്തില്‍ തന്നെ സി പി ഫുഡ്‌സിന്റെ പ്രധാന വിപണി ഇന്ത്യ 
ആണെന്നും അതിനാല്‍ തന്നെ ഗുണമേന്മയുള്ള ചിക്കനും മൂല്യ വര്‍ധിത 
ഉത്‌പ്പന്നങ്ങളും ഉപഭോക്താക്കള്‍ക്ക്‌ നല്‍കാന്‍ ബാധ്യസ്‌ഥരാണെന്നും സി പി ഫുഡ്‌സ്‌ ഇന്ത്യ സീനിയര്‍ വൈസ്‌ പ്രസിഡണ്ട്‌ സഞ്‌ജീവ്‌ പന്ത്‌ അഭിപ്രായപ്പെട്ടു. 
2017 ഓടെ പാക്കേജ്‌ഡ്‌ ഫുഡ്‌സ്‌ വ്യവസായം 50 ബില്യണ്‍ ഡോളര്‍ വളര്‍ച്ചയാണ്‌ പ്രതീക്ഷിക്കുന്നതും ഇതില്‍ നിര്‍ണായക പങ്ക്‌ വഹിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ ചിറ്റൂരിലെ മികച്ച ചിക്കന്‍ പ്രോസസിങ്‌ പ്ലാന്റ്‌്‌ സ്‌ഥാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
സി പി ഫുഡ്‌സ്‌ ഇന്ത്യയിലെ ബ്രാന്‍ഡ്‌ അംബാസഡറായി മേരി കോമിനെ നിയമിച്ചതായി സഞ്‌ജീവ്‌ പന്ത്‌ അറിയിച്ചു. ആരോഗ്യവും പോഷക 
മൂല്യവും നിലനിര്‍ത്താന്‍ പോഷകാഹാരം കഴിക്കേണ്ടതിന്റെ പ്രാധാന്യം 
ഓര്‍മ്മപ്പെടുത്തുന്നതാണ്‌ മേരി കോമിന്റെ സഹകരണമെന്നും അദ്ദേഹം പറഞ്ഞു. 
പുതുമയും സുരക്ഷിതത്വവും നിലനിര്‍ത്താന്‍ ചിക്കന്‍ ഡ്രസിങ്ങില്‍ എയര്‍ ചില്‍ സാങ്കേതികവിദ്യ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച പൗള്‍ട്രി ഉത്‌പാദകര്‍ സി പി ഫുഡ്‌സ്‌ ആണ്‌.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...