Wednesday, August 10, 2016

പ്രത്യേക ഓഫറുകളുമായി വോള്‍ട്ടാസ്‌, കേരളത്തിനായി പുതിയ നിര കൂളിംഗ്‌ ഉത്‌പന്നങ്ങള്‍ പുറത്തിറക്കി




കൊച്ചി: പ്രമുഖ എയര്‍ കണ്ടീഷണല്‍ ബ്രാന്‍ഡായ വോള്‍ട്ടാസ്‌ ഓണത്തോട്‌ അനുബന്ധിച്ച്‌ കേരളത്തില്‍ ഉത്സവകാല ഓഫറുകള്‍ അവതരിപ്പിച്ചു. അഞ്ച്‌ വര്‍ഷ ആഘോഷ ഓഫര്‍ അനുസരിച്ച്‌ വോള്‍ട്ടാസ്‌ വിവിധ നിര എയര്‍ കണ്ടീഷണറുകള്‍ക്കായി ആകര്‍ഷകമായ വാറന്റി സ്‌കീമുകള്‍, കാഷ്‌ ബാക്ക്‌ ഓഫറുകള്‍, ഈസി ഫിനാന്‍സ്‌ പ്ലാനുകള്‍ എന്നിവയാണ്‌ ഉപയോക്താക്കള്‍ക്കായി നല്‌കുന്നത്‌. കൊമേഴ്‌സ്യല്‍ റഫ്രിജറേഷന്‍ ഉത്‌പന്നങ്ങള്‍ക്ക്‌ ആകര്‍ഷകമായ കാഷ്‌ബാക്ക്‌ ഓഫറുകളുമുണ്ട്‌. സെപ്‌റ്റംബര്‍ 15 വരെയാണ്‌ ഉത്സവകാല ഓഫര്‍ കാലാവധി. വേനല്‍ക്കാല വിപണിയുടെ മികച്ച പ്രതികരണത്തിലൂടെ ഓണക്കാലത്ത്‌ ഇരട്ടയക്കത്തിലുള്ള വളര്‍ച്ചയാണ്‌ കമ്പനി ലക്ഷ്യമിടുന്നത്‌. 

ആകര്‍ഷകമായ സ്‌ക്രാച്ച്‌ കാര്‍ഡ്‌ ഉപയോഗിച്ച്‌ ഉപയോക്താക്കള്‍ക്ക്‌ എയര്‍ കണ്ടീഷണറുകള്‍, എയര്‍ കൂളറുകള്‍, വാട്ടര്‍ ഡിസ്‌പെന്‍സറുകള്‍, സ്‌റ്റെബിലൈസറുകള്‍ എന്നിവ സ്വന്തമാക്കുന്നതിനും എസികള്‍ക്ക്‌ അഞ്ച്‌ വര്‍ഷം വരെ വാറന്റി സ്വന്തമാക്കുന്നതിനും ഓണക്കാല ഓഫറുകളിലൂടെ സാധിക്കും. സ്‌ക്രാച്ച്‌ കാര്‍ഡുകള്‍ വഴി സ്‌റ്റോറുകളിലേക്ക്‌ പരമാവധി ഉപയോക്താക്കളെ ആകര്‍ഷിക്കുകയാണ്‌ ലക്ഷ്യം. ഉപയോക്താക്കള്‍ക്കായി സൗകര്യപ്രദമാകുന്ന രീതിയില്‍ എന്‍ബിഎഫ്‌സി, നവീന കാഷ്‌ ബാക്ക്‌ ഓഫറുകള്‍ എന്നിങ്ങനെയുള്ള ഉപയോക്തൃഫിനാന്‍സ്‌ പദ്ധതികളും കമ്പനി നല്‌കുന്നുണ്ട്‌. 

വോള്‍ട്ടാസിന്റെ വിപണിയിലെ പ്രാമുഖ്യം, പ്രത്യേകിച്ച്‌ ദക്ഷിണേന്ത്യയില്‍, നിലനിര്‍ത്തുന്നതിന്‌ ലക്ഷ്യമിട്ടു കൊണ്ടാണ്‌ ഉത്സവകാല ഓഫറുകള്‍ അവതരിപ്പിക്കുന്നത്‌. കേരളത്തില്‍ കഴിഞ്ഞ സീസണില്‍ വളരെ ആരോഗ്യകരമായ വളര്‍ച്ചയാണ്‌ വോള്‍ട്ടാസ്‌ സ്വന്ത

മാക്കിയത്‌. വരും സീസണിലും മികച്ച നേട്ടം കൊയ്യാനാകുമെന്നാണ്‌ പ്രതീക്ഷ. എസി വിഭാഗത്തില്‍ ബ്രാന്‍ഡിന്റെ കാര്യത്തിലും വിപണി വിഹിതത്തിന്റെ കാര്യത്തിലും ഉയര്‍ന്ന മികവാണ്‌ വോള്‍ട്ടാസ്‌ പുലര്‍ത്തുന്നത്‌. 

ഓണക്കാലത്ത്‌ വീടുകള്‍ പുതുക്കുന്നതിനുള്ള ശുഭകരമായ അവസരമാണെന്നും സവിശേഷ ഓണം ഓഫറിലൂടെ അവരുടെ പ്രിയപ്പെട്ട ബ്രാന്‍ഡുകള്‍ സ്വന്തമാക്കുന്നതിനുള്ള അവസരമാണ്‌ ലഭ്യമാകുന്നതെന്നും വോള്‍ട്ടാസ്‌ ലിമിറ്റഡ്‌ പ്രസിഡന്റും ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസറുമായ പ്രദീപ്‌ ബക്ഷി പറഞ്ഞു. വോള്‍ട്ടാസിന്‌ വളരെ പ്രധാനപ്പെട്ട വിപണിയാണ്‌ കേരളം. ഈ ഉത്സവസീസണില്‍ കേരളീയരുമായുള്ള ബന്ധം കൂടുതല്‍ ശക്തമായി ഊട്ടിയുറപ്പിക്കാനാകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ അദ്ദേഹം പറഞ്ഞു. 

കൂളിംഗ്‌ കംഫര്‍ട്ട്‌ അപ്ലയന്‍സസ്‌ രംഗത്ത്‌ ഏറ്റവും ഉയര്‍ന്ന ബ്രാന്‍ഡ്‌ വിഹിതവും എസി വിപണിയില്‍ ശക്തമായ മേല്‍ക്കൈയുമുണ്ട്‌ വോള്‍ട്ടാസിന്‌. ഇന്‍വര്‍ട്ടര്‍ എസി പോലെ ഊര്‍ജ്ജക്ഷമതയുള്ള എസികള്‍ക്ക്‌ മികച്ച വളര്‍ച്ചയാണുള്ളത്‌. ഈ ഓണത്തിന്‌ കേരളത്തിനായി ഇന്‍വര്‍ട്ടര്‍ സാങ്കേതികവിദ്യയുള്ള ഓള്‍ സ്‌റ്റാര്‍ എസികള്‍ അവതരിപ്പിക്കുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഡിസി ഇര്‍വര്‍ട്ടര്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന വോള്‍ട്ടാസ്‌ ഓള്‍ സ്‌റ്റാര്‍ എസി ഉള്‍പ്പെടെയുള്ളവയാണ്‌ വോള്‍ട്ടാസിന്റെ പുതിയ നിര എയര്‍ കണ്ടീഷണറുകള്‍. നിലവിലുള്ള ഓള്‍ വെതര്‍ സ്‌മാര്‍ട്ട്‌ എസി നിരകള്‍ക്കു പുറമെ മൂന്ന്‌ പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി വോള്‍ട്ടാസ്‌ പുതിയ നിര അഡ്വാന്‍സ്‌ഡ്‌ ഓള്‍ വെതര്‍ സ്‌മാര്‍ട്ട്‌ എസികളും വിപണിയിലെത്തിക്കുന്നുണ്ട്‌. 

സവിശേഷ ഫീച്ചറുകള്‍: 

സ്‌മാര്‍ട്ട്‌ അക്‌സസ്‌ സ്‌മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച്‌ വൈഫൈ, ജിപിആര്‍എസ്‌ കണക്ഷന്‍ ഉപയോഗിച്ച്‌ എവിടെനിന്നും ഏതുസമയത്തും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന വൈഫൈ എനേബിള്‍ഡ്‌ എസി.
സ്‌മാര്‍ട്ട്‌ സെന്‍സ്‌ പുറത്തെ കാലാവസ്ഥ മനസിലാക്കി അതിന്‌ അനുസരിച്ച്‌ സ്വയം ക്രമീകരിക്കാന്‍ കഴിയുന്ന സംവിധാനം
സ്‌മാര്‍ട്ട്‌ അനാലിസിസ്‌ ഊര്‍ജ്ജത്തിന്റെ ഉപയോഗവും രീതികളും മനസിലാക്കാന്‍ ശേഷിയുള്ളവ. പുതിയ രൂപവും സ്‌മാര്‍ട്ട്‌ എസി മൊബൈല്‍ ആപ്‌ എന്ന തോന്നലുണ്ടാക്കുന്നവ.

150ല്‍ അധികം സ്‌പ്ലിറ്റ്‌ എസികളും ഇന്ത്യയിലെങ്ങുമായി 12000 കസ്റ്റമര്‍ ടച്ച്‌ പോയിന്റുകളും കമ്പനി ലഭ്യമാക്കുന്നുണ്ട്‌.


No comments:

Post a Comment

സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റർമാരെ പ്രഖ്യാപിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി: വളർന്നു വരുന്ന യുവ കലാകാരന്മാർക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്...