കൊച്ചി:
ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ സ്‌റ്റോറായ ആമസോണ്‍ ഇന്ത്യ ഉപയോഗിച്ച
പുസ്‌തകങ്ങള്‍ക്കായി യൂസ്‌ഡ് ബുക്ക്‌സ് സ്‌റ്റോര്‍ (www.amazon.in/used/books)
ആരംഭിച്ചു. സാഹിത്യം, റൊമാന്‍സ്, ജീവചരിത്രം, ടെക്‌സ്റ്റ്‌ബുക്കുകള്‍ തുടങ്ങി
വിവിധ വിഭാഗങ്ങളിലായി 1,00,000ലേറെ പുസ്‌തകങ്ങളാണ് സ്‌റ്റോറില്‍ ലഭ്യമാകുക.
പ്രത്യേക യൂസ്‌ഡ് ബുക്ക്‌സ് സ്‌റ്റോര്‍ ആരംഭിച്ചതോടെ, പഴയതും പുതിയതുമായ
പുസ്‌തകങ്ങള്‍ ഒരേപോലെ ആകര്‍ഷകമായ വില നിലവാരത്തില്‍ വാങ്ങാന്‍ കഴിയുന്ന
പോര്‍ട്ടലായി ആമസോണ്‍ ഇന്ത്യ മാറിയിരിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍
ഗണ്യമായ വളര്‍ച്ച കൈവരിച്ച ആമസോണ്‍ ഇന്ത്യ ബുക്ക് സ്‌റ്റോറില്‍ ദശലക്ഷക്കണക്കിന്
ടൈറ്റിലുകളും 9400ലേറെ സെല്ലര്‍മാരുമാണുള്ളത്.
ഉപഭോക്താക്കള്‍ക്കായി യൂസ്‌ഡ്
ബുക്ക്‌സ് സ്‌റ്റോര്‍ ആരംഭിക്കുന്നതില്‍ ആവേശമുണ്ടെ ന്ന് ആമസോണ്‍ ഇന്ത്യ കാറ്റഗറി
മാനേജ്‌മെന്റ് ഡയറക്‌ടര്‍ നൂര്‍ പട്ടേല്‍ പറഞ്ഞു. ഉപഭോക്താക്കളില്‍ നിന്ന്
പുസ്‌തകങ്ങള്‍ക്കായുള്ള ആവശ്യം വര്‍ഷം തോറും വര്‍ധിക്കുകയാണ്. ഇതനുസരിച്ച്
വൈവിധ്യം വര്‍ധിപ്പിക്കാന്‍ ഞങ്ങളും ശ്രമിക്കുന്നു. ഈ സ്‌റ്റോര്‍ ആരംഭിച്ചതോടെ
രാജ്യമെമ്പാടുമുള്ള പുസ്‌തകപ്രേമികള്‍ക്ക് പുതിയ പുസ്‌തകങ്ങള്‍ വാങ്ങുന്ന അതേ
സൗകര്യത്തോടെ പഴയ ബുക്കുകളും വാങ്ങാന്‍ കഴിയുമെന്ന് അദ്ദേഹം
ചൂണ്ടിക്കാട്ടി.
ആമസോണ്‍ യൂസ്‌ഡ് ബുക്ക്‌സ് സ്‌റ്റോറിലെ പുസ്‌തകങ്ങള്‍
മികവുറ്റ ഉല്‍പ്പന്നങ്ങള്‍ മാത്രം ലഭ്യമാക്കുന്ന സെല്ലര്‍മാരില്‍ നിന്നുള്ളവയാണ്.
യൂസ്‌ഡ് ലൈക്ക് ന്യൂ, യൂസ്‌ഡ് ഗുഡ്, യൂസ്‌ഡ് അക്‌സപ്‌റ്റബിള്‍ എന്നീ ഗ്രേഡിങും
പുസ്‌തകത്തിന്റെ അവസ്ഥയ്‌ക്കനുസരിച്ച് വ്യക്തമാക്കുന്നു. പുസ്‌തകം വാങ്ങുമ്പോള്‍
തന്നെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു. തുടക്കമെന്ന നിലയില്‍ 399 രൂപയില്‍
കൂടുതല്‍ പുസ്‌തകം വാങ്ങുന്നവര്‍ക്ക് സൗജന്യ ഷിപ്പിങ് ലഭിക്കും.
No comments:
Post a Comment