കാര്‍ ബുക്ക് ചെയ്യുമ്പോള്‍ ലക്കി ഡ്രോയിലൂടെ സമ്മാനമായി ഒരു വീട്
കൊച്ചി, :
ഓണക്കാലത്തെ വരവേല്‍ക്കാനായി ടാറ്റാ മോട്ടോഴ്‌സ് തങ്ങളുടെ പാസഞ്ചര്‍ കാര്‍
ഉപഭോക്താക്കള്‍ക്കായി സമൃദ്ധിയിലേക്കൊരു ഓണം ഓഫര്‍ അവതരിപ്പിക്കുന്നു. ഈ
ഓണക്കാലത്ത് ഒരു ടാറ്റാ മോട്ടോഴ്‌സ് കാര്‍ ബുക്ക് ചെയ്യുമ്പോള്‍ ലക്കി
ഡ്രോയിലൂടെ കൊച്ചിയില്‍ ഒരു വീട് സ്വന്തമാക്കാനുള്ള അവസരമാണ് ഈ ഓഫര്‍ വാഗ്‌ദാനം
ചെയ്യുന്നത്. പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയുമായി സഹകരിച്ചാണ് ടാറ്റാ
മോട്ടോഴ്‌സ് ഈ സ്‌കീം അവതരിപ്പിക്കുന്നത്.
വീടിന് പുറമെ ഐ ഫോണ്‍ 5എസ്,
എല്‍ഇഡി ടിവി, എയര്‍ ഫ്രൈയര്‍, സൗണ്ട് ബാര്‍ തുടങ്ങി നിരവധി മറ്റു സമ്മാനങ്ങളും
സമൃദ്ധിയിലേക്കൊരു ഓണം ഓഫറില്‍ ഉപയോക്താക്കളെ തേടിയെത്തുന്നു. ഓഗസ്‌റ്റ് 09 മുതല്‍
സെപ്‌റ്റംബര്‍ 14 വരെ നീണ്ടു നില്‍ക്കുന്ന ഓഫര്‍ കാലയളവി ല്‍ കാര്‍ ബുക്ക്
ചെയ്യുന്ന എല്ലാ ഉപ�ോക്താക്കള്‍ക്കും ഉറപ്പായ ഒരു സമ്മാനം ടാറ്റാ മോട്ടോഴ്‌സ്
നല്‍കുന്നുണ്ട്.
ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് വൈസ്
പ്രസിഡന്റ് സെയില്‍സ് എസ്.എന്‍. ബര്‍മന്‍ പറയുന്നു: �ഈ ഓണക്കാലത്തെ
വരവേല്‍ക്കാന്‍ കേരളീയര്‍ക്കായി സമൃദ്ധിയിലേക്കൊരു ഓണം ഓഫര്‍ അവതരിപ്പിക്കുന്നതില്‍
സന്തോഷമുണ്ട്. ബുക്ക് ചെയ്‌ത കാറിന്റെ താക്കോലിനൊപ്പം ഭാഗ്യശാലികള്‍ക്ക്
വീടിന്റെ താക്കോല്‍ കൂടി ലഭ്യമാകുന്ന അത്യാകര്‍ഷകമായ ഓഫറാണിത്. ടാറ്റാ
മോട്ടോഴ്‌സിനെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട വിപണിയാണ് കേരളം. ഉപഭോക്താക്കളെ
ഞങ്ങളിലേക്ക് അടുപ്പിക്കുന്ന ഇത്തരം കൂടുതല്‍ ഓഫറുകള്‍ വരും നാളുകളില്‍
പ്രതീക്ഷിക്കാവുന്നതാണ്.�
സമൃദ്ധിയിലേക്കൊരു ഓണം ഓഫറിനായി വന്‍ പ്രചാരണ
പരിപാടികളാണ് ടാറ്റാ മോട്ടോഴ്‌സ് അവതരിപ്പിക്കുന്നത്. റോഡ് ഷോകള്‍, ലോണ്‍
എക്‌സ്‌ചേഞ്ച് കാര്‍ ഫെയറുകള്‍ തുടങ്ങിയവ ഇതിന്റെ ഭാഗമായി കേരളത്തിലുടനീളം
സംഘടിപ്പിക്കുന്നുണ്ട്.
ഇന്ത്യയില്‍ ടാറ്റാ മോട്ടോഴ്‌സിന്റെ അഞ്ചു പ്രധാന
വിപണികളിലൊന്നാണ് കേരളം. കേരളത്തിലെ പാസഞ്ചര്‍ കാര്‍ വിപണി 2016-17ന്റെ ആദ്യ
പാദത്തില്‍ 16% വളര്‍ച്ച രേഖപ്പെടുത്തി. 45,179 കാറുകളാണ് ഈ പാദത്തില്‍ മൊത്തം
വിറ്റു പോയത്. എ2 (ഹാച്ച്‌ഹാക്ക്‌്) വിഭാഗം കാറുകളുടെ വില്‍പ്പനയില്‍ 17%
വളര്‍ച്ച ആദ്യ പാദത്തിലുണ്ടായി. ഏറ്റവുമൊടുവില്‍ ടാറ്റാ മോട്ടോഴ്‌സ് അവതരിപ്പിച്ച
ടിയാഗോയ്‌ക്ക് 1,700 ബുക്കിംഗുകള്‍ ലഭിച്ചിട്ടുണ്ട്. റീട്ടെയില്‍ വില്‍പനയില്‍
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20% വളര്‍ച്ചയാണ് ആദ്യ പാദത്തില്‍ കമ്പനി
കേരളത്തില്‍ കൈവരിച്ചത്.
ടാറ്റാ മോട്ടോഴ്‌സ്
2015-16ല്‍ 2,75,561
കോടിരൂപ വിറ്റുവരവുള്ള ടാറ്റാ മോട്ടോഴ്‌സ് ഇന്ത്യയിലെ ഏറ്റവും വലിയ ഓ ട്ടോമൊബൈല്‍
കമ്പനിയാണ്. സബ്‌സിഡിയറികളും അസോസിയേറ്റുകളും മുഖേന യു.കെ, ദക്ഷിണ കൊറിയ,
തായ്‌ലന്‍ഡ്, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു
ടാറ്റാ മോട്ടാഴ്‌സ്. ഐതിഹാസിക ബിട്ടീഷ് ബ്രാന്റ് ജാഗ്വാര്‍ ലാന്റ്‌റോവര്‍ ടാറ്റാ
മോട്ടോഴ്‌സ് ശ്രേണിയിലുള്‍പ്പെടുന്നു. ഫിയറ്റുമായി ഇന്ത്യയില്‍ വ്യവസായ
സഖ്യമുണ്ട് കമ്പനിക്ക്. 9 ദശലക്ഷം ടാറ്റാ വാഹനങ്ങളാണ് ഇന്ന് ഇന്ത്യന്‍
നിരത്തുകളിലോടുന്നത്. വാണിജ്യ വാഹനങ്ങളില്‍ വിപണിയിലെ മുഖ്യ സാന്നിധ്യവും
പാസഞ്ചര്‍ കാറുകളില്‍ മുന്‍നിര സാന്നിധ്യവുമാണ് ടാറ്റാ മോട്ടോഴ്‌സിനുള്ളത്.
ടാറ്റാ കാറുകളും ബസുകളും ട്രക്കുകളും യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ദക്ഷിണേഷ്യ,
ദക്ഷിണ അമേരിക്ക, ഓസ്‌ട്രേലിയ, കോമണ്‍വെല്‍ത്ത് ഇന്‍ഡിപെഡന്റ് സ്റ്റേറ്റ്‌സ്,
റഷ്യ തുടങ്ങി വിവിധ മേഖലകളില്‍ വിറ്റഴിക്കപ്പെടുന്നു.
No comments:
Post a Comment