Friday, January 13, 2017

മംഗളരൂ-ന്യൂഡല്‍ഹി പ്രതിദിന സര്‍വീസുമായി ജെറ്റ്‌ എയര്‍വേസ്‌




കൊച്ചി: ഇന്ത്യയുടെ പ്രഥമ രാജ്യാന്തര എയര്‍ലൈന്‍സ്‌ ആയ ജെറ്റ്‌ എയര്‍വേസ്‌ ഈ മാസം 16 മുതല്‍ മംഗളരൂവിനും ന്യൂഡല്‍ഹിക്കുമിടയില്‍ പ്രതിദിന ഫ്‌ളൈറ്റ്‌ സര്‍വീസ്‌ ആരംഭിക്കും.
മംഗളരൂവില്‍നിന്നു രാവിലെ 8.20-ന്‌ പുറപ്പെടുന്ന ഫ്‌ളൈറ്റ്‌ (9W 763) ഡല്‍ഹിയില്‍ രാവിലെ 11.10-ന്‌ എത്തിച്ചേരും. ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ഡല്‍ഹിയില്‍ന്നു മടങ്ങുന്ന ഫ്‌ളൈറ്റ്‌ (9W 764) വൈകുന്നേരം 5.50ന്‌ മംഗളൂരൂവില്‍ എത്തിച്ചേരും. മംഗളരൂവിനും ഡല്‍ഹിക്കുമിടയില്‍ ചരക്കു നീക്കത്തനും അവസരമുണ്ട്‌.
ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ ഈ റൂട്ടില്‍ ആകര്‍ഷകമായ സൗജന്യനിരക്കും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്‌. ഒരു വശത്തേക്ക്‌ 4929 രൂപയാണ്‌ ടിക്കറ്റ്‌ ചാര്‍ജ്‌. മംഗളരൂ- ഡല്‍ഹി- മംഗളരൂ ചാര്‍ജ്‌ 9,698 രൂപയാണ്‌. പുതുതലമുറ വിമാനമായ ബോയിംഗ്‌ 737-800 ആണ്‌ ഈ റൂട്ടില്‍ ഓടിക്കുന്നത്‌. പ്രീമിയര്‍, ഇക്കണോമി ക്ലാസുകള്‍ ലഭ്യമാക്കിയിട്ടുണ്ട്‌.

ഇതിനു പുറമേ ലണ്ടന്‍, ആംസ്റ്റര്‍ഡാം, സിംഗപ്പൂര്‍, ഹോങ്കോംഗ്‌ തുടങ്ങിയ രാജ്യാന്തര ബിസിനസ്‌ കേന്ദ്രങ്ങളുമായും ബാങ്കോക്ക്‌, കാത്‌മണ്ഡു, ധാക്ക തുടങ്ങിയ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങളുമായും ന്യൂഡല്‍ഹി വഴി മംഗളരൂ ബന്ധിപ്പിക്കപ്പെടും.
അബുദാബി, ബംഗളരൂ, ചെന്നൈ, ദുബായ്‌, മുംബൈ എന്നിവിടങ്ങളിലേക്ക്‌ മംഗളരൂവില്‍നിന്ന്‌ ജെറ്റ്‌ എയര്‍വേസ്‌ പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട്‌.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...