Friday, January 13, 2017

ഐബിസ്‌ ഹോട്ടല്‍ ശൃംഖല കൊച്ചിയിലേക്ക്‌



















കൊച്ചി: പാരീസ്‌ ആസ്ഥാനമായ പ്രമുഖ യൂറോപ്യന്‍ ഹോട്ടല്‍ ശൃംഖലയായ ഐബിസ്‌ കൊച്ചിയിലെത്തുന്നു. കൊച്ചി മെട്രോ സ്‌റ്റേഷന്റെയും എറണാകുളം റെയില്‍വേ സ്‌റ്റേഷന്റെയും സമീപത്ത്‌ എം.ജി.റോഡിലെ പത്മ ജംഗ്‌ഷനിലാണ്‌ എല്ലാവിധ സൗകര്യങ്ങളോടും കൂടി ഐബിസ്‌ കൊച്ചി സിറ്റി സെന്റര്‍ തുറക്കുന്നത്‌.

മികച്ച രീതിയില്‍ സജ്ജീകരിച്ച 115 മുറികളും സമാനതകളില്ലാത്ത രൂപകല്‍പനയും സൗകര്യങ്ങളും സമ്മാനിക്കും. മുറികള്‍ക്കുള്ളില്‍ ഐബിസിന്റെ തനത്‌ ആശയമായ ട്രേഡ്‌ മാര്‍ക്കോടുകൂടി സ്വീറ്റ്‌ ബെഡ്‌ സൗകര്യവും ഉയര്‍ന്ന വേഗതയുള്ള വൈ ഫൈയും ഒരുക്കിയിട്ടുണ്ട്‌്‌. ഇന്ത്യയ്‌ക്കുവേണ്ടി പ്രത്യേകം രൂപകല്‍പനചെയ്‌ത സ്‌പൈസ്‌ ഇറ്റ്‌' റെസ്‌റ്റോറന്റില്‍ പ്രാദേശികമായി ശേഖരിച്ച ഭക്ഷ്യവസ്‌തുക്കള്‍ ഉപയോഗിച്ചുള്ള ഇന്‍ഡ്യന്‍, ഓറിയന്റല്‍, യൂറോപ്യന്‍ വിഭവങ്ങളും ബിവറേജസും കുറഞ്ഞ നിരക്കിലും ഉന്നത ഗുണനിലവാരത്തിലുമാണ്‌ ലഭ്യമാക്കുന്നത്‌. ത്രീ സ്‌്‌റ്റാര്‍ പദവിയുള്ള ഈ ഹോട്ടലില്‍ ബിയര്‍ ആന്റ്‌ വൈന്‍ പാര്‍ലറും പ്രവര്‍ത്തിക്കുന്നുണ്ട്‌. രാവിലെ നാലു മണിക്ക്‌ ആരംഭിച്ച്‌ ഉച്ചവരെ എട്ടു മണിക്കൂര്‍ തുടര്‍ച്ചയായുള്ള പ്രഭാത ഭക്ഷണമാണ്‌ ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. മെനു അനുസരിച്ചുള്ളതു കൂടാതെ ബുഫെയും ലഭ്യമാണ്‌. തല്‍സമയ പാചകപ്പുരയിലൂടെ ഭനിങ്ങള്‍ പറയുക, ഞങ്ങള്‍ പാചകം ചെയ്യാം' എന്ന ആശയവും സ്‌പൈസ്‌ ഇറ്റിനു പിന്നിലുണ്ടെന്ന്‌ ഇന്റര്‍ഗ്ലോബ്‌ ഹോട്ടല്‍സ്‌ പ്രസിഡന്റും സിഇഒയുമായ ജെ.ബി.സിംഗ്‌ പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ 20 സ്‌മാര്‍ട്‌ സിറ്റികളില്‍ ഉള്‍പ്പെട്ടിട്ടുള്ള കൊച്ചി, തങ്ങളുടെ കേരളത്തിലേക്കുള്ള പ്രവേശനത്തിന്‌ എന്തുകൊണ്ടും അനുയോജ്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു.
















No comments:

Post a Comment

10 APR 2025