കൊച്ചി :
മലയാളിയുടെ ആദ്യത്തെ നവീന ബ്രെഡ്
ആയി കരുതുന്ന മോഡേണ്‍ ബ്രെഡ് കാലഘട്ടത്തിനൊത്തു യര്‍ന്നു കെട്ടിലും മട്ടിലും
പുതുമയോടെ പുതിയ ഉല്‍പ്പന്ന നിരയുമായി രംഗത്ത്.
1965ല്‍ ഇന്ത്യന്‍ സര്‍ക്കാര്‍
കൊച്ചിയില്‍ ഇടപ്പള്ളിയിലും മുംബൈയിലും ആയിട്ടാണ് ആരംഭിച്ചത്. അതിനുശേഷം
ഹിന്ദുസ്ഥ്‌ാന്‍ ലീവര്‍ ലീമിറ്റഡ് മോഡേണ്‍ ബ്രെഡ് ഏറ്റെടുത്തു. ഹിന്ദുസ്ഥാന്‍
ലീവര്‍ ലിമിറ്റഡില്‍ നിന്നും മോഡേണ്‍ ഫുഡ്‌സ് ഇന്‍ഡസ്‌ട്രീസ് സ്വന്തമാക്കിയ
എവര്‍്‌സ്റ്റോണ്‍ ഗ്രൂപ്പാണ് ഇപ്പോള്‍ മോഡേണ്‍ ബ്രെഡിനെ
നവീകരിക്കുന്നത്
നടപ്പ് സാമ്പത്തിക വര്‍ഷം വരുമാനത്തില്‍ 25 ശതമാനം വളര്‍ച്ച
ലക്ഷ്യമാക്കി പുതിയ ഉല്‍പന്നങ്ങള്‍ വിപണിയിലെത്തിച്ചു
ലോഗോയില്‍ മാറ്റം
വരുത്തിക്കൊണ്ട് ബ്രാന്റിങ് ശക്തിപ്പെടുത്തുകയും ചെയ്‌തു. 2021 സാമ്പത്തിക
വര്‍ഷത്തോടെ വരുമാനം നാല് മടങ്ങ് വര്‍ധിപ്പിച്ച് 1000 കോടിയാക്കാനാണ്
ശ്രമമെന്ന് മോഡേണ്‍ ഫുഡ് ഇന്‍ഡസ്‌ട്രീസ് ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ്
ഓഫീസര്‍ അസീം സോണി വര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം
ആഗസ്റ്റില്‍ ചപ്പാത്തി ഉല്‍പാദനത്തിലേക്ക് കടന്നതിനുശേഷം ഇതുവരെയായി 1.6 കോടി
ചപ്പാത്തികള്‍ വില്‍പന നടത്തുകയുണ്ടായി. ഇതിന്റെ 90 ശതമാനവും കേരളത്തിലായിരുന്നു.
കാല്‍സ്യം സമ്പുഷ്‌ടമായ മില്‍ക്‌പ്ലസ് ബ്രെഡ്, ഗുണമേന്‍മയേറിയ ഗോതമ്പ്
ഫൈബര്‍ചേര്‍ത്ത ഹൈ-ഫൈബര്‍ ബ്രെഡ്, ഗോതമ്പ് മാത്രം ചേര്‍ത്തുല്‍പാദിപ്പിക്കുന്ന
ഹോള്‍-വീറ്റ് ബ്രെഡ് എന്നിവയാണ് ഈ സവിശേഷ ഉല്‍പന്നങ്ങള്‍. പുതുതായി
അവതരിപ്പിക്കുന്ന മള്‍ടി ഗ്രെയ്‌ന്‍ സൂപ്പര്‍ സീഡ് ബ്രെഡിന്റെ പ്രത്യേകത അതിനു
മുകളില്‍ സൂപ്പര്‍ സീഡ് വിതറിയിട്ടുണ്ട് എന്നതാണ്. ഏഴ് ധാന്യങ്ങളില്‍ നിന്ന്
തയ്യാര്‍ ചെയ്യപ്പെട്ട ഈ ബ്രെഡിന്റെ മാവില്‍ ഒമേഗ 3-യും
അടങ്ങിയിരിക്കുന്നു.
കേരളത്തിലെ ബ്രെഡ് വിപണിയുടെ 45 ശതമാനവും മോഡേണ്‍
ബ്രെഡാണെങ്കിലും ഈ സവിശേഷ ഉല്‍പന്നങ്ങളുടെ മേഖലയില്‍ സംസ്ഥാനം പിന്നിലാണ്. ആകെ
വില്‍ക്കപ്പെടുന്നതിന്റെ 10 ശതമാനം മാത്രമാണ് ഈ വിഭാഗത്തില്‍. മറ്റ് വിപണികളില്‍
ഇത് 15 ശതമാനത്തിനും 25 ശതമാനത്തിനും ഇടയില്‍ വരും. സംസ്ഥാനത്ത് സവിശേഷ
ബ്രെഡുകളുടെ വിപണനം ശക്തമാക്കി വില്‍പന 15 മുതല്‍ 20 ശതമാനം വരെ ഈ സാമ്പത്തിക
വര്‍ഷം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. തെക്കന്‍ കേരളത്തില്‍ വിപണന
ശൃംഖല വിപുലീകരിക്കുന്നതിനും നടപടികളാരംഭിച്ചിട്ടുണ്ട്.
കേരളത്തിനു
പുറമെ കര്‍ണാടകം, തമിഴ്‌നാട്, തെലുങ്കാന, പശ്ചിമ ബംഗാള്‍, മുംബൈ
എന്നിവിടങ്ങളിലാണ് മോഡേണ്‍ ഫുഡ്ഡിന് പ്ലാന്റുകളുള്ളത്. ഉത്തരേന്ത്യയില്‍ 20
ഫ്രാഞ്ചൈസികളും കമ്പനിക്ക് വേണ്ടി ഉല്‍പാദനം നടത്തി വരുന്നു. ഉല്‍പ്പാദനവും
വിപണനവും പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന് കൂടുതല്‍ തുക
നിക്ഷേപിക്കാന്‍ എവര്‍സ്റ്റോണ്‍ തയ്യാറെടുക്കുന്നുണ്ടെന്ന് സോണി പറഞ്ഞു. മറ്റ്
കമ്പനികളെ ഏറ്റെടുക്കാനും തയ്യാറാണ്. വരുമാനം ക്രമേണ 2500 കോടി രൂപയാക്കി
വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. അതിനു ശേഷം മാത്രമേ ഐസിഒയെ കുറിച്ച്
ആലോചിക്കുകയുള്ളൂവെന്ന് സോണി വ്യക്തമാക്കി.
ക്യാപ്‌ഷന്‍----
മോഡേണ്‍
ഫുഡ് ഇന്‍ഡസ്‌ട്രീസിന്റെ പുതിയ ഉല്‍പന്നങ്ങള്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍
അസീം സോണി കൊച്ചിയില്‍ വിപണിയിലിറക്കുന്നു.
No comments:
Post a Comment