Wednesday, June 28, 2017

ജിഎസ്‌ടി :സംസ്‌ഥാനത്ത്‌ ജീവന്‍ രക്ഷാ മരുന്നുകള്‍ക്ക്‌ കടുത്ത ക്ഷാമം നേരിടും










കൊച്ചി:

ജൂലൈ 1 മുതല്‍ രാജ്യം മൂല്യവര്‍ദ്ധിത നികുതിയില്‍ നിന്നുംജിഎസ്‌ ടി യിലേക്ക്‌ മാറ്റപ്പെടുമ്പോള്‍ ഔഷധങ്ങളുടെ ലഭ്യതയ്‌ക്ക്‌ കടുത്ത ക്ഷാമം നേരിടും.  

നിലവില്‍ ചില്ലറ മൊത്ത മരുന്നു വ്യാപാരികള്‍ വാറ്റ്‌ സമ്പ്രദായത്തില്‍ എംആര്‍പിയി ന്മേല്‍ ആദ്യ വില്‌പന ഘട്ടത്തില്‍ 5% നികുതി കൊടുത്ത്‌ വാങ്ങി വച്ചിട്ടുള്ള ജൂണ്‍ 30ാം തീയതിയിലെ നീക്കിയിരിപ്പ്‌ സ്‌റ്റോക്ക്‌ GST നടപ്പിലാക്കുന്ന ജൂലൈ 1 മുതല്‍ 12% GST നികുതിയില്‍ വില്‌ക്കേണ്ടി വരുന്നതുകൊണ്ട്‌ ചില്ലറ വ്യാപാരികള്‍ക്ക്‌ ഉദ്ദേശം 10% വും മൊത്ത വ്യാപാരികള്‍ക്ക്‌ 8% നഷ്‌ടം സംഭവിക്കുന്നതാണ്‌. നീക്കിയിരിപ്പു സ്‌റ്റോക്കിനു നല്‍കിയ നികുതി വീണ്ടും നല്‌കേണ്ട ഒരു സ്‌ഥിതി വിശേഷമാണ്‌ ജിഎസ്‌ടി യില്‍ സംഭവിക്കുന്നത്‌. ഈ നഷ്‌ടം പരിഹരിക്കുന്നതിനുള്ള നടപടികള്‍ നിര്‍മ്മാതാക്കളുടെ പക്കല്‍ നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. നീക്കിയിരിപ്പ്‌ സ്‌റ്റോക്കിന്‍മേല്‍ ഉണ്ടാകുന്ന നഷ്‌ടം പരിഹരിക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാകാത്ത പക്ഷം വാറ്റ്‌ ഘടനയില്‍ കയ്യിലുള്ള നീക്കിയിരിപ്പ്‌ സ്‌റ്റോക്കുകള്‍ നഷ്‌ടം സഹിച്ച്‌ വില്‍ക്കാന്‍ സാധ്യമല്ലാ ത്തതുകൊണ്ട്‌ ചില്ലറ വ്യാപാരികളും മൊത്ത വ്യാപാരികളും നിര്‍മ്മാതാക്കള്‍ക്ക്‌ തിരിച്ചു നല്‍കി പുതിയ നികുതി ഘടനയിലുള്ള മരുന്നുകള്‍ വാങ്ങി വില്‍ക്കു വാന്‍ നിര്‍ബന്ധിതരാണ്‌. നീക്കിയിരിപ്പ്‌ സ്‌റ്റോക്ക്‌ തിരിച്ച്‌ കൊടുത്ത്‌ ജിഎസ്‌ടി ഘടനയുള്ള പുതിയ മരുന്നുകള്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടാവുകയും ചെയ്‌താല്‍ സംസ്‌ഥാനത്ത്‌ കടുത്ത മരുന്നുക്ഷാമം ഉണ്ടാകുവാന്‍ സാധ്യത യുണ്ട്‌. നീക്കിയിരിപ്പ്‌ സ്‌റ്റോക്കിന്‍മേല്‍ വലിയ നഷ്‌ടം മുന്നില്‍ കണ്ട്‌ ഹോള്‍ സെയില്‍ വ്യാപാരികള്‍ കമ്പനികളില്‍ നിന്നും മരുന്നുകള്‍ നിയന്ത്രിത അളവില്‍ മാത്രമാണ്‌ ഇപ്പോള്‍ വാങ്ങുന്നത്‌. 
നാടുമുഴുവന്‍ രോഗങ്ങളും, പകര്‍ച്ച വ്യാധികളും, വ്യാപിക്കുകയും, ഔഷധങ്ങളുടെ ഉപയോഗം രണ്ടിരട്ടിയോളം വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യ ത്തില്‍ വ്യാപാരികളുടെ പ്രതിസന്ധിക്ക്‌ പരിഹാരം കാണാതിരുന്നാല്‍ ഔഷധ ലഭ്യതയ്‌ക്ക്‌ തടസ്സം നേരിടാന്‍ ഏറെ സാധ്യത ഉണ്ട്‌. അതിനാല്‍ ഉത്തരവാദിത്വ പ്പെട്ടവര്‍ ഇനിയെങ്കിലും ഉണര്‍ന്ന്‌ പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഉണ്ടായേക്കാവുന്ന ജീവന്‍രക്ഷാ മരുന്നുകളുടെ കടുത്ത ക്ഷാമത്തിന്‌ കേരളത്തിലെ ഔഷധ വ്യാപാരികള്‍ യാതൊരുവിധത്തിലും ഉത്തരവാദികളല്ലന്ന്‌ എ.കെ.സി.ഡി.എ സംസ്‌ഥാന പ്രസിഡന്റ്‌ . എ.എന്‍. മോഹന്‍ പത്രപ്രസ്‌ഥാവനയില്‍ അറിയിച്ചു. 















No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...