കൊച്ചി: ചൈനയിലെ വലിയ ഓട്ടോമൊബൈല്‍ സ്ഥാപനവും ലോകത്തെ
വന്‍കിട കോര്‍പറേഷനുകളിലൊന്നുമായ എസ്‌എഐസി മോട്ടോര്‍ കോര്‍പറേഷന്‍ രാജ്യത്ത് കാര്‍
ഉല്‍പ്പാദന യൂണിറ്റ് ആരംഭിച്ചുകൊണ്ട് ഇന്ത്യന്‍ വിപണിയിലേക്ക്
കടക്കുന്നു.
ഫോര്‍ച്യൂണ്‍ ഗ്ലോബല്‍ 500 പട്ടികയില്‍ 46-ാം റങ്കും 10,000 കോടി
ഡോളര്‍ വാര്‍ഷിക വരുമാനവുമുള്ള എസ്‌എഐസി വികസിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍
ഓട്ടോമൊബൈല്‍ വിപണിയിലേക്ക് വരുന്നതില്‍ സന്തോഷം പ്രകടിപ്പിച്ചു. 2020
ആകുമ്പോഴേക്കും ലോകത്തെ മൂന്നാമത്തെ വലിയ ഓട്ടോമൊബൈല്‍ സ്ഥാപനമാകുമെന്നാണ്
പ്രതീക്ഷിക്കുന്നത്.
2019ല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന
കമ്പനി വന്‍ തൊഴിലവസരങ്ങളും സൃഷ്‌ടിക്കും. മേക്ക് ഇന്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ
പദ്ധതികളുടെ ഭാഗമായാണ് കമ്പനി സ്ഥാപിതമാകുന്നത്.
മോറിസ് ഗാരേജസ് (എംജി)
ബ്രാന്‍ഡിനു കീഴില്‍ പരിസ്ഥിതി സൗഹാര്‍ദ മൊബിലിറ്റിയാണ് എസ്‌എഐസി മോട്ടോര്‍സ്
ഇന്ത്യയ്‌ക്കായി വിഭാവനം ചെയ്യുന്നത്. പുതു ഊര്‍ജ്ജ വാഹനങ്ങളുടെ വികസനത്തിന്
ആവശ്യമായ നൂതന സാങ്കേതിക വിദ്യകളാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. നൂതനവും
നിലവാരമുള്ളതുമായ ബ്രിട്ടീഷ് രൂപകല്‍പ്പനയും സന്തോഷകരമായ ഉടമസ്ഥാവകാശവും
സംയോജിപ്പിച്ചുകൊണ്ടുള്ള വാഹന നിര എത്തിക്കുകയാണ് ലക്ഷ്യമെന്ന് കമ്പനി ഇറക്കിയ
പ്രസ്‌താവനയില്‍ പറയുന്നു. 1924ല്‍ ബ്രിട്ടീഷ് റേസിങ് സ്‌പോര്‍ട്ട്‌സ്
ബ്രാന്‍ഡായി ഇറക്കിയ എംജി കഴിഞ്ഞ 93 വര്‍ഷത്തിനിടെ ഏറ്റവും നൂതന ബ്രാന്‍ഡായി മാറി.
യൂറോപ്പിലും, ആഗോള ഡിസൈന്‍ കേന്ദ്രങ്ങളിലും നടക്കുന്ന എംജി ഉല്‍പ്പന്നങ്ങളുടെ
രൂപകല്‍പ്പനയും എന്‍ജിനീയറിങും, ഇന്ത്യന്‍ ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് ആഗോള
നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങളായി ഇന്ത്യയിലും ഇനി ഉല്‍പ്പാദന
യൂണിറ്റുണ്ടാകും.
പൂര്‍ണമായും കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ `എംജി
മോട്ടോര്‍ ഇന്ത്യ' സ്ഥാപിക്കുന്നതിന്റെ ഭാഗമായി സീനിയര്‍ തലത്തിലെ ചില പ്രധാന
നിയമനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു ദശകങ്ങളായി ഓട്ടോമൊബൈല്‍ രംഗത്ത്
പ്രവര്‍ത്തിക്കുന്ന പ്രഗല്‍ഭനായ രാജീവ് ചബയായിരിക്കും എംജി മോട്ടോര്‍ ഇന്ത്യയുടെ
പ്രസിഡന്റും മാനേജിങ് ഡയറക്‌ടറും. എംജി മോട്ടോര്‍ ഇന്ത്യയുടെ എക്‌സിക്യൂട്ടീവ്
ഡയറക്‌ടറായി പി. ബാലേന്ദ്രനെ നിയമിച്ചു. ആഗോള ഓട്ടോമൊബൈല്‍ കമ്പനികളില്‍ 18 വര്‍ഷം
മുതിര്‍ന്ന സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചതിന്റെ അനുഭവ സമ്പത്തുമായാണ് ബാലേന്ദ്രന്‍
വരുന്നത്. ഇന്ത്യയിലും വിദേശത്തുമായി മറ്റ് നിരവധി കമ്പനികളിലും
പ്രവര്‍ത്തിച്ചിട്ടുണ്ട്.
No comments:
Post a Comment