പ്രകൃതി സൗഹൃദ നിര്‍മാണത്തിനായി ക്രെഡായ് കേരളയും
എഫ്‌ആര്‍ബിഎല്ലും കൈകോര്‍ക്കുന്നു
കൊച്ചി : പ്രകൃതി സൗഹാര്‍ദ്ദ കെട്ടിട
നിര്‍മാണമെന്ന ആശയം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എഫ്‌എസിടിയും (ഫാക്ട്) മുംബൈ
ആസ്ഥാനമായ രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സും (ആര്‍സിഎഫ്)
ചേര്‍ന്നുള്ള സംയുക്ത സംരംഭമായ എഫ്‌എസിടി ആര്‍സിഎഫ് ബില്‍ഡിങ് പ്രോഡക്ട്‌സുമായി
(എഫ്‌ആര്‍ബിഎല്‍) രാജ്യത്തെ റിയല്‍ എസ്‌റ്റേറ്റ് കമ്പനികളുടെ കൂട്ടായ്‌മയായ
ക്രെഡായിയുടെ കേരള ഘടകമായ ക്രെഡായ് കേരള കൈകോര്‍ക്കുന്നു. ഇതിന്റെ ഭാഗമായി
നിര്‍മാണമേഖലയില്‍ ഗ്ലാസും ഫൈബറും ചേര്‍ത്ത് നിര്‍മ്മിക്കുന്ന ജിപ്‌സം പാനല്‍
(ജിഎഫ്‌ആര്‍ജി) ഉപയോഗിക്കാന്‍ ധാരണയായി.
ഇതു സംബന്ധിച്ച കരാറില്‍ തദ്ദേശ
സ്വയംഭരണ മന്ത്രി കെ.ടി ജലീലിന്റെ സാന്നിദ്ധ്യത്തില്‍ ക്രെഡായ് ചെയര്‍മാന്‍ ഡോ.
നജീബ് സഖരിയയും എഫ്‌ആര്‍ബിഎല്‍ എംഡി സി.പി ദിനേശും ഈയിടെ ഒപ്പുവെച്ചിരുന്നു. 168
അംഗങ്ങളുള്ള ക്രെഡായ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിമുതല്‍ ജിപ്‌സം
ബോര്‍ഡുകള്‍ ഉപയോഗിക്കാന്‍ അംഗങ്ങളെ പ്രോത്സാഹിപ്പിക്കും.
ആസ്‌ട്രേലിയന്‍
സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന ജിപ്‌സം ബോര്‍ഡിന് കേന്ദ്ര
സര്‍ക്കാരിന്റെ ബില്‍ഡിങ് മെറ്റീരിയല്‍സ് ടെക്‌നോളജി പ്രൊമോഷന്‍ കൗണ്‍സിലിന്റെ
(ബിഎംറ്റിപിസി) അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഡിസൈന്‍, കണ്‍സ്‌ട്രക്ഷന്‍ മാന്വല്‍
പ്രസിദ്ധീകരിക്കുന്നതുള്‍പ്പെടെ ഡിസൈന്‍ അനുബന്ധ കാര്യങ്ങളില്ലാം
എഫ്‌ആര്‍ബിഎല്ലിനേയും ബിഎംറ്റിപിസിയേയും സഹായിക്കുന്നത് കഴിഞ്ഞ 13 വര്‍ഷമായി
ജിഎഫ്‌ആര്‍ജി പാനലുകളെ കുറിച്ച് ഗവേഷണം നടത്തിവരുന്ന മദ്രാസ് ഐഐടിയാണ്. സംസ്ഥാന
സര്‍ക്കാരും നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ വ്യാപകമായി ജിപ്‌സം ബോര്‍ഡുകള്‍
ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. വളം നിര്‍മാണ യൂണിറ്റുകളില്‍ അവശിഷ്ടമായി വരുന്ന
ജിപ്‌സത്തില്‍ നിന്നാണ് 12 മീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയും 124 മില്ലി
മീറ്റര്‍ കനവുമുള്ള പാനലുകള്‍ നിര്‍മ്മിക്കുന്നത്. ജിഎഫ്‌ആര്‍ജി പാനലുകള്‍ ഏറെ
ഈട് നില്‍ക്കുന്നതും അവയുടെ ജലം വലിച്ചെടുക്കുന്ന തോത് അഞ്ച് ശതമാനത്തിലും
താഴെയാണ്. ഏത് തരം നിര്‍മാണ മാതൃകയിലും ഉപയോഗിക്കാവുന്നതാണ് ജിഎഫ്‌ആര്‍ജി
പാനലുകള്‍. നിര്‍മാണ സമയവും ചെലവും കുറയ്‌ക്കാന്‍ സഹായിക്കുന്നതാണ് ഇവ. തീയെ
പ്രതിരോധിക്കാന്‍ കഴിവുള്ള ജിഎഫ്‌ആര്‍ജി പാനലുകള്‍ ഉപയോഗിച്ച് നിര്‍മിക്കുന്ന
കെട്ടിടങ്ങള്‍ക്കുള്ളില്‍ അന്തരീക്ഷ താപനിലയേക്കാള്‍ അഞ്ച് ഡിഗ്രി കുറഞ്ഞ താപനിലയെ
ഉണ്ടാവുകയുള്ളൂ.
'പ്രകൃതി സൗഹൃദവും സുസ്ഥിരവുമായ നൂതന നിര്‍മാണ
ഉത്‌പന്നങ്ങളാണ് ക്രെഡായ് എന്നും തേടിയിരുന്നത്. നിലവിലുള്ള നിര്‍മാണ
ചട്ടങ്ങള്‍ക്കും ഗ്രീന്‍ പ്രോട്ടോക്കോളിനും അനുസൃതമാണെന്നതിനാല്‍ ക്രെഡായിയിലെ
എല്ലാ അംഗങ്ങളുടെയും പദ്ധതികളില്‍ എഫ്‌ആര്‍ബിഎല്‍ ഉത്‌പന്നങ്ങള്‍ ഉപയോഗിക്കാന്‍
ശുപാര്‍ശ ചെയ്‌തിട്ടുണ്ട്', ഡോ. നജീബ് സഖരിയ പറഞ്ഞു.
ഇഷ്ടിക, കല്ല്
എന്നിവയുപയോഗിച്ചുള്ള പരമ്പരാഗത നിര്‍മാണപ്രവര്‍ത്തനത്തിന് പകരം ഉപയോഗിക്കാവുന്ന
ഉത്തമ ഉത്‌പന്നമാണ് എഫ്‌ആര്‍ബിഎല്‍ പാനലുകളെന്ന് ചെന്നൈ ഐഐടിയിലെ മുന്‍
പ്രൊഫസറും നിര്‍മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിവിധ സങ്കീര്‍ണ വിഷയങ്ങളില്‍
സംസ്ഥാന സര്‍ക്കാരിന് ഉപദേശം നല്‍കുകയും ചെയ്യുന്ന ഡോ. അരവിന്ദന്‍
അഭിപ്രായപ്പെട്ടു. കഴിഞ്ഞ 23 ദശകങ്ങളായി ഈ സാങ്കേതിക വിദ്യ ആസ്‌ട്രേലിയ, ചൈന
തുടങ്ങിയ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടെ
പദ്ധതികളില്‍ ഇത്തരം നൂതനമായ പരിസ്ഥിതി സൗഹൃദ ഉത്‌പന്നങ്ങള്‍
പ്രോത്സാഹിപ്പിക്കുന്ന കെട്ടിട നിര്‍മ്മാതാക്കളുടെ കൂട്ടായ്‌മയെ പ്രസിദ്ധ
സ്‌ട്രക്‌ച്ചറല്‍ എഞ്ചിനീയര്‍ ഡോ. അനില്‍ ജോസഫ് അഭിനന്ദിച്ചു.
നിര്‍മാണ
പ്രവര്‍ത്തനത്തിന് കുറഞ്ഞ സമയം മതിയെന്നതും പ്രകൃതി വിഭവങ്ങളുടെ ചൂഷണം വളരെ
കുറയ്‌ക്കുമെന്നതിനാലും എഫ്‌ആര്‍ബിഎല്‍ ജിപ്‌വാളിന് വിപണിയില്‍ നല്ല അംഗീകാരമാണ്
ലഭിക്കുന്നതെന്ന് എഫ്‌ആര്‍ബിഎല്‍. എംഡി സി.പി ദിനേശ് പറഞ്ഞു. തീയും ചൂടും ഭൂമി
കുലുക്കവും ചുഴലിക്കാറ്റും വരെ പ്രതിരോധിക്കാന്‍ ഇതിന് കഴിയുമെന്നതിനാല്‍
നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇവ കയറ്റിയയക്കാനും
എഫ്‌ആര്‍ബിഎല്ലിന് കഴിയുന്നു. ജിഎഫ്‌ആര്‍ബിഎല്‍ ഉപയോഗിച്ച് എട്ട് നില
കെട്ടിടങ്ങള്‍ വരെ നിര്‍മ്മിക്കാമെങ്കിലും കൊച്ചിയിലും, ചെന്നൈയിലും ബാംഗ്ലൂരിലും,
ഡെറാഡൂണിലും മൂന്നു നില കെട്ടിടങ്ങളാണ് ഇവയുപയോഗിച്ച് നിര്‍മിച്ചിട്ടുള്ളത്.
എഫ്‌ആര്‍ബിഎല്‍ ജിപ്‌വാള്‍ ഉപയോഗിച്ചുള്ള ഐഐടി തിരുപതിയിലെ നാലു നിലകളുള്ള
ഹോസ്റ്റല്‍ നിര്‍മാണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment