കോവിഡ്-19 രോഗബാധിത മേഖലയില്‍ സാമ്പത്തിക സഹായം ഉള്‍പ്പെടെ രണ്ടുകോടി രൂപയുടെ അവശ്യവസ്തുക്കള്‍ എഫ് സി എ (ഫിയറ്റ് ക്രിസ്‌ലര്‍ ഓട്ടോമൊബൈല്‍സ്) വിതരണം ചെയ്തു. മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മെഡിക്കല്‍ കിറ്റുകള്‍, പി പി ഇ, ഭക്ഷണസാധനങ്ങള്‍, വ്യക്തിഗത ശുചിത്വപാലന വസ്തുക്കള്‍, ഹാന്‍ഡ് വാഷ് എന്നിവയടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്.
കോവിഡ്-19 ഏറ്റവും ഗുരുതരമായി ബാധിച്ച മുംബൈ, പൂനെ, ചെന്നൈ എന്നിവിടങ്ങളില്‍, ചെന്നൈ സേവാലയ, യുണൈറ്റഡ് വേ മുംബൈ എന്നീ സന്നദ്ധ സംഘടനകളുമായി യോജിച്ചാണ് എഫ് സി എ ഇന്ത്യ എഞ്ചിനിയറിങ്ങ് ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
ചെന്നൈയിലെ നോണ്‍-പ്രോഫിറ്റ് ഹോസ്പിറ്റല്‍ ട്രസ്റ്റായ വൊളന്ററി ഹെല്‍ത്ത് സര്‍വീസസു (വി എച്ച് എസ്)മായും സാംക്രമിക രോഗങ്ങളുടെ ചികിത്സയില്‍ സ്‌പെഷ്യലൈസ് ചെയ്തിട്ടുള്ള പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള നായിഡു ആശുപത്രിയുമായും സഹകരിച്ച് പ്രവര്‍ത്തിച്ചു വരികയാണ് എഫ് സി എ ഇന്ത്യ എന്‍ജിനിയറിംഗ്. വി എച്ച് എസിലെ 47 ബെഡുകളുള്ള കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ വൈദ്യസഹായ ഉപകരണങ്ങളും നായിഡു ആശുപത്രിയില്‍ രോഗബാധയേറ്റവരെ ചികിത്സിക്കുന്നതിന് അനിവാര്യമായ എയര്‍ പാലിഡേഷന്‍ സംവിധാനവും മെഡിക്കല്‍ ഓക്‌സിജന്‍ പൈപ്പ്‌ലൈനും വിതരണം ചെയ്തു.
സാമ്പത്തിക സഹായത്തിന് പുറമേ, എഫ് സി എ ഇന്ത്യയിലെ ജീവനക്കാര്‍ തങ്ങളുടെ ശമ്പളത്തില്‍ നിന്ന് ഒരുവിഹിതം സംഭാവന ചെയ്തിട്ടുണ്ട്. ഭക്ഷ്യധാന്യങ്ങള്‍, പി പി ഇ, രോഗം ബാധിച്ച കുടുംബങ്ങളുടേയും വ്യക്തികളുടേയും ആശുപത്രി വാസം തുടങ്ങിയവയ്ക്കായി ഈ ഫണ്ടും പ്രയോജനപ്പെടുത്തും.
ഇന്ത്യയിലെ ജീപ്പ് കൂട്ടായ്മകളും ദുരിതാശ്വാസ ക്യാംപുകളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുകയും പാവപ്പെട്ടവര്‍ക്ക് പണവും ഭക്ഷണവും വസ്ത്രങ്ങളും എത്തിക്കുന്നുമുണ്ട്.
അടുത്ത രണ്ട് മാസങ്ങളില്‍ അടിസ്ഥാന വസ്തുക്കളും വൈദ്യസഹായവും അനിവാര്യമാണെന്ന് എഫ് സി എ ഇന്ത്യ പ്രസിഡന്റ് ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. പാര്‍ഥ രത്ത പറഞ്ഞു.
ഇന്ത്യയടക്കം ആഗോളതലത്തില്‍ പി പി ഇയ്ക്കുള്ള ആവശ്യകത കണക്കിലെടുത്ത് പ്രതിമാസം ഒരു ദശലക്ഷം ഫേസ് മാസ്‌ക്കുകള്‍ നിര്‍മ്മിക്കാനായി ചൈനയിലെ കോമ ഉത്പാദന കേന്ദ്രത്തിലെ രണ്ട് ലൈനുകള്‍ രൂപഭേദം വരുത്തിയിട്ടുണ്ട്.
ബ്രസീലിലെ ബെട്ടിമിലുള്ള വിനോദ, കായിക ക്ലബ്ബ് ഒരാഴ്ചകൊണ്ട് കോവിഡ്-19 ബാധിച്ച രോഗികള്‍ക്കായി 200 ബെഡുകളുള്ള ഫീല്‍ഡ് ആശുപത്രിയായി എഫ് സി എ മാറ്റിയിട്ടുണ്ട്.
No comments:
Post a Comment