കൊച്ചി: എല്ലാവര്‍ക്കും ഇലക്ട്രിക് മൊബിലിറ്റി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രമുഖ ആഗോള വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി, ഐക്യൂബ് നിരയിലേക്ക് പുതിയ മൂന്ന് വകഭേദങ്ങള്‍ കൂടി അവതരിപ്പിച്ചു.
2.2 കെഡബബ്ല്യുഎച്ച് ബാറ്ററിയോടു കൂടിയ പുതിയ ടിവിഎസ് ഐക്യൂബ്, 3.4 കെഡബബ്ല്യുഎച്ച്, 5.1 കെഡബബ്ല്യുഎച്ച് വേരിയന്‍റില്‍ ടിവിഎസ് ഐക്യൂബ് എസ്ടി എന്നിവയാണ് പുതുതായി അവതരിപ്പിച്ചത്. പുതിയ വേരിയന്‍റുകളുടെ വില്പന ആരംഭിച്ചു. ഈ വിഭാഗത്തിലെ ഏറ്റവും വലിയ ബാറ്ററി പായ്ക്കിനൊപ്പം 11 നിറങ്ങളിലായി 5 വേരിയന്‍റുകളില്‍, മൂന്ന് ബാറ്ററി ഓപ്ഷനുകളില്‍ ഉപഭോക്താക്കള്‍ക്ക് ഇനി ടിവിഎസ് ഐക്യൂബ് സീരീസ് ലഭിക്കും.
94,999 രൂപയാണ് ടിവിഎസ് ഐക്യൂബ് 2.2 കെഡബബ്ല്യുഎച്ച് വേരിയന്‍റിന്‍റെ ബെംഗളൂരു എക്സ്ഷോറൂം വില. 30 ലിറ്ററാണ് അണ്ടര്‍ സീറ്റ് സ്റ്റോറേജ് സ്പേസ്. 950 വാട്ട് ചാര്‍ജര്‍ രണ്ട് മണിക്കൂര്‍ കൊണ്ട് 80 ശതമാനം വരെ ചാര്‍ജ് ചെയ്യും. ടിവിഎസ് ഐക്യൂബ് എസ്ടി 3.4 കെഡബബ്ല്യുഎച്ച് വേരിയന്‍റ് 1,55,555 ലക്ഷം രൂപ, ടിവിഎസ് ഐക്യൂബ് എസ്ടി 5.1 കെഡബബ്ല്യുഎച്ച് 1,85,373 ലക്ഷം രൂപ എന്നിങ്ങനെയാണ് വില. 7 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി ടച്ച് സ്ക്രീന്‍, 950 വാട്ട് ചാര്‍ജര്‍, 118ലധികം കണക്ടഡ് ഫീച്ചേര്‍സ്, 30 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ് സ്പേസ് എന്നിവയാണ് ഇരു വേരിയന്‍റുകളുടെയും പൊതുവായ സവിശേഷതകള്‍
No comments:
Post a Comment