Friday, May 17, 2024

കൊച്ചി മെട്രോ ഫീഡര്‍ ഓട്ടോയില്‍ ഇനി മുതതല്‍ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണമടക്കാം

 കൊച്ചി മെട്രോ ഫീഡര്‍ ഓട്ടോയില്‍




കൊച്ചി മെട്രോയുടെ ഫീഡര്‍ ഓട്ടോറിക്ഷകളില്‍ പിഓഎസ് മെഷീനുകള്‍ വഴി നിരക്കുകള്‍ നല്‍കാനാകുന്ന സേവനം ആരംഭിച്ചു. ഫീഡര്‍ ഓട്ടോ റിക്ഷയ്ക്കായുള്ള നിരക്കുകള്‍ ക്രെഡിറ്റ് കാര്‍ഡിലെ യുപിഐ ആപ്പുകള്‍ വഴി നല്‍കാം. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ചും പണമടക്കാം . സ്ംസ്ഥാനത്ത് ആദ്യമായാണ് ഓട്ടോ റിക്ഷകളില്‍ പിഓഎസ് മെഷീനുകള്‍ സജ്ജീകരിക്കുന്നത്. ഗതാഗത സേവനങ്ങള്‍ നവീകരിക്കുന്നതിനും ഫീഡര്‍ സര്‍വീസുകളിലെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിലും മറ്റൊരു നാഴികകല്ല് പിന്നിടുകയാണ് കൊച്ചി മെട്രോയുടെ ഫീഡര്‍ ഓട്ടോറിക്ഷകള്‍.
യാത്രയുടെ വിശദാംശങ്ങളും നിരക്ക് വിവരങ്ങളും അടങ്ങിയ ഡിജിറ്റല്‍ രസീതുകള്‍ ഉപഭോക്താക്കള്‍ക്ക് ല ഭിക്കും. ഇതുവഴി നിരക്കിലുള്‍്പ്പെടെ സുതാര്യത ഉറപ്പാക്കാന്‍ സാധിക്കും. പെയ് മെന്‍റ് 100 ശതമാനം ഡിജിറ്റലാക്കുവാനും ഇത് ഉപകരിക്കും. എറണാകുളം ജില്ലയിലെ ഓട്ട ഡ്രൈവേഴ്സ് കോ ഓ്പ്പറേറ്റീവ് സൊസൈറ്റി ,വണ്‍ ഡി സ്മാര്‍ട്ട് മൊബിലിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്
ഇതിനകം തന്നെ ഗൂഗിള്‍ വാലറ്റില്‍ മെട്രോ ടിക്കറ്റും യാത്രാ പാസും സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനവും ഒരുക്കി. പ്രുഡന്‍റ് ടെക്നോളജീസിന്‍റെ സാങ്കേതിക പിന്തുണയോടെയാണ് ഇത് നട്പ്പിലാക്കുക.

No comments:

Post a Comment

10 APR 2025