കൊച്ചി: ഊര്‍ജ കാര്യക്ഷമതയുള്ള നൂതന ഇക്കോലിങ്ക് ഫാനുകള്‍ പുറത്തിറക്കി സിഗ്നിഫൈ. എയ്റോജ്യോമട്രി, എയ്റോജ്യുവല്‍, എയ്റോസെഫിര്‍, എയ്റോസെറിനെയ്ഡ്, എയ്റോസ്വീക്ക് എന്നീ അഞ്ചു മോഡലുകളാണ് പുറത്തിറക്കിയത്. നൂതന സാങ്കേതികതയും ഊര്‍ജ കാര്യക്ഷമതയുമുള്ള ഫാനുകള്‍ക്ക് 3000 മുതല്‍ 5500 രൂപ വരെയാണ് വില. ആകര്‍ഷകമായ ജ്യാമീതിയ രൂപങ്ങള്‍, എല്‍ഇഡി ഇന്‍ഡിക്കേറ്റര്‍ ഉള്ള ഡിസ്പ്ലേ സ്ക്രീന്‍, കാറ്റുവിതറാന്‍ അലൂമിനിയം ബ്ലെയ്ഡുകള്‍, ബിഎല്‍ഡിസി വൈദ്യുതി സംരക്ഷണ സാങ്കേതികത തുടങ്ങിയ സവിശേഷതകളുണ്ട് ഫാനുകള്‍ക്ക്. ഇന്‍വര്‍ട്ടറില്‍ ഇവ മൂന്നിരട്ടി കൂടുതല്‍ കറങ്ങും.
ബില്‍ഡിസി റേഞ്ചിന് 2+1 വര്‍ഷ വോറന്‍റിയും പഞ്ചനക്ഷത്ര ബിഇഇ റേറ്റിങും ഉണ്ട്. ഗൃഹോപകരണങ്ങള്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നു എന്ന പരാതി സിഗ്നിഫൈയുടെ കാര്യത്തില്‍ ഒഴിവാകും. എയ്റോ ജ്യോമട്രി, എയ്റോ ജ്യൂവല്‍ മോഡലുകള്‍ സാധാരണ ഫാനുകളെക്കാള്‍ ഒരു വര്‍ഷം 1485 രൂപ വരെ ലാഭിച്ചുതരും. മറ്റു മോഡലുകള്‍ 895 രൂപ വരെയും. രണ്ടു വര്‍ഷമാണ് അവയുടെ വോറന്‍റി. ഡാര്‍ക്ക് കോഫി ബ്രൗണ്‍, ടൈറ്റാനിയം ഗ്രേ, സില്‍വര്‍ മിസ്റ്റ്, ആസ്പെന്‍ ഗോള്‍ഡ്, പേള്‍ വൈറ്റ്, സ്മോക്ക് മോച്ച ബ്രൗണ്‍ തുടങ്ങി ഏതു പ്രതലത്തിനും ചേരുന്ന വര്‍ണങ്ങളില്‍ ഇക്കൊലിങ്ക് ഫാനുകള്‍ ലഭ്യമാണ്.
No comments:
Post a Comment