Sunday, May 19, 2024

രോഹിത് ശര്‍മ ടിസിഎല്‍ അംബാസിഡര്‍




തിരുവനന്തപുരം: ടെലിവിഷന്‍-ഗൃഹോപകരണ നിര്‍മാതാക്കളായ ടിസിഎല്ലിന്‍റെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ചുമതലയേറ്റു. രോഹിതിന്‍റെ സാന്നിധ്യം ടിസിഎല്ലിന്‍റെ വിശ്വാസ്യതയും മൂല്യവും ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ.രാജ്യത്തിന്‍റെ ഹിറ്റ്മാനെ ബ്രാന്‍ഡ് അംബാസിഡറായി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ടിസിഎല്‍ ഇന്ത്യ ജനറല്‍ മാനെജര്‍ ഫിലിപ്പ് സിയ പറഞ്ഞു.നൂതന സാങ്കേതികതകള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ ടിസിഎല്ലിന്‍റെ ശ്രമം പ്രശംസനീയമാണെന്ന് രോഹിത് ശര്‍മ പറഞ്ഞു. ക്രിക്കറ്റ് ലോകത്തെ കോര്‍ത്തിണക്കുന്നതില്‍ ടിസിഎല്‍ ബിഗ് സ്ക്രീന്‍ ടിവിയുടെ പങ്കാളിത്തം ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments:

Post a Comment

23 JUN 2025 TVM