കൊച്ചി: വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ സോപ്പ് ബ്രാന്‍ഡായ ചന്ദ്രിക പുതിയ കാംപയിന്‍ പുറത്തിറക്കി. സ്വന്തം വ്യക്തിത്വത്തെ അംഗീകരിച്ച് അതില്‍ ആത്മവിശ്വാസം കണ്ടെത്തുക എന്ന സന്ദേശമാണ് മുന്നോട്ട് വെയ്ക്കുന്നത്. ചന്ദ്രികയുടെ ബ്രാന്‍ഡ് അംബാസിഡറായ കീര്‍ത്തി സുരേഷാണ് കാംപയിനില്‍.
ചെറുപ്പക്കാരായ സ്ത്രീകള്‍ക്കിടയില്‍ ആത്മവിശ്വാസവും വ്യക്തിപ്രഭാവവും ഉത്തേജിപ്പിക്കുന്നതിനുള്ള നീക്കമാണ് ഈ കാംപയിനിലൂടെ നടത്തുന്നതെന്നു വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗിന്‍റെ ചീഫ് മാര്‍ക്കറ്റിംഗ് ഓഫിസര്‍ എസ്. പ്രസന്ന റായ് പറഞ്ഞു.
No comments:
Post a Comment