കൊച്ചി: ആകാശ എയര്‍ കൊച്ചിക്കും ദോഹക്കുമിടയില്‍ മുംബൈ വഴി 4 പ്രതിവാര വണ്‍-സ്റ്റോപ്പ് വിമാന സര്‍വീസുകള്‍ ആരംഭിച്ചു. കഴിഞ്ഞ 2 ദശാബ്ദങ്ങളില്‍ കൊച്ചിക്കും ദോഹക്കുമിടയില്‍ വിനോദസഞ്ചാരം മികച്ച തോതില്‍ നടന്നു വരികയാണ്. ബിസിനസ്, വിനോദം തുടങ്ങി വിവിധ വിഭാഗങ്ങളിലെ യാത്രക്കാരാണ് ടൂറിസം മേഖലക്ക് ഈ കുതിപ്പ് നല്‍കുന്നത്.
ബുധന്‍, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് മുംബൈ വഴിയുള്ള കൊച്ചി- ദോഹ വിമാന സര്‍വീസുകള്‍. 2022 ഓഗസ്റ്റില്‍ ആരംഭിച്ച ആകാശ എയര്‍ 80 ലക്ഷം യാത്രക്കാര്‍ക്ക് സേവനം നല്‍കി കഴിഞ്ഞു. ദോഹ (ഖത്തര്‍), ഛദ്ദ (സൗദി അറേബ്യ), കൊച്ചി, ഡല്‍ഹി, മുംബൈ, അഹമദാബാദ്, ബംഗളൂരു തുടങ്ങി 24 നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് വിമാന സര്‍വീസുകള്‍ നടത്തി വരുന്നു. ആകാശ എയറിന്‍റെ വെബ്സൈറ്റിലൂടേയും ആന്‍ഡ്രോയ്ഡ്, ഐ ഒ എസ് ആപ്പുകളിലൂടേയും പ്രമുഖ ട്രാവല്‍ ഏജന്‍റുമാരിലൂടെയും (ഒടിഎ) ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.
No comments:
Post a Comment