Tuesday, June 4, 2024

ടൂറിസം ഭൂപടത്തില്‍ ദക്ഷിണേന്ത്യയെ മുന്‍നിരയിലെത്തിക്കാന്‍ ദക്ഷിണ ഭാരത് ഉത്സവ്


   



     കൊച്ചി: ടൂറിസം ഭൂപടത്തില്‍ ദക്ഷിണേന്ത്യയെ മുന്‍ നിരയിലെത്തിക്കാന്‍ കര്‍ണാടക സര്‍ക്കാരിന്‍റെ ടൂറിസം വകുപ്പിന്‍റെ സഹകരണത്തോടെ ഫെഡറേഷന്‍ ഓഫ് കര്‍ണാടക ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍റസ്ട്രീസ് (എഫ്കെസിസിഐ) "ദക്ഷിണ ഭാരത് ഉത്സവ് 2024' സംഘടിപ്പിക്കുന്നു.

  ബാംഗ്ലൂര്‍ പാലസ് ഗ്രൗണ്ടിലെ പ്രിന്‍സസ് ഷെറൈനില്‍ ഈ മാസം 15, 16 തീയതികളിലാണ് ഈ മെഗാ സൗത്ത് ഇന്ത്യന്‍ ടൂറിസം മേള നടത്തുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര മേഖലകളിലെ നിക്ഷേപ സാധ്യതകളും തൊഴിലവസരങ്ങളും ലോകത്തിനു മുന്നില്‍ തുറന്നു കാണിക്കുകയെന്നതാണ് മേളയുടെ ലക്ഷ്യം.

ടൂറിസം നിക്ഷേപ സംഗമം, സമ്പന്നമായ സംസ്കാരം, വ്യത്യസ്തങ്ങളായ പാചകരീതികള്‍ എന്നിവയുടെ പ്രദര്‍ശനം, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര മേഖലകളുടെ ആകര്‍ഷണങ്ങള്‍, കോണ്‍ഫ്രറന്‍സുകള്‍, ബി 2 ബി, ബി 2 ജി ചര്‍ച്ചകളിലൂടെ അമൂല്യമായ നെറ്റ്വര്‍ക്കിംഗ് അവസരങ്ങള്‍ കണ്ടെത്തുക തുടങ്ങിയ നിരവധി പ്രോഗ്രാമുകളുടെ ഒരു നിര തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. എക്സ്പോഷര്‍, നെറ്റ് വര്‍ക്കിംഗ്, നേരിട്ടുള്ള ഉപഭോത്കൃത ഇടപാടുകള്‍, ബിസിനസ് വളര്‍ച്ചയ്ക്കുള്ള അവസരങ്ങള്‍ എന്നിവയിലൂടെ ദക്ഷി? ഭാരത് ഉത്സവത്തില്‍ പങ്കെടുക്കുന്ന വ്യവസായികളുടെ വിപണിസാന്നിധ്യം വര്‍ദ്ധിക്കുന്നതിനൊപ്പം ബിസിനസിനോട് കൂടുതല്‍ അടുപ്പിക്കാനും, പഠിക്കാനും, വളര്‍ന്നുവരാനുമുള്ള ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുക കൂടിയാകുമിത്. ടൂറിസം ഓര്‍ഗനൈസേഷനുകളുടെ ദൃശ്യപരതയും വ്യാപനവും വര്‍ദ്ധിപ്പിക്കാനുള്ള അസാധാരണ അവസരം കൂടിയാകുമിത്

No comments:

Post a Comment

23 JUN 2025 TVM