കൊച്ചി: ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വിനോദങ്ങള്‍ ലഭ്യമാക്കുന്നതിനായി മുന്‍നിര ടെലകോം സേവനദാതാവായ വി യും നെറ്റ്ഫ്ളിക്സും ചേര്‍ന്ന് പുതിയ സഹകരണത്തിന് തുടക്കമിട്ടു. ഇതോടെ വിയുടെ വരിക്കാര്‍ക്ക് മൊബൈല്‍, ടിവി, ടാബ്ലറ്റ് തുടങ്ങിയവയില്‍ ലോകോത്തര നിലവാരമുള്ള വിനോദ വീഡിയോകള്‍ ആസ്വദിക്കാം.
ആദ്യഘട്ടമായി പ്രീ പെയ്ഡ് വരിക്കാര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. 1000 രൂപയില്‍ താഴെ മാത്രമാണ് ബണ്ടില്‍ഡ് പ്ലാനിനായി വി ഈടാക്കുന്നത്. പിന്നാലെ പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കും ഈ സേവനം ലഭിക്കും.
പരിധിയില്ലാത്ത കോളിനും ഡാറ്റയ്ക്കുമൊപ്പം നെറ്റ്ഫ്ളിക്സ് ബേസിക് സബ്സ്ക്രിപ്ഷന്‍ ഉള്‍പ്പെടുത്തിയ രണ്ട് ബണ്ടില്‍ഡ് പ്ലാനുകളാണ് വി അവതരിപ്പിച്ചിട്ടുള്ളത്. ഇതുപയോഗിച്ച് ടിവിയിലും മൊബൈലിലും നെറ്റ്ഫ്ളിക്സ് ആസ്വദിക്കാം.
998 രൂപയുടെ പ്ലാനില്‍ 70 ദിവസ കാലാവധിയില്‍ പ്രതിദിനം 1.5 ജിബി ഡാറ്റയും 1399 രൂപയ്ക്ക് 84 ദിവസ കാലാവധിയില്‍ പ്രതിദിനം 2.5 ജിബി ഡാറ്റയും ലഭിക്കും. പരിധിയില്ലാത്ത കോളുകളും പ്രതിദിനം 100 എസ്എംഎസുകളും അടങ്ങുന്നതാണ് ഈ പ്ലാനുകള്‍. കൂടാതെ 84 ദിവസം കാലാവധിയുള്ള പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്ക് ഡാറ്റ ഡിലൈറ്റ് (2 ജിബി ഡാറ്റാ), രാത്രി 12 മുതല്‍ രാവിലെ 6 മണി വരെയുള്ള സൗജന്യ അ?ലിമിറ്റഡ് ഡാറ്റ, വീക്കെന്‍റ് ഡാറ്റ റോളോവര്‍ എന്നിവയും ലഭിക്കും.
No comments:
Post a Comment