കൊച്ചി: വാഹനത്തിന്‍റെ വ്യാജ ഹെഡ്ലൈറ്റുകള്‍ വിറ്റ് ഉപഭോക്താവിനെ കബളിപ്പിച്ച വ്യാപാരി ഒറിജിനല്‍ ഹെഡ് ലൈറ്റും 15,000 രൂപ നഷ്ടപരിഹാരവും ഉപഭോക്താവിന് നല്‍കണമെന്ന് എറണാകുളം ജില്ല ഉപഭോക്ത തര്‍ക്ക പരിഹാര കോടതി ഉത്തരവ് നല്‍കി.
എറണാകുളം മഴുവന്നൂര്‍ സ്വദേശി പ്രമോദന്‍ വിഎസ്, പെരുമ്പാവൂര്‍ റൂട്ട്സ് ഓട്ടോ പാര്‍ട്ട്സ് എന്ന സ്ഥാപനത്തിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് കോടതിയുടെ ഉത്തരവ്.
മഹേന്ദ്ര ബൊലേറോ പിക്കപ്പ് വാനിന്‍റെ ഓണറും ഡ്രൈവറും ആണ് പരാതിക്കാന്‍. ഒര്‍ജിനല്‍ ആണെന്ന് വിശ്വസിപ്പിച്ച് നല്‍കിയ വാഹനത്തിന്‍റെ ഹെഡ് ലൈറ്റുകളില്‍ വെള്ളം കയറിയതിനാല്‍ രാത്രി ഡ്രൈവിംഗ് അസാധ്യമായ സാഹചര്യത്തിലാണ് പരാതിക്കാരന്‍ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
2023 ജനുവരിയിലാണ് രണ്ട് ഹെഡ്ലൈറ്റുകള്‍ പരാതിക്കാരന്‍ 5,600 രൂപയ്ക്ക് വാങ്ങിയത്.
മഹേന്ദ്രയുടെ ഒറിജിനല്‍ ഹെഡ് ലൈറ്റുകള്‍ ആണെന്ന് എതിര്‍കക്ഷി പരാതിക്കാരന് ഉറപ്പു നല്‍കി. ഹെഡ്ലൈറ്റില്‍ വെള്ളം കയറി ഉപയോഗശൂന്യമായ സാഹചര്യത്തില്‍ അത് മാറ്റി നല്‍കാന്‍ പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടും എതിര്‍കക്ഷി തയ്യാറായില്ല.
മറ്റൊരു വര്‍ഷോപ്പില്‍ വാഹനം പരിശോധനയ്ക്കായി നല്‍കിയപ്പോഴാണ് ഹെഡ്ലൈറ്റുകള്‍ ഒറിജിനല്‍ അല്ല വ്യാജമാണെന്ന് പരാതിക്കാരന് മനസ്സിലായത് .വ്യാജ ഹെഡ് ലൈറ്റ് നല്‍കി പരാതിക്കാരനെ കബളിപ്പിച്ച എതിര്‍കക്ഷിക്കെതിരെ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നാണ് പരാതിയിലെ ആവശ്യം.
' ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് ഉല്‍പ്പന്നം വില്‍ക്കുകയും അത് മാറ്റി നല്‍കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്ത എതിര്‍കക്ഷിയുടെ നടപടി അധാര്‍മികമായ വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയുമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ്,പരാതിക്കാരന് നഷ്ടപരിഹാരം ലഭിക്കാന്‍ അവകാശമുണ്ടെന്ന് ഡി. ബിബിനു പ്രസിഡന്‍റും വി. രാമചന്ദ്രന്‍ , ടി.എന്‍.ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ എറണാകുളം ജില്ല ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
No comments:
Post a Comment