Wednesday, March 23, 2016

മഹീന്ദ്ര ടൂവീലേഴ്‌സ്‌ നവീകരിച്ച മഹീന്ദ്ര ഗസ്റ്റോ 125 കേരളത്തില്‍ പുറത്തിറക്കി






കൊച്ചി: മഹീന്ദ്ര ഗ്രൂപ്പിലെ മഹീന്ദ്ര ടൂവീലേഴ്‌സ്‌ ലിമിറ്റഡ്‌ നവീകരിച്ച സ്‌കൂട്ടര്‍ മഹീന്ദ്ര ഗസ്റ്റോ 125 കേരളത്തില്‍ പുറത്തിറക്കി. വിഎക്‌സ്‌, ഡിഎക്‌സ്‌ എന്നിങ്ങനെ രണ്ടുതരം സ്‌കൂട്ടറുകളാണ്‌ വിപണിയില്‍ എത്തിച്ചിട്ടുള്ളത്‌. വില (കൊച്ചി എക്‌സ്‌ഷോറൂം) യഥാക്രമം 54,480 രൂപ, 51,480 രൂപ വീതം. 



കമ്പനിയുടെ പൂനയിലെ ഗവേഷണ വികസനകേന്ദ്രമാണ്‌ സാങ്കേതികമായി മുന്‍നിരയില്‍ നില്‌ക്കുന്ന ഗസ്റ്റോ 125-ന്റെ രൂപകല്‌പന നടത്തിയിട്ടുള്ളത്‌. ശക്തമായ 125 സിസി എം-ടെക്‌ എന്‍ജിനില്‍ പുറത്തിറക്കിയിട്ടുള്ള ഗസ്റ്റോ ഓറഞ്ച്‌ റഷ്‌, മൊണാര്‍ക്ക്‌ ബ്ലാക്ക്‌, റീഗല്‍ റെഡ്‌, ബോള്‍ട്ട്‌ വൈറ്റ്‌ എന്നിങ്ങനെ നാലു നിറങ്ങളില്‍ ലഭിക്കും.



ഗസ്റ്റോ തുടക്കത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്‌ പുറത്തിറക്കുന്നത്‌. സീറ്റിന്റെ ഉയരത്തില്‍ വ്യത്യാസം വരുത്താവുന്ന രാജ്യത്തെ ഏക സ്‌കൂട്ടര്‍ കൂടിയാണ്‌ ഗസ്റ്റോ. റിമോട്ട്‌ ഫ്‌ളിപ്‌ കീ, ഫൈന്‍ഡ്‌ മി ലാമ്പ്‌, എല്‍ഇഡി പൈലറ്റ്‌ ലാമ്പോടുകൂടിയ ഹാലൊജന്‍ ഹെഡ്‌ ലാമ്പ്‌ തുടങ്ങിയവ ഗസ്‌റ്റോയെ വ്യത്യസ്‌തമാക്കുന്നുവെന്ന്‌ മഹീന്ദ്ര ടൂവീലേഴ്‌സ്‌ ലിമിറ്റഡ്‌ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ വിനോദ്‌ സാഹേ പറഞ്ഞു. പന്ത്രണ്ട്‌ ഇഞ്ച്‌ വലുപ്പമുള്ള ട്യൂബ്‌്‌ലെന്‍സ്‌ ടയര്‍, എയര്‍ സ്‌പ്രിംഗ്‌സ്‌, വലിയ വീല്‍ ബേസ്‌, ഉയര്‍ന്ന ഗ്രൗണ്ട്‌ ക്ലിയറന്‍സ്‌ തുടങ്ങിയവ ഗസ്റ്റോയിലെ യാത്ര വളരെ സുഖപ്രദമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഗസ്റ്റോ സ്‌കൂട്ടറിന്റെ എല്ലാ നല്ല വശങ്ങളും നിലനിര്‍ത്തിക്കൊണ്ടു പുതിയ സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്താണ്‌ നവീകരിച്ച ഗസ്റ്റോ 125 പുറത്തിറക്കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.



ഗസ്റ്റോ 125 സ്‌കൂട്ടര്‍ ഏഷ്യയിലും മധ്യ അമേരിക്കയിലും പുറത്തിറക്കാന്‍ മഹീന്ദ്ര ഉദ്ദേശിക്കുന്നു.




മഹീന്ദ്ര ടൂവീലേഴ്‌സ്‌ ലിമിറ്റഡ്‌ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസര്‍ വിനോദ്‌ സാഹേ ഗസ്റ്റോ 125 സ്‌കൂട്ടര്‍ പുറത്തിറക്കുന്നു


No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...