Wednesday, March 23, 2016

ഗോദ്‌റെജ്‌ കണ്‍സ്യൂമര്‍ പ്രോഡക്‌ട്‌സ്‌ ` ഏര്‍ സ്ലിം'സുഗന്ധങ്ങള്‍ പുറത്തിറക്കി




കൊച്ചി: കുളിമുറികളെ നറുമണം കൊണ്ടു നിറയ്‌ക്കുവാന്‍ ഗോദ്‌റെജ്‌ കണ്‍സ്യൂമര്‍ പ്രോഡക്‌ട്‌സ്‌ ലിമിറ്റഡ്‌ ` ഏര്‍ സ്ലിം'സുഗന്ധങ്ങള്‍ പുറത്തിറക്കി. സ്ലിം ജെല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു നിര്‍മിക്കുന്ന ഇവയുടെ സൗരഭ്യം 30 ദിവസം വരെ നീണ്ടു നില്‌ക്കും. ബ്രൈറ്റ്‌ ടാന്‍ജി ഡിലൈറ്റ്‌, വയലറ്റ്‌ വാലി ബ്ലൂം, മോര്‍ണിംഗ്‌ മിസ്റ്റി മെഡോസ്‌ എന്നിങ്ങനെ മൂന്നു സൗരഭ്യങ്ങളില്‍ ലഭിക്കുന്ന പത്തു ഗ്രാം പായ്‌ക്കറ്റിന്‌ 49 രൂപയാണു വില.
കാര്‍, വീട്‌ എന്നീ മേഖലകള്‍ക്കാവശ്യമായ സുഗന്ധങ്ങള്‍ കമ്പനി നേരത്തെ ഇതേ വാണിജ്യമുദ്രയില്‍ (ബ്രാന്‍ഡ്‌ നെയിം) പുറത്തിറക്കിയിരുന്നു. കാര്‍ സുഗന്ധ വിപണിയില്‍ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായി ഗോദ്‌റെജ്‌ ഉയരുകയും ചെയ്‌തിട്ടുണ്ട്‌. നിലവില്‍ വിപണിയിലുള്ള ബാത്ത്‌ റൂം സുഗന്ധോത്‌പന്നങ്ങള്‍ക്കു കുറഞ്ഞ കാലയളവേ ആയുസുള്ളു. ഈ സാഹചര്യത്തിലാണ്‌ കമ്പനി പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു മാസത്തിലധികം കാലം സൗരഭ്യം പുലര്‍ത്തുന്ന ഏര്‍ സ്ലിം വിപണിയിലെത്തിച്ചിട്ടുള്ളത്‌. കഴിഞ്ഞ 30-40 വര്‍ഷമായി ഈ മേഖലയില്‍ കാര്യമായ മാറ്റങ്ങളില്ലാതെ തുടരുകയായിരുന്നു.
ഇന്ത്യന്‍ എയര്‍ ഫ്രെഷനര്‍ വിപണിയുടെ വലുപ്പം ഏതാണ്ട്‌ 500 കോടി രൂപയുടേതാണ്‌. അതില്‍ കാര്‍, ഭവന മേഖലകളുടെ വിപണി ഏതാണ്ട്‌ യഥാക്രമം 150 കോടി രൂപ, 250 കോടി രൂപ വീതമാണ്‌. ശേഷിച്ചതാണ്‌ ബാത്ത്‌റൂം ഫ്രഷ്‌നറുകളുടെ ഓഹരി. ഈ മേഖലയില്‍ ദ്രുതവളര്‍ച്ചയാണ്‌ കമ്പനി പ്രതീക്ഷിക്കുന്നത്‌. 
അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ ബാത്ത്‌ റൂം ഫ്രഷ്‌നറുകളില്‍ വിറ്റുവരവ്‌ ഇരട്ടയക്കത്തിലെത്തിക്കാമെന്നാണ്‌ പ്രതീക്ഷയെന്ന്‌ ഗോദ്‌റെജ്‌ കണ്‍സ്യൂമര്‍ പ്രോഡക്‌ട്‌സ്‌ ലിമിറ്റഡിന്റെ ഇന്ത്യ, സാര്‍ക്ക്‌ ബിസിനസ്‌ ഹെഡ്‌ സുനില്‍ കടാരിയ പറഞ്ഞു. ആഭ്യന്തര വിപണിക്കു പുറമേ ശ്രീലങ്ക, ബംഗ്ലാദേശ്‌ എന്നിവിടങ്ങളിലേക്കു കയറ്റുമതിയും ഉദ്ദേശിക്കുന്നതായും അദ്ദേഹം അറിയിച്ചു.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...