Wednesday, March 23, 2016

ഷബാനാ ഫൈസലിന്‌ മികച്ച സംരംഭകയ്‌ക്കുള്ള പുരസ്‌കാരം




കൊച്ചി : യുഎഇ ആസ്ഥാനമായ കെഇഎഫ്‌ ഹോള്‍ഡിങ്‌സിന്റെ വൈസ്‌ ചെയര്‍ഫേഴ്‌സണും ചീഫ്‌ കോര്‍പറേറ്റ്‌ ഓഫീസറുമായ ഷബാനാ ഫൈസലിന്‌ മികച്ച പ്രവാസി സംരംഭകയ്‌ക്കുള്ള കൈരളി ടിവി അവാര്‍ഡ്‌ ലഭിച്ചു. ദുബായ്‌ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ ഹാളില്‍ നടന്ന ചടങ്ങില്‍ മമ്മൂട്ടിയില്‍ നിന്ന്‌ ഷബാന പുരസ്‌കാരം ഏറ്റുവാങ്ങി.

മംഗലാപുരം സ്വദേശിനിയായ ഷബാന കെഇഎഫ്‌ ഹോള്‍ഡിങ്‌സിന്റെയും ഫൈസല്‍ ഷബാനാ ഫൗണ്ടേഷന്റെയും ചെയര്‍മാനായ കോഴിക്കോട്ടുകാരന്‍ ഫൈസല്‍ ഇ കൊട്ടിക്കൊള്ളോനെ വിവാഹം ചെയ്‌തതിനെത്തുടര്‍ന്ന്‌ കോഴിക്കോട്ട്‌ 1995-ലാണ്‌ പ്രഥമ സംരംഭത്തിന്‌ തുടക്കം കുറിച്ചത്‌. ആഢംബര വസ്‌തുക്കളുടെ ഷോറൂമായ സോഫിയാസ്‌ വേള്‍ഡായിരുന്നു ഈ സ്ഥാപനം. പിന്നീട്‌ കെഇഎഫ്‌ ഹോള്‍ഡിങ്‌സിന്റെ ചീഫ്‌ കോര്‍പറേറ്റ്‌ ഓഫീസര്‍ എന്ന നിലയ്‌ക്ക്‌ യുഎഇയിലേയും ഇന്ത്യയിലേയും അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നീ മേഖലകളിലേക്ക്‌ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതില്‍ ഷബാന നിര്‍ണായ പങ്ക്‌ വഹിച്ചു.

സമൂഹത്തില്‍ അടിത്തട്ടില്‍ കിടക്കുന്നവരെ കൈപിടിച്ചുയര്‍ത്താനുള്ള ഷബാനയുടെ അഭിവാഞ്‌ജയാണ്‌ ഫൈസല്‍ ആന്റ്‌ ഷബാനാ ഫൗണ്ടേഷന്റെ സ്ഥാപനത്തില്‍ കൊണ്ടെത്തിച്ചത്‌. ഫൗണ്ടേഷന്‍ യുഎഇയിക്കു പുറമെ കേരളത്തിലും കര്‍ണാടകയിലും നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരക്കെ പ്രകീര്‍ത്തിക്കപ്പെടുകയുണ്ടായി. കോഴിക്കോട്‌ നടക്കാവിലെ ഗവണ്‍മെന്റ്‌ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നവീകരണം ഫൗണ്ടേഷന്റെ പ്രവര്‍ത്തനത്തില്‍ എടുത്തു പറയേണ്ടതാണ്‌. 2400-റെ വിദ്യാര്‍ഥിനികളുടെ ജീവിതത്തില്‍ വന്‍ മാറ്റമാണ്‌ ഇത്‌ വരുത്തിയത്‌. സംസ്ഥാനത്തെ മറ്റ്‌ 65 സ്‌കൂളുകള്‍ക്കും ഫൗണ്ടേഷന്‍ ധനസഹായം ചെയ്‌തിട്ടുണ്ട്‌.

-------------------------------------------------------------------------------------------
മികച്ച എന്‍ആര്‍ഐ സംരംഭകയ്‌ക്കുള്ള പുരസ്‌കാരം മമ്മൂട്ടിയില്‍ നിന്ന്‌ ഷബാനാ ഫൈസല്‍ ഏറ്റുവാങ്ങുന്നു

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...